നിങ്ങളുടെ വീട്ടിൽ എലിശല്യം ഉണ്ടോ?? എങ്കിൽ ഇതാ എലിയെ ഈസിയായി പിടിക്കാം.

 





നമ്മുടെവീടുകളിലും,ഓഫീസിലും,ഗോഡൗണുകളിലും ഒക്കെ ഏറ്റവും അധികം ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ് എലി എന്ന് പറയുന്നത്.എലിയുടെ ശല്യം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.അതിനാൽ തന്നെ ഈ എലിയെ എങ്ങനെ എങ്കിലും നശിപ്പിച്ചേ മതിയാകൂ. ഇതിനായി സാധാരണ ചെയ്യുന്നത് എലിപെട്ടി വയ്ക്കുക,എലിവിഷം വയ്ക്കുക എന്നിങ്ങനെ ഒക്കെ ആണ്.എന്നാൽ ഇതിൽ നിന്നും ഒക്കെ വളരെ വ്യത്യസ്തമായി സിംപിൾ ടെക്നിക്കിലൂടെ തന്നെ എലിയെ പിടിക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് ഒരു പ്ലാസ്റ്റിക് ബക്കറ്റ് ആണ്.അതുപോലെ തന്നെ സാധാരണ കൂൾ ഡ്രിങ്ക്സ് ഒക്കെ വാങ്ങുന്ന ഒരു ബോട്ടിൽ, ഒരു ചെറിയ ഇരുമ്പിന്റെ കമ്പി.ഇനി ഇത് ഉണ്ടാക്കുന്നതെങ്ങനെ ആണെന്ന് നോക്കാം.

ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്തശേഷം ബക്കറ്റിന്റെ ഇരുവശത്തും ആയി രണ്ട് ഹോൾ ഇടുക.ബക്കറ്റിന് ഹോൾ ഇടാൻ ആയി ഒരു മെഴുകുതിരി കത്തിച്ചശേഷം നേരത്തെ എടുത്ത് വച്ച ചെറിയ ഇരുമ്പ് കമ്പി എടുത്ത് അതിന്റെ അറ്റം നന്നായി ചൂടാക്കുക.ശരിക്കും ചൂടാക്കി പ്ലാസ്റ്റിക് ബക്കറ്റിലേക്ക് വച്ചു കഴിഞ്ഞാൽ ഹോൾ വീഴുന്നതാണ്.രണ്ടാമതായി ചെറിയ ബോട്ടിൽ എടുത്തശേഷം മുൻപത്തെ പോലെ തന്നെ കമ്പി ചൂടാക്കി ബോട്ടിലിന്റെ ബാക്ക് സൈഡിലും ,അടപ്പിന്റെ നടുഭാഗത്തും ഹോൾ ഇടുക.കമ്പിയുടെ ഇടയിൽ കുപ്പി കറങ്ങുന്ന വിധത്തിൽ അത്രയും ഫ്രീ  ആയിരിക്കണം ഹോൾ.ഒരു കാരണവശാലും സ്റ്റിക്ക് ആയി നിൽക്കാൻ പാടില്ല.ഇനി അടുത്തതായി ബക്കറ്റ് എടുത്തശേഷം കമ്പി ബക്കറ്റിൽ ഉണ്ടാക്കിയ ഒരു ഹോളിലൂടെ കയറ്റുക, അതിനുശേഷം ബോട്ടിലിന്റെ ഹോളിലൂടെ ഇത് കടത്തി വിട്ടശേഷം അടപ്പ് ഉപയോഗിച്ച് കുപ്പി അടച്ചശേഷം അടപ്പിലെ ഹോളിലൂടെ ബക്കറ്റിന്റെ അടുത്ത ഹോളിലേക്ക് കൂടി കമ്പി കയറ്റി വയ്ക്കുക.

അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് എലിയെ ആകർഷിക്കാൻ ആയുള്ള ഫുഡ് ആണ് .ഇതിനായി ഉപയോഗിക്കുന്നത് തേങ്ങ കൊത്ത് ആണ്. ഈ തേങ്ങാ കൊത്ത് ചെറുതായി അരിഞ്ഞു എടുക്കുക.ഇനി ഇതി കുപ്പിയിലേക്ക് സ്റ്റിക്ക് ചെയ്യാനായി ഒരല്പ്പം സെല്ലോടേപ്പ് എടുത്തശേഷം തേങ്ങാക്കൊത്ത് ഇതിലേക്ക് സ്റ്റിക്ക് ചെയ്യുക.എഡ്ജ് മാത്രം വച്ചു സ്റ്റിക്ക് ചെയ്യേണ്ടതാണ്.എന്നിട്ട് ഇത് കുപ്പിയിലേക്ക് സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക. ഇത്തരത്തിൽ എലിയെ അട്രാക്റ്റ് ചെയ്യുന്ന കുപ്പിയിൽ ഇങ്ങനെ സ്റ്റിക്ക് ചെയ്യാൻ സാധിക്കുന്ന ആഹാര സാധനങ്ങൾ മാത്രമേ വയ്ക്കാവൂ.ഇനി ഇത് എങ്ങനെ ആണ് പ്രയോഗിക്കുന്നത് എന്ന് പറയാം.

ഈ ഒരു കുടുക്ക് വീടിന്റെ ഏതെങ്കിലും ഒരു കോർണറിൽ കൊണ്ടുപോയി വച്ചശേഷം, ഒരു ചെറിയ തടിക്കഷണം ബക്കറ്റിൽ ചാരി വയ്ക്കുക. എലി വരുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ എലി വന്നു ഈ തേങ്ങാക്കൊത്ത് എടുക്കാൻ ആയി ബോട്ടിലിൽ ടച്ച് ചെയ്യുമ്പോൾ ബോട്ടിൽ കറങ്ങുകയും എലി ബക്കറ്റിന്റെ ഉള്ളിലേക്ക് വീഴുകയും ചെയ്യുന്നതാണ്.ബക്കറ്റിൽ പകുതി ഭാഗം വെള്ളം നിറച്ച് വച്ചിരിക്കണം. അങ്ങനെ ചെയ്താൽ എലിക്ക് തിരിച്ചു കയറാൻ സാധിക്കാതെ വരികയും ,കുറച്ചു സമയം വെള്ളത്തിൽ കിടന്ന് കഴിയുമ്പോൾ ചത്തു പോവുകയും ചെയ്യും.



  

Comments