നിങ്ങൾക്ക് വണ്ണം വയ്ക്കണോ ? ഇത് കഴിക്കുക !! വീഡിയോ കാണാം

 


വണ്ണം വയ്ക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല.പ്രത്യേകിച്ച് യുവാക്കൾക്ക് ആണ് ഇത് കൂടുതൽ ആയി ആഗ്രഹമുള്ളത്. എത്രത്തോളം ആഹാരം കഴിച്ചാലും വണ്ണം വയ്ക്കുന്നില്ല എന്ന പരാതി പൊതുവെ ഉണ്ട്. എന്നാൽ വളരെ ഈസിയായി വണ്ണം വയ്ക്കാൻ സഹായിക്കുന്ന ഒരു റെസിപി നമുക്ക് പരിചയപ്പെടാം.



ഇതിനായി വേണ്ട ഇൻക്രീഡിയന്റ്സിൽ ഏറ്റവും പ്രധാനം പഴമാണ്.ഏത്തപ്പഴം ഒഴിച്ച് ഏത് പഴം വേണമെങ്കിലും എടുക്കാവുന്നതാണ്.റോബസ്റ്റ ആണ് ഏറ്റവും നല്ലത്.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ഒരു ഗ്ലാസ് നല്ല ശുദ്ധമായ കൂടുതൽ കൊഴുപ്പ് ഉള്ള പശുവിൻ പാൽ ആണ്.അടുത്തതായി വേണ്ടത് ഒരൽപ്പം ഓട്സ് ആണ്.അതോടൊപ്പം തന്നെ ഒരൽപ്പം പഞ്ചസാര, ഒരൽപ്പം ഉണക്കമുന്തിരി,ഏലയ്ക്ക എന്നിവയാണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിക്കുക.അതിനുശേഷം പാൽ ചൂടാക്കാനായി വയ്ക്കുക.ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് സ്പൂൺ ഓട്സ് ഇട്ട് നൽകുക. അതിനുശേഷം ചെറുതായി ഒന്ന് ഇളക്കി നൽകുക.ഇനി ഇത് നന്നായി തിളയ്ക്കുന്നതിനായി കുറച്ചു നേരം വെയ്റ്റ് ചെയ്യുക.ഇങ്ങനെ തിളച്ചു തുടങ്ങുമ്പോൾ നന്നായി ഒന്ന് ഇളക്കി കൊടുക്കുക. ഏകദേശം മൂന്ന് മിനിറ്റ് നേരത്തേക്ക് ഇളക്കി കൊടുത്താൽ മതിയാകും.അതിനുശേഷം ഇത് മാറ്റിവയ്ക്കാവുന്നതാണ്.അപ്പോഴേക്കും ഇത് ചെറുതായി കുറുകി കിട്ടുന്നതാണ്.

ഇനി അടുത്തതായി നേരത്തെ എടുത്ത് വച്ച പഴം ഒരു പാത്രത്തിലേക്ക് ചെറുതായി കട്ട് ചെയ്തു വയ്ക്കുക.ഇനി ഈ കട്ട് ചെയ്തു വച്ച പഴം മിക്സിലേക്ക് ഇടുക.അതോടൊപ്പം തന്നെ അടുത്ത ഇൻക്രീഡിയന്റ്സുകൾ ആയ ഉണക്കമുന്തിരി,ഒരു ഏലയ്ക്ക എന്നിവ ഇതിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് ഏകദേശം നാല് സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നൽകുക. ഇനി നേരത്തെ തയ്യാറാക്കിയ പാലും ,ഓട്സും സാവധാനം തിളപ്പിച്ച് എടുത്തത് ഇതിലേക്ക് ഒഴിച്ച് നൽകുക.അതിനുശേഷം ഇത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക.നന്നായി അരച്ച് എടുത്തശേഷം ഒരു ഗ്ലാസിലേക്ക് ഇത് ഒഴിച്ച് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്. ഏകദേശം ഒരു ഷെയ്ക്ക് രൂപത്തിൽ നല്ല കട്ടിയായി ആണ് ഇത് ലഭിക്കുക.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം വളരെ സിംപിൾ ആണ്.ഇത് എല്ലാദിവസവും ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും നല്ലതാണ്.അതനുസരിച്ച് ഏറ്റവും വേഗത്തിൽ തന്നെ നമുക്ക് വണ്ണം വയ്ക്കാൻ സാധിക്കുന്നതാണ്. രാവിലെയോ, ഉച്ചയ്ക്കോ ,വൈകുന്നേരമോ എന്ന പ്രശ്നമില്ലാതെ എപ്പോൾ വേണമെങ്കിലും ഇത് കഴിയ്ക്കാവുന്നതാണ്. ഒരു ദിവസം ഒരുനേരം എന്ന നിലയിൽ ആവണം കഴിക്കേണ്ടത്. ഇത്തരത്തിൽ ഇത് ഏകദേശം ഒരു മാസം ഉപയോഗിച്ച് കഴിഞ്ഞാൽ ശരീരത്തിൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.


Comments