Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
തമിഴ് സിനിമയിലെ തലയെന്ന് അറിയപ്പെടുന്ന നടനാണ് അജിത്.ഒരു സിനിമ മാത്രം വർഷത്തിൽ ചെയ്യുന്ന അജിത്തിന് മലയാളികളുടെ ഇടയിലും നിരവധി ആരാധകർ ആണ് ഉള്ളത്.നടന്റെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പനിമൈ.ഇപ്പോൾ തന്റെ ബൈക്കിൽ ലോകം ചുറ്റാൻ തുടങ്ങിയിരിക്കുകയാണ് നടൻ അജിത്.എന്നാൽ നടന്റെ വീടിന് മുൻപിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് ഒരു യുവതി.
ഫർസാന എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു ആത്മഹത്യ ശ്രമം നടത്തിയത്. ആത്മഹത്യ ശ്രമം നടത്തിയ യുവതിയെ പോലീസും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് രക്ഷപെടുത്തി.നടൻ അജിത് കാരണം ആണ് താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്.ഫർസാന എന്ന ഈ യുവതി ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്.ഒരിക്കൽ ആശുപത്രിയിൽ അജിതും,ശാലിനിയും ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഫർസാന ഇവർക്ക് ഒപ്പം നിന്ന് വീഡിയോ എടുക്കുകയും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുകയും ചെയ്തു.ഇതോടെ ജോലി സമയത്തെ നിയമം തെറ്റിച്ചു എന്ന പേരിൽ ആശുപത്രി അധികൃതർ ഫർസാനയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ഇതിനെ തുടർന്ന് ഫർസാന എന്ന യുവതി ശാലിനിയെ കണ്ട് സഹായം അഭ്യർത്ഥിച്ചു എങ്കിലും ശാലിനി സംഭവം അത്ര കാര്യം ആക്കിയില്ല.ഇതോടെ ഫർസാന അജിത് ന്റെ വീടിനു മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി എത്തുകയായിരുന്നു. തന്റെ ജോലി നഷ്ടപ്പെട്ടതിന് കാരണം അജിത് ആണെന്നും അതുകൊണ്ട് തനിക്ക് നടനെ കാണണമെന്നും ആവശ്യപ്പെട്ടു യുവതി കരയാൻ തുടങ്ങി.
എന്നാൽ നടന്റെ വീടിനു കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ഇതോടെ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഉടൻതന്നെ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ,ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീ അണച്ചു.ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും, കൗൺസിലിംഗിന് വിധേയമാക്കിയശേഷം പറഞ്ഞയക്കുകയും ചെയ്തു.യുവതിക്കെതിരെ നിലവിൽ പോലീസ് കേസെടുത്തിട്ടില്ല.
Comments
Post a Comment