ഈ ഒരൊറ്റ ഗുളിക മതി നിങ്ങളുടെ മുഖത്തെ കറുത്ത പാട് പോകാൻ||ഈസിയായി ഇത് വീട്ടിൽ ഉണ്ടാക്കാം.

 



ഇന്ന് പുരുഷന്മാരും സ്ത്രീകളും മുഖസൗന്ദര്യം നിലനിർത്താൻ പലകാര്യങ്ങളും ചെയ്യാറുണ്ട്.എന്നാൽ മുഖത്ത് വരുന്ന പാടുകൾക്ക് പല പല കാരണങ്ങൾ ആണ് ഉള്ളത്. ചിലർക്ക് പാടുകൾ വരാൻ ഉള്ള കാരണം മുഖക്കുരു ആണ്. ഈ മുഖക്കുരു ഉണ്ടായശേഷം മുഖത്ത് പല പല പാടുകൾ കാണാം. അതല്ലെങ്കിൽ അപകടങ്ങൾ സംഭവിച്ചോ മറ്റോ ഒക്കെ ഉണ്ടാകുന്ന പാടുകൾ മുഖത്ത് കറുപ്പ് നിറത്തിൽ പിന്നീട് കാണാം. ചിലർക്ക് ഉറക്കക്ഷീണം കൂടുതൽ ആയി വരുമ്പോൾ കണ്ണിന് താഴെ കറുപ്പ് നിറത്തിൽ പാടുകൾ വരാറുണ്ട്. ഈ കറുത്ത പാടുകൾ ഒക്കെ ആണ് മുഖസൗന്ദര്യം നഷ്ടപ്പെടുത്തുന്നത്.എന്നാൽ മുഖസൗന്ദര്യം നിലനിർത്താൻ വൈറ്റമിൻ ഇ ടാബലറ്റ് ഉപയോഗിച്ച് ഉള്ള ഒരു ഉപായം പരിചയപ്പെടാം.

വൈറ്റമിൻ ഇ ടാബലറ്റ് എന്ന് പറയുന്നത് നമ്മുടെ ത്വക്കിന്‌ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ്. ഈയൊരു ടാബലറ്റ് ഉപയോഗിച്ച് തന്നെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാനും ,മുഖത്ത് പുതിയ സ്കിൻ വരാനും സഹായിക്കും. ഇത് എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ട് വൈറ്റമിൻ ഇ ടാബലറ്റ് എടുത്തശേഷം അതിന്റെ മുകൾ ഭാഗം കട്ട് ചെയ്തു എടുക്കുക.അതിനുശേഷം ഇതിന്റെ ഉള്ളിലെ ഓയിൽ ഒരു പ്ലേറ്റിലേക്ക് ഒഴിച്ച് നൽകുക.ഈ ഓയിൽ സ്കിന്നിനു ഏറ്റവും ഗുണമുള്ള ഒന്നാണ്. വൈറ്റമിൻ ഇ സ്കിന്നിനു വളരെ അധികം അത്യാവശ്യം ആണ്. ഇത് മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ വളരെയധികം ഗുണം ചെയ്യുന്നതാണ്.ഇനി ഇത് മുഖത്ത് അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.

മുഖത്ത് എവിടെ ഒക്കെ ആണോ ഡാർക്ക് കളർ ഉള്ളത് അവിടെ ഒക്കെ ഇത് അപ്പ്ള്ളൈ ചെയ്തു നൽകാവുന്നതാണ്.കണ്ണിനു താഴെ, മുഖത്തെ കറുത്ത പാടുകൾ ഉള്ളിടങ്ങളിൽ ഒക്കെ പുരട്ടിയശേഷം നന്നായി മസാജ് ചെയ്തു നൽകുക.ഇങ്ങനെ പുരട്ടിയശേഷം അരമണിക്കൂർ ഇതേപടി തന്നെ സൂക്ഷിക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്.മുഖം കഴുകുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് മാത്രം കഴുകി കളയുക.ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ഉപയോഗിക്കാവുന്നതാണ്.കഴുകി കളയുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അങ്ങനെ ചെയ്താൽ എണ്ണ മുഖത്ത് നിന്നും നഷ്ടം ആവുകയും, മുഖം ഡ്രൈ ആവുകയും ചെയ്യും.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്.


Comments