മുഖത്തെ കറുത്ത പാടുകൾ കളയാം ഈസിയായി| വീഡിയോ കാണാം



മുഖസൗന്ദര്യം സംരക്ഷിക്കാത്തവരായി ആരും തന്നെയില്ല.അത്ആണുങ്ങളായാലും,പെൺകുട്ടികളായാലും എപ്പോഴും അവരുടെ മുഖസൗന്ദര്യം സംരക്ഷിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കും.അതിനായി ഏത് വഴിയും ശ്രമിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യും.എന്നാൽ വളരെ ഈസിയായി തന്നെ സാധാരണ മുഖത്തെ കറുത്തപാടുകളും ,ഉറക്കക്ഷീണം മൂലമുള്ള കണ്ണിനടിയിലെ പാടുകളും ,അതോടൊപ്പം തന്നെ പുറത്ത് പോയി വരുമ്പോൾ മുഖത്ത് വൈറ്റ് നിറം മാറി ഡാർക്ക് നിറം ആവുന്നതും ഒക്കെ മാറ്റിയെടുക്കാൻ ആയി ഈസിയായി വീട്ടിൽ തന്നെ ഒരു ഫെയ്സ്പാക്ക് ഉണ്ടാക്കിയെടുക്കാം. അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആവശ്യമുള്ള പ്രധാനപ്പെട്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങ് നന്നായി തൊലി കളഞ്ഞശേഷം ഗ്രൈൻഡ് ചെയ്തു എടുക്കുക. ഇങ്ങനെ ഗ്രൈൻഡ് ചെയ്തു എടുത്തശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് എടുക്കുക.ഇതിന്റെ നീര് മാത്രം മതിയാകും എന്നതിനാലാണ്.അതിനുശേഷം ഇത് ചെറുതായി ഒന്ന് ഇളക്കി നൽകുക.

അടുത്തതായി ഇതിലേക്ക് ഒരു രണ്ട് സ്പൂൺ തൈര് ഇട്ട് നൽകുക. ഇതോടൊപ്പം ആവശ്യമുള്ളത് ഒരൽപ്പം മഞ്ഞൾപ്പൊടി ആണ്. ഒരൽപ്പം മഞ്ഞൾപ്പൊടി ഇതിലേയ്ക്ക് ചേർത്ത് നൽകുക. ഇതിലേ എല്ലാ ഇൻക്രീഡിയന്റ്സുകളും നമ്മുടെ ഫെയ്സിന് വളരെയധികം ഗുണം നൽകുന്നതാണ്.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക. അപ്പോൾ ഇത് ഒരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഇനി ഈയൊരു ഫെയ്സ്പാക്ക് ഡയറക്ട് ആയി തന്നെ മുഖത്ത് അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.അപ്പ്ള്ളൈ ചെയ്തശേഷം ഇരുപത് മിനിറ്റ് അതേപടി തന്നെ സൂക്ഷിക്കേണ്ടതാണ്.അതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്.

ഇതിൽ അടങ്ങിയിട്ടുള്ള എല്ലാ ഇൻക്രീഡിയന്റ്സും മുഖത്ത് ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള കറുത്ത പാടുകളും മാറുന്നതിന് സഹായകമാണ്. അതുപോലെ തന്നെ കണ്ണിനു താഴെ സാധാരണ രീതിയിൽ വരാറുള്ള കറുത്ത പാടുകൾ മാറുവാനും മറ്റുമൊക്കെ ഇത് സഹായിക്കും.   ഇനി ഇത് എങ്ങനെയാണ് അപ്പ്ള്ളൈ ചെയ്യുന്നത് എന്ന് നോക്കാം.ഈയൊരു ഫേസ്പാക്ക് കൈയിൽ എടുത്തശേഷം മുഖത്തേക്ക് ഡയറ്കട് കൈകൾ കൊണ്ട് തന്നെ അപ്പ്ള്ളൈ ചെയ്തു നൽകിയാൽ മതി.സാവധാനം മുഖം മുഴുവനും അപ്പ്ള്ളൈ ചെയ്തു നൽകുക. ഇങ്ങനെ പുരട്ടിയശേഷം ഏകദേശം ഇരുപത് മിനിറ്റോളം ഇത് ഇങ്ങനെ തന്നെ മുഖത്ത് സൂക്ഷിക്കുക. അരമണിക്കൂർ സൂക്ഷിക്കുക ആണെങ്കിൽ ഏറ്റവും നല്ലത്. അപ്പോഴേക്കും ഇത് ഡ്രൈ ആകുന്നതാണ്. ഇങ്ങനെ ഡ്രൈ ആയശേഷം സാധാരണ വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.സാധിക്കും എങ്കിൽ ചെറുചൂടുവെള്ളം ഉപയോഗിച്ച് തന്നെ കഴുകി കളയുന്നത് വളരെ നല്ലതാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാൽ ഒരു തരത്തിൽ ഉള്ള സൈഡ് എഫക്ടുകളും ഇതിന് ഇല്ലാ എന്നുള്ളതാണ്.അതുപോലെ തന്നെ ഈ മൂന്ന് ഇൻക്രീഡിയന്റ്സിലും അടങ്ങിയ സ്കിന്നിനു ലഭിക്കേണ്ട വൈറ്റമിൻസും, വൈറ്റമിൻ C, വൈറ്റമിൻ B ,അതോടൊപ്പം തന്നെ ആന്റി ബാക്ടീരിയൽ എഫ്ക്ടുകളും ഒക്കെ ഉള്ളതിനാൽ തന്നെ ഇത് സ്കിന്നിനു വളരെയധികം ഗുണം ചെയ്യുന്നതാണ്.



Comments