കുളിമുറിയിൽ കയറിയ അമ്മ, വാതിൽ ശക്തിയായി തുറന്നപ്പോൾ അച്ഛൻ കണ്ടത് കണ്ടോ?

 


കുളിമുറിയിൽ കുളിക്കാൻ കയറിയ അമ്മ സമയമേറെ കഴിഞ്ഞിട്ടും പുറത്ത് വന്നില്ല, അപർണ്ണ എന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏവരുടെയും കണ്ണുകൾ നനയിക്കുന്നതാണ്. കുളിമുറിയിൽ കയറിയ അമ്മയെ ഏറെ നേരം കഴിഞ്ഞ് കാണാതായപ്പോൾ പേടിച്ച് അച്ഛൻ വാതിൽ തല്ലി തുറക്കാൻ തുടങ്ങി.ഒടുവിൽ അമ്മ തന്നെ വാതിൽ തുറന്നു.



എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച അവിടെ കണ്ടു. കുളിക്കാതെ പൂർണ്ണനഗ്നയായി നിൽക്കുന്ന അമ്മയെ ആണ് അച്ഛൻ അവിടെ കണ്ടത്. ഈയൊരു സാഹചര്യം ആർക്കും വരാതിരിക്കട്ടെ. ജീവിതയാത്രയുടെ പാതിവഴിയിൽ ഓർമ്മകൾ നഷ്ടപ്പെടുന്ന ഒരവസ്ഥ.നമ്മൾ സ്നേഹിച്ചവരെയും,നമ്മളെ സ്നേഹിച്ചവരെയും തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥ. അത്തരം ഒരു അവസ്ഥയാണ് അൽഷിമേഴ്‌സ് അഥവാ മറവി രോഗം.തന്റെ അച്ഛമ്മയ്ക്ക് ഇത്തരമൊരു അവസ്ഥ വന്നതിനെപ്പറ്റിയാണ് അപർണ്ണ എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.ഏവരുടെയും കണ്ണ് നനയിക്കുന്ന ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കുറിപ്പ് ഇങ്ങനെയാണ്.

തറവാട്ടിൽ നിന്നും വേറെ വീട് വച്ച് മാറിയപ്പോൾ ഞാൻ അമ്മ എന്നുവിളിക്കുന്ന അച്ഛമ്മയെ ഞങ്ങളുടെ ഒപ്പം കൂട്ടി. ആ വീട്ടിലെ യാതൊരു ജോലിയും ചെയ്യേണ്ട എന്ന് അച്ഛൻ പറഞ്ഞു എങ്കിലും ഒരു വലിയ മൺകലത്തിൽ ചോറും, മറ്റൊരു പാത്രത്തിൽ സാമ്പാറും ഉണ്ടാക്കി വയ്ക്കും അമ്മ. പത്രം മുഴുവനും വായിച്ചശേഷം, പ്രധാന വാർത്തകളും ചിത്രങ്ങളും വെട്ടിയെടുത്ത് ഒട്ടിക്കുക, അച്ഛൻ വരുത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രത്യേകിച്ച് ഒന്നും മനസ്സിലായില്ല എങ്കിലും വായിച്ചു കൂട്ടുക,എന്നിങ്ങനെ ഇവയൊക്കെ തന്നെ അമ്മയുടെ ദിനചര്യകൾ ആയിരുന്നു. ആരെയും കാണിക്കാതെ അമ്മ ആത്മകഥ വരെ എഴുതി. അച്ഛൻ വച്ചിരിക്കുന്ന സാധനങ്ങൾ സ്ഥലം മാറ്റി വച്ചും, താക്കോൽ മറന്നു വയ്ക്കുക എന്നിങ്ങനെ ഉള്ള കാര്യങ്ങളിൽ അമ്മ മിക്കവാറും വഴക്ക് കേട്ടിരുന്നു. ഒരു ദിവസം കിഴക്കേ പ്ലാവിലെ ചക്ക ഒരുക്കിയപ്പോൾ ചുള നിലത്തേക്കും ,ചവണിയും കുരുവും മുറത്തിലും ഇട്ടു. അമ്മയ്ക്ക് കുറച്ചു നാളായി മറവി കൂടുതൽ ആണെന്ന് അച്ഛൻ പിറുപിറുത്തു.

അധിക നാളുകൾ കഴിഞ്ഞില്ല ,കുളിക്കാൻ ആയി കുളിമുറിയിൽ കയറിയ അമ്മയെ ഏറെ നേരമായി കാണാതായപ്പോൾ ഭയന്നുപോയ അച്ഛൻ വാതിൽ തല്ലി പൊളിക്കാൻ ഒരുങ്ങി. കുറേതവണ തട്ടി മുട്ടിയ ശേഷം അമ്മ വാതിൽ തുറന്നു. പൂർണ്ണനഗ്നയാണ്, കുളിച്ചിട്ടില്ല.ഇത്രയും സമയം എന്തെടുക്കുക ആയിരുന്നു എന്ന അച്ഛന്റെ ചോദ്യത്തിന് ഇതിൽ വെള്ളമില്ല എന്നായിരുന്നു ഉത്തരം. അച്ഛൻ പൈപ്പ് തുറന്നപ്പോൾ വെള്ളമുണ്ട്. ഇതിങ്ങനെ തിരിക്കണമായിരുന്നോ എന്ന് ഉടൻ അമ്മ ചോദിച്ചു. പൈപ്പ് തിരിച്ചാൽ മാത്രമേ വെള്ളം വരികയുള്ളൂ എന്ന കാര്യം അമ്മ മറന്നു പോയിരുന്നു.

ഒടുവിൽ ഡോകട്റെ പോയി കണ്ടു. ഡോക്ടർ കുറച്ചധികം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. രോഗിക്കുള്ള ചികിത്സയെക്കാൾ മകൾക്ക് ഒരു ബോധവൽക്കരണം നൽകി ഡോക്ടർ തങ്ങളെ തിരിച്ചയച്ചത്.ഞങ്ങളുടെ വീട്ടിൽ വികൃതി ആയ ഒരു കുട്ടി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അടുപ്പത്ത് വച്ച കഞ്ഞിയിൽ പച്ചക്കറി തൊലി ഇട്ടു ഇളക്കുക, രാത്രി ഒരുമണി സമയം വാശിപിടിച്ചു നടക്കാൻ ഇറങ്ങുക, കറിക്കത്തികളും ഹെയർ ക്ലിപ്പുകളും ഫ്രിഡ്ജിൽ വയ്ക്കുക, ഡയപ്പർ ബലമായി തന്നെ മാറ്റുക, ഒരുദിവസം 22 നൈറ്റികൾ മാറുക, എന്നിങ്ങനെ ചില കുറുമ്പുകൾ.പിന്നീട് പോകെ പോകെ സംസാരം കുറഞ്ഞു, ഉറക്കം ഇല്ലായ്മ തീവ്രമായി, പലപ്പോഴും ആശുപത്രിയിൽ ആയി. ആ സമയത്ത് ഒക്കെ ഞാനാണ് രോഗിയെന്ന് ചിന്തിച്ചു എന്നെ പരിചരിക്കാൻ തുടങ്ങി. ഭക്ഷണശീലമൊക്കെ മാറിമറിഞ്ഞു. മാഗിയും,ബർഗറും ഒക്കെ ഇഷ്ട ഭക്ഷണമായി. പിന്നീട് അമ്മയെ കുളിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആയി. ആദ്യമൊക്കെ അൽപ്പം നീരസത്തോടെയും,പിന്നീട് ഇഷ്ടത്തോടെയും ഞാനത് ചെയ്തു. ഡിസംബർ മാസത്തിലെ ഒരു പ്രഭാതത്തിൽ തലവേദന ഓടെ ഉണർന്നതാണ് അച്ഛൻ, അന്ന് സൂര്യൻ അസ്തമിക്കുമ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടു പോയി.അമ്മയുടെ ഓർമ്മ പൂർണമായും നഷ്ടമായില്ല എന്ന് ചിന്തിപ്പിക്കുന്ന ചില നിമിഷങ്ങൾ മരണവീട്ടിൽ ഉണ്ടായി. പരിചയമുള്ള മുഖങ്ങളെ കണ്ടപ്പോൾ അമ്മ വിതുമ്പി. ടീപ്പോയിൽ വച്ച അച്ഛന്റെ ചിത്രത്തിലേക്ക് വാത്സല്യപൂർവ്വം ചോറ്റുകിണ്ണം നീട്ടി.

അച്ഛൻ പോയതോടെ അമ്മ പാതി ആത്മാവ് മാത്രമായി.വൈകുന്നേരങ്ങളിൽ എന്റെ വരവ് കാത്ത് ജനാലക്കരികൽ നിന്നു.എന്റെ കൈകളിലെ പലഹാരപൊതിക്കായി കൈകൾ നീട്ടി. അച്ഛൻ പോയി പതിനൊന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയും പോയി. ആ നിമിഷം ഞാൻ വാവിട്ടു കരഞ്ഞു. മറ്റുള്ളവർക്ക് അവർ ഒരു  87 വയസ്സുള്ള വൃദ്ധ മാത്രം. എനിക്ക് എന്റെ സ്വന്തം കുഞ്ഞായിരുന്നു. കാരണം സംസാരം നഷ്ടപ്പെട്ട് മൂളൽ മാത്രമായി ഒതുങ്ങി നിന്ന കാലം. അമ്മ എന്നെ വിളിച്ചത് അമ്മ എന്നായിരുന്നു. നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അല്ലാതെ ഈ കുറിപ്പ് എനിക്ക് അവസാനിപ്പിക്കാൻ അവില്ല.അത്രയധികം ഓർമ്മകൾ. സെപ്റ്റംബർ 21 വേൾഡ് അൽഷിമേഴ്‌സ് ഡേ.ഓർമ്മകൾ എപ്പോഴും ഉണ്ടായിരിക്കട്ടെ.



Comments