സവാള കൊണ്ട് ഈസിയായി കാറിനകത്തെ ഫോഗ് കളയാം||



 ഇന്ന് വണ്ടിയോടിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വണ്ടിയുടെ വിൻഡ്സ് സ്ക്രീനിൽ ഫോഗ് വരുന്നത്. ഇങ്ങനെ ഫോഗ് വരുമ്പോൾ സാധാരണ ചെയ്യാറുള്ളത് കാർ ഓൺ ചെയ്തു ഇട്ടശേഷം ഫാൻ ഓണാക്കി ഫോഗ് കളയുക ആണ് ചെയ്യുന്നത്.എന്നാൽ ഇത്തരത്തിൽ കളയുന്നതിന് പകരം,ഇങ്ങനെ ഉണ്ടായ ഫോഗ് കളയാനും ,അതോടൊപ്പം തന്നെ മാക്സിമം ഫോഗ് ഉണ്ടാകാതിരിക്കാനും ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്ന സാധനം എന്ന് പറയുന്നത് സാധാരണ സവാള ആണ്. ഈ ഒരു സവാള ഉപയോഗിച്ച് ഈ രണ്ട് കാര്യങ്ങളും ചെയ്യാൻ സാധിക്കും.ആദ്യം തന്നെ സവാള രണ്ടായി മുറിച്ച് എടുക്കുക.അതിനുശേഷം ഇത് വിൻഡ് ഗ്ലാസിൽ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ തേച്ചു പിടിപ്പിക്കുമ്പോൾ തന്നെ തെളിഞ്ഞു വരുന്നതാണ്. ഗ്ലാസിന്റെ എല്ലാ ഭാഗങ്ങളിലും നന്നായി തേച്ചു പിടിപ്പിക്കുക.

ഇനി സവാളയുടെ വെള്ളം  ഇരിക്കുന്ന ഭാഗങ്ങൾ ഒക്കെ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് ക്ലീൻ ചെയ്യുക.സവാള ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ വിൻഡ് ഗ്ലാസിലെ ഫോഗ് പെട്ടെന്ന് തന്നെ കളയാൻ സാധിക്കും. അതുപോലെ തന്നെ ഏകദേശം 10 മണിക്കൂറോളം ഇങ്ങനെ തന്നെ ഫോഗ് ഇല്ലാതെ ഇരിക്കാനും ഇത് സഹായകരമാണ്.

ഇങ്ങനെ ഫോഗ് പോകാൻ ഉള്ള കാരണം എന്താണെന്ന് വച്ചാൽ,സവാളയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും,അതോടൊപ്പം തന്നെ മഗ്നി ഉള്ള പദാർത്ഥങ്ങൾക്കും ഈ ഫോഗിനെ വലിച്ച് എടുക്കാൻ ഉള്ള കഴിവ് ഉണ്ട്. അതിനാലാണ് ഫോഗ് ഇല്ലാതാകുന്നത്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ കാറിന്റെ വിൻഡ് ഗ്ലാസിലെ ഫോഗിനെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.



Comments