വെരിക്കോസ് വെയൻ കൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ?എങ്കിൽ ഇതാ രണ്ട് ഉഗ്രൻ മരുന്ന്||
on
Get link
Facebook
X
Pinterest
Email
Other Apps
വെരിക്കോസ് വെയ്ൻ എന്ന അസുഖം ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഒന്നാണ്.എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈയൊരു അസുഖം കണ്ടു വരുന്നു.ഇതിനുള്ള കാരണം ഓരോ കാലങ്ങളിലും വന്നുകൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങളും, ചിലരിൽ പാരമ്പര്യം കൊണ്ടും ആണ്.
എന്നാൽ കൂടുതലും ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആണ് ഈയൊരു പ്രശ്നം കൂടുതലായും ഉണ്ടാവാനുള്ള കാരണം.എന്നാൽ പലരും ഇതിനെ വലിയതോതിൽ മൈൻഡ് ചെയ്യാറില്ല.അങ്ങനെ ഉണ്ടെങ്കിൽ പോലും സൈലന്റ് ആയി ഇരിക്കുക ആണ് സാധാരണ ചെയ്യുന്നത്.ഇത് കൂടുതലായി വരികയും ,വേദന എടുക്കുകയും ചെയ്യുമ്പോൾ ആണ് പലരും ഡോക്ടറുടെ അടുത്തേക്ക് പോകാറുള്ളൂ. എന്നാൽ ഈയൊരു അസുഖം ഒരു സൈലന്റ് കില്ലർ എന്ന് പറയാം. ഇത് കൂടുതൽ ആയി കഴിഞ്ഞാൽ വളരെയധികം പ്രയാസം ഉണ്ടാക്കുന്നതാണ്.എന്നാൽ അതിനു മുമ്പ് തന്നെ ഇത് കണ്ടെത്തി ചികിത്സിച്ചാൽ വളരെയധികം ഗുണകരമാണ്.ഇതിനായി ഉള്ള രണ്ട് ഉപായങ്ങൾ പരിചയപ്പെടാം.ആദ്യത്തേത് വെരിക്കോസ് വെയ്ൻ ഉള്ളവർക്ക് കുടിക്കാൻ ഉള്ള ഒരു മരുന്ന് ആണ്. അതോടൊപ്പം തന്നെ വെരിക്കോസ് വെയ്ൻ ഉള്ള ഭാഗങ്ങളിൽ തേക്കാൻ ഉള്ള പേസ്റ്റ് രൂപത്തിൽ ഉള്ള മരുന്നും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം ഉപയോഗിക്കുന്നത് ബീറ്റ്റൂട്ട് ആണ്. അടുത്തതായി വേണ്ടത് പാഴ്സ്ലി എന്ന ഇലയാണ്.ഇത് രണ്ടും ഉപയോഗിക്കാൻ ഉള്ള പ്രധാന കാരണം, ഇവയിൽ രണ്ടിലും അടങ്ങിയിട്ടുള്ള നൈട്രേറ്റ്, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ,മഗ്നീഷ്യം ഇവയൊക്കെ തന്നെ ബ്ലഡ്ഡിന്റെ പ്യൂരിഫിക്കേഷന് സഹായിക്കുന്നതാണ്.അതുപോലെ തന്നെ സ്കിന്നിലെ കൂടുതൽ ആയി ബ്ലഡ് സർക്കുലേഷൻ കൂട്ടുകയും ചെയ്യുന്നതാണ്. അതുവഴി വെരിക്കോസ് വെയ്നിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമായ ഗുണങ്ങൾ ലഭിക്കുന്നതാണ്. ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ കട്ട് ചെയ്തു എടുത്ത ബീറ്റ്റൂട്ട് മിക്സിലേക്ക് ഇടുക.അതിനുശേഷം പാഴ്സ്ലി ഇല ഇതിലേക്ക് ചേർക്കുക. അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് നൽകുക. ഇനി ഇത് മിക്സിലിട്ട് നന്നായി അടിച്ച് അരച്ച് എടുക്കുക. അതിനുശേഷം ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് മാറ്റിയശേഷം ഒരൽപ്പം നാരങ്ങ നീര് ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക. ഇനി ഈയൊരു മരുന്ന് കഴിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ആഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് തവണ ഇത് കഴിക്കാവുന്നതാണ്.വെറും വയറ്റിൽ രാവിലെ കഴിക്കുക ആണെങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്.
രണ്ടാമത്തെ മരുന്ന് എന്നത് വെരിക്കോസ് വെയ്നിന്റെ പുറത്ത് പുരട്ടാനായി ഉള്ള ഒരു പേസ്റ്റ് ആണ്.ഇതിനായി ഉപയോഗിക്കുന്ന ഇൻക്രീഡിയന്റ് എന്ന് പറയുന്നത് ഒരു ചെറിയ ക്യാരറ്റ്, ഒരു തക്കാളി എന്നിവയാണ്.ഇത് രണ്ടും ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഇത് രണ്ടും മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. ഇനി ഈയൊരു പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.ഇത് ഉപയോഗിക്കുന്ന വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ ഒരൽപ്പം കോട്ടൺ എടുത്തശേഷം ഈയൊരു മരുന്നിലേക്ക് മുക്കി എടുക്കുക. ഇനിവെരിക്കോസ് വെയ്ൻ ഉള്ള ഭാഗത്തൊക്കെ ഈയൊരു മരുന്ന് നന്നായി തേച്ചു നൽകുക. ഏകദേശം ആറുമിനിറ്റ് എങ്കിലും നന്നായി റബ്ബ് ചെയ്തു നൽകേണ്ടതാണ്.ദിവസവും മൂന്നോ നാലോ തവണ ഇത് ഇങ്ങനെ ചെയ്യുക. അതനുസരിച്ച് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. വെരിക്കോസ് വെയ്ൻ ഉണ്ടാവുന്ന ആദ്യ സമയങ്ങളിൽ തന്നെ ഈ രണ്ട് മരുന്നുകളും ഉപയോഗിക്കുന്നത് ഏറ്റവും പെട്ടെന്ന് തന്നെ ഗുണം ചെയ്യുന്നതാണ്.
Comments
Post a Comment