ബാംഗ്ലൂർ മലയാളികൾ കേൾക്കാൻ!!! നാടിനെ ഞെട്ടിച്ച സംഭവം കണ്ടോ???

 


2017 സെപ്റ്റംബർ 12 ന് ബാംഗ്ലൂരിൽ ഉണ്ടായ ഒരു കഥയാണ്.മലയാളികൾ ആയ നിരഞ്ജൻ, വനജ ദമ്പതികളുടെ മകനാണ് 19 കാരനായ ശരത് എന്ന ചെറുപ്പക്കാരൻ.റോയൽ എൻ ഫീൽഡ് ബൈക്ക് വേണമെന്ന് പറഞ്ഞ മകന് വേണ്ടി ഒരു ഗിഫ്റ്റ് ആയി ഇരുവരും മകന് ബൈക്ക് വാങ്ങി നൽകി.ബൈക്ക് വാങ്ങിനൽകിയ അന്ന് വൈകുന്നേരം തന്റെ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കുന്നതിനായി ശരത് പുറത്തേക്ക് പോയി.



എന്നാൽ പുറത്ത് പോയി വരാൻ ഉള്ള സമയം കഴിഞ്ഞിട്ടും മകനെ കാണാതെ പരിഭ്രാന്തിയിൽ ആയ അമ്മ മകനെ ഫോൺ ചെയ്തു.എന്നാൽ മകൻ ഫോൺ എടുത്തില്ല. പിന്നീട് അമ്മയുടെ ഫോണിലേക്ക് 10:30 ന് താൻ എത്തുമെന്ന് അറിയിച്ചു മകന്റെ മെസ്സേജ് എത്തി.പിന്നീട് അമ്മേ എന്ന് മാത്രം എഴുതിയ ഒരു സന്ദേശം കൂടി വന്നു.

മെസ്സേജ് കണ്ടശേഷം തുടർച്ചയായി അമ്മ ശരതിന് ഫോൺചെയ്തു എങ്കിലും ഫോൺ ആ സമയത്തിനുള്ളിൽ സ്വിച്ച് ഓഫ് ആയിരിന്നു. കുറച്ചു സമയത്തിന് ശേഷം രണ്ട് മെസ്സേജുകൾ മാതാപിതാക്കളുടെ വാട്സാപ്പിലേക്ക് വന്നു.ആതിൽ ആദ്യ മെസ്സേജ് ഇങ്ങനെ ആയിരുന്നു. അച്ഛനെ അറിയാവുന്ന ആളുകൾ തന്നെ തട്ടിക്കൊണ്ടു പോയിരിക്കുക ആണെന്നും,50 ലക്ഷം രൂപ നൽകിയാൽ മാത്രമേ രക്ഷപെടാൻ സാധിക്കു എന്നും, അല്ലാത്തപക്ഷം ഇവർ തന്നെ കൊന്നുകളയമെന്നും ആയിരുന്നു മെസ്സേജ്.രണ്ടാമത്തെ മെസ്സേജ് ഒരു വീഡിയോ ആയിരുന്നു. പോലീസിനെ വിവരം അറിയിക്കരുതെന്നും ,അങ്ങനെ ഉണ്ടായാൽ ഇവർ തന്നെ തട്ടി കളയും എന്ന് പറയുന്നതായുള്ള ഒരു വീഡിയോ.എന്നാൽ ശരത്തിന്റെ മാതാപിതാക്കൾ വിവരം ഉടൻതന്നെ പോലീസിനെ അറിയിച്ചു. ഉടനടി തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഈ സമയം ശരത്തിന്റെ സുഹൃത്തുക്കൾ വിവരം അറിഞ്ഞ് ശരത്തിന്റെ വീട്ടിൽ എത്തി.ശരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു വിശാൽ. എന്നാൽ വിശാലിന്റെ സംസാരത്തിലും, പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ പോലീസ് ഇയാളുടെ ഫോൺ നിരീക്ഷിക്കാൻ തുടങ്ങി. പരിശോധനയിൽ ശരത്തിന്റെ ഫോൺ ഉണ്ടായിരുന്ന അതേ ലൊക്കേഷനിൽ വിശാലിന്റെ ഫോൺ ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ഇതോടെ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ വിശാൽ സത്യങ്ങൾ തുറന്നു പറഞ്ഞു.ആ നാടു മുഴുവൻ നടുങ്ങി പോയ സംഭവങ്ങൾ ആണ് വിശാൽ വെളിപ്പെടുത്തിയത്.

വിശാലും ,വിശാലിന്റെ സുഹൃത്തുക്കളും ചേർന്ന് പണത്തിനായി ശരത്തിനെ കെണിയിൽപെടുത്തുക ആയിരുന്നു.എന്നാൽ ശരത്തിന്റെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു എന്ന് അറിഞ്ഞതോടെ താൻ അകത്താകും എന്ന് വിശാലിന് മനസ്സിലായി. ഇതോടെ വിശാൽ സുഹൃത്തുക്കളെ വിളിച്ച് ശരത്തിനെ കൊലപ്പെടുത്താൻ നിർദ്ദേശം നൽകി. ശരത്തിനെ ഒളിപ്പിച്ച സ്ഥലത്ത് വിശാൽ എത്തി ശരത്തിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.അതിനുശേഷം ബാംഗ്ലൂരിൽ നിന്നും പത്ത് മുപ്പത്തഞ്ചു കിലോമീറ്റർ അകലെ ഒരു പ്രദേശത്ത് ശരത്തിന്റെ മൃതദേഹം കൊണ്ടുപോയി കളയുകയും ചെയ്തു. ഇതൊക്കെ ചെയ്യുമ്പോൾ തന്നെ വിശാൽ ശരത്തിന്റെ സഹോദരിയെ വിളിച്ച് കാര്യങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. വിശാലിന്റെ ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ ശരത്തിന്റെ സഹോദരി തന്നെയാണ് ഈ വിവരം പോലീസിനെ അറിയിച്ചതും.

ഇതോടെ പോലീസ് ഇയാളുടെ നമ്പർ ട്രേസ് ചെയ്യുകയും എല്ലാം കണ്ടെത്തുകയും ചെയ്തു. അതിനുശേഷം വിശാലിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.പത്ത് ദിവസം കഴിഞ്ഞശേഷം പോലീസ് ശരത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും, കത്തികൊണ്ട് മുറിവേൽപ്പിച്ചും ആണ് കൊലപ്പെടുത്തിയത് എന്ന് തെളിഞ്ഞു. ആത്മാർഥ സുഹൃത്ത് എന്ന് കരുതിയ വ്യക്തിയുടെ കൈകൾ കൊണ്ട് തന്നെ ആയിരുന്നു ശരത്തിന്റെ മരണം. ലോകത്ത് ആരെയും അളവിൽ കൂടുതൽ വിശ്വസിക്കാൻ പാടില്ല എന്ന തോന്നലാണ് ഈയൊരു സംഭവം നമ്മെ ഓരോ നിമിഷവും ഓർമ്മിപ്പിക്കുന്നത്.


Comments