മുടികൊഴിച്ചിൽ നിങ്ങൾക്ക് ഒരു പ്രശ്നമായോ?എങ്കിൽ ഇതാ മുടികൊഴിച്ചിൽ തടയാൻ ഒരു അടിപൊളി മാർഗം||

 


ഇന്ന് യുവാക്കളുടെയും,യുവതികളുടെയും ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മുടികൊഴിച്ചിൽ.ഇങ്ങനെ മുടികൊഴിയുന്നതോടൊപ്പം തന്നെ മുടി താനെ വളരുകയും ചെയ്യാറുണ്ട്.എന്നാൽ ഇന്ന് മുടി കൊഴിയുന്നതല്ലാതെ മുടി പുതുതായി വളരുന്നില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതി തന്നെയാണ്.



 പല സ്ഥലങ്ങളിൽ നാം ചെല്ലുമ്പോൾ കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം ഹാർഡ് വാട്ടർ ആണെങ്കിൽ മുടി കൊഴിയാൻ വളരെയധികം സാധ്യതയുണ്ട്. ക്ലോറിൻ കലർന്ന പൈപ്പ് വെള്ളം ഉപയോഗിച്ചാലും തലമുടി കൊഴിയാൻ വളരെയധികം സാധ്യതയുണ്ട്. എന്നാൽ ഈ മുടി കൊഴിയാതെ ഇരിക്കാനും ,ഉള്ള മുടി ഒരൽപ്പം കൂടി വളർത്തി എടുക്കാനും ആയുള്ള ഒരു ഓയിൽ പരിചയപ്പെടാം. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം ഉപയോഗിക്കുന്നത് സാധാരണ പാരഷൂട്ടിന്റെ വെളിച്ചെണ്ണ ആണ്. അടുത്ത ഇൻക്രീഡിയന്റ് എന്നത് കാസട്രോയിൽ ആണ്. ഇത് എല്ലാ സൂപ്പർ മാർക്കറ്റിലും വാങ്ങാൻ കിട്ടുന്നതാണ്. മൂന്നാമത്തെ ഇൻക്രീഡിയന്റ് എന്നത് ആൽമൊൻഡ് ഓയിൽ ആണ്.ഇതും എല്ലാ മാർക്കറ്റിലും വാങ്ങാൻ കിട്ടുന്നതാണ്.ഇത് മൂന്നും ഉപയോഗിച്ച് ആണ് ഈയൊരു ഓയിൽ തയ്യാറാക്കുന്നത്.ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വെളിച്ചെണ്ണ ഒരു പ്ലേറ്റിലേക്ക് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ ആൽമൊൻഡ് ഓയിൽ ഒഴിച്ച് നൽകുക.ഇതെല്ലാം തന്നെ ഒരേ അളവിൽ തന്നെ എടുക്കാൻ ശ്രമിക്കുക.കാരണം പലരുടെയും മുടി കട്ടി ഉള്ളതും, ഇല്ലാത്തതും ,നീളം ഉള്ളതും ഇല്ലാത്തതും  ഒക്കെ ആയിരിക്കും. അതിനാൽ തന്നെ അതനുസരിച്ച് ഉള്ള കണ്ടന്റ് എടുക്കുക.അവസാനമായി ഇതിലേക്ക് ഒരൽപ്പം കാസ്ട്രോയിൽ ചേർത്ത് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.കൈകൊണ്ട് മിക്സ് ചെയ്തു നൽകിയാൽ മതിയാകും.ഇങ്ങനെ മിക്സ് ചെയ്തശേഷം ഇതേപടി തന്നെ ഇത് പത്ത് മിനിറ്റോളം നന്നായി സെറ്റാകുന്നതിനായി സൂക്ഷിക്കുക.

പത്തു മിനിറ്റിന് ശേഷം സാധാരണ പോലെ തന്നെ ഇത് തലമുടിയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. അതോടൊപ്പം തന്നെ തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക.ഇങ്ങനെ തേച്ചു പിടിപ്പിച്ചശേഷം അരമണിക്കൂർ വെയ്റ്റ് ചെയ്യുക. അരമണിക്കൂറിന്ശേഷം മാത്രം വാഷ് ചെയ്തു നൽകുക.വാഷ് ചെയ്യുമ്പോൾ ഷാംപു ഉപയോഗിക്കാവുന്നതാണ്.എന്നാൽ അമിതമായി ഷാംപു ഉപയോഗിക്കാൻ പാടില്ല.ചെറിയ രീതിയിൽ എണ്ണമയം കളയാൻ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കാവുള്ളൂ. ഇങ്ങനെ തുടർച്ചയായി രണ്ടോ മൂന്നോ മാസം ഇത് തേച്ചു. കഴിഞ്ഞാൽ,ഒരാഴ്ചയിൽ ഒന്നോ രണ്ടോ തവണ തേച്ചു നൽകിയാൽ നൂറുശതമാനം തലമുടി കൊഴിയുന്നത് നിൽക്കുകയും, തലമുടി നന്നായി തഴച്ചു വളരുകയും ചെയ്യുന്നതാണ്.


 

Comments