നിങ്ങൾ പാറ്റയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയോ||എങ്കിൽ ഇതാ ഒരു ഉഗ്രൻ മരുന്ന്

 


നമ്മുടെ വീടുകളിൽ അടുക്കളയിൽ ഒക്കെ ആയി ഏറ്റവും കൂടുതൽ ശല്യം ഉണ്ടാക്കുന്ന ജീവിയാണ് പാറ്റ. ചില സ്ഥലങ്ങളിൽ ഇതിനെ കൂറ എന്നും പറയാറുണ്ട്.എന്നാൽ ഈ പാറ്റയെ തുരത്താൻ ആയി പല മാർഗ്ഗങ്ങളും നാം പ്രയോഗിക്കാറുണ്ട്. ഇതിനെ ഒഴിവാക്കുന്നതിനായി പല തരത്തിലുള്ള കീടനാശിനികളും ഉപയോഗിക്കുവാറുണ്ട്. അതേസമയം വളരെ സിംപിൾ ആയി തന്നെ പാറ്റയെ തുരത്താൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി വേണ്ട ഇൻക്രീഡിയന്റ്സ് എന്നു പറയുന്നത് ഒരൽപ്പം പഞ്ചസാര, സാധാരണ മൈദ,ബേക്കിംഗ് സോഡ ഒരൽപ്പം വെള്ളം എന്നിവയാണ്. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരു സ്പൂൺ പഞ്ചസാര എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം ഒരു സ്പൂൺ മൈദമാവ് കൂടി ഇതിലേക്ക് ചേർത്ത് നൽകുക. അതുപോലെ തന്നെ ഒരൽപ്പം ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇതെല്ലാം ഒരേ അനുപാതത്തിൽ തന്നെ ആവണം ചേർക്കേണ്ടത്.അതിനുശേഷം ഇതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെള്ളം കൂടി ചേർത്ത് നൽകുക. ഇനി ഇത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു കുഴച്ച് എടുക്കുക.

ഇനി അടുത്തതായി വേണ്ടത് നാം സാധാരണയായി ഉപയോഗിക്കുന്ന കുപ്പിയുടെ അടപ്പ് ആണ്.രണ്ടോ മൂന്നോ അടപ്പ് എടുത്തശേഷം ഉണ്ടാക്കിവച്ച ഈ പേസ്റ്റ്  അതിലേക്ക് നിറയ്ക്കുക.പേസ്റ്റ് ഉണ്ടാക്കുന്ന അളവ് അനുസരിച്ച് അടപ്പ് ഇതിൽ കൂടുതൽ എടുക്കാവുന്നതാണ്.ഇനി ഇത് പാറ്റ വരുന്ന ഭാഗങ്ങളിൽ ഒക്കെ കൊണ്ടു പോയി വയ്ക്കുക. ഇതിൽ ആഡ് ചെയ്തിരിക്കുന്ന പഞ്ചസാരയും ,മൈദയും പാറ്റയെ ആകർഷിക്കുന്നത് ആണ്. എന്നാൽ ഇതിൽ ബേക്കിംഗ് സോഡ കൂടി ചേർത്തിരിക്കുന്നതിനാൽ ഒരു അര മുക്കാ മണിക്കൂർ കഴിയുമ്പോളേക്കും പാറ്റ ചത്തു പോവുന്നതാണ്.എന്നാൽ ഓർക്കേണ്ട ഒരു കാര്യം ഇതിൽ ഉപയോഗിക്കുന്ന ബേക്കിംഗ് സോഡ ഒരു കാരണവശാലും മനുഷ്യന് ഹാനികരം അല്ല.



Comments