ഹണിട്രാപ്പിലെ ശബ്ദരേഖ വെളിയിൽ, നൂറിലധികം പോലീസുകാരുമായി യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു???

 


സംസ്ഥാന പോലീസ് സേനയെ ആകെ പിടിച്ച് ഉലച്ച ഹണിട്രാപ്പ് കേസിൽ വൻ ട്വിസ്റ്റ്.ഈ വിഷയവുമായി ബന്ധപ്പെട്ട ശബ്ദരേഖ ഇപ്പോൾ പുറത്തായിരിക്കുകയാണ്.യുവതി തന്നെയാണ് ശബ്ദരേഖ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. പുറത്ത് വന്ന ശബ്ദരേഖ പോലീസ് സേനയെ ആകെ നാണക്കേടിലും,പ്രതിസന്ധിയിലും ആഴ്ത്തുന്നതാണ്.



എസ്ഐ യെ സസ്‌പെന്റ് ചെയ്ത ഡിഐജിയെ ഉൾപ്പെടെ ആണ് യുവതി ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചത്.സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥൻ സർവ്വീസിൽ തിരികെ കയറാൻ എന്ന് മാത്രമല്ല ,പക വീട്ടുവാൻ കൂടി ആണ് യുവതിയെ തന്റെ ഒപ്പം ചേർത്തത് എന്ന് കൂടി വ്യക്തമാവുകയാണ് ഈ ശബ്ദരേഖയിലൂടെ. ഈ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് തന്നെയാണ് സൂചന. 

ഈ യുവതി നടത്തിയതായ തെറിവിളികൾ യാതൊരു കാരണവശാലും ന്യായികരിക്കാൻ ആവുന്നതല്ല എന്നാണ് പോലീസ് പറയുന്നത്. അതിനാൽ തന്നെ ഇവർക്ക് എതിരെ കേസ് എടുക്കുകയും ചെയ്തു പോലീസ്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്ഐ മുതൽ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ളവരെ ഹണി ട്രാപ്പിൽ പെടുത്തി എന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യാൻ സാധ്യത കൂടുതൽ ആണ്.

ഇവരെ ഉടനടി തന്നെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഐപിഎസ് ഉദ്യോഗസ്ഥരെ ട്രാപ്പിൽ പെടുത്തിയാൽ താൻ അത് ഉപയോഗിച്ച് തിരികെ സർവ്വീസിൽ കയറുമെന്നും ,ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ യുവതിക്ക് നല്ലൊരു ഗിഫ്റ്റ് സമ്മാനിക്കുമെന്നും ശബ്ദരേഖയിൽ പറയുന്നു. ഇത്തരത്തിൽ വളരെയേറെ ഗൗരവമേറിയ ശബ്ദരേഖ തന്നെയാണ് ഇത് എന്നതിൽ യാതൊരു സംശയവും ഇല്ല.



Comments