മലയാളികളുടെ ഒരു പ്രിയ നടൻ കൂടി വിടവാങ്ങി.... കണ്ണീരോടെ ആരാധകർ!!



മനുഷ്യ രാശിയെ പിടിച്ചു ഉലച്ച കോവിഡ് മഹാമാരിക്കെതിരെ ഏകാംഗ ലഘുചിത്രം നിർമ്മിച്ച കലാകാരൻ ആണ് തരാജ് കുമാർ.എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ തരാജ് കുമാറിനെയും കോവിഡ് വെറുതെ വിട്ടില്ല.രണ്ടാം തരംഗത്തിൽ കോവിഡ് എന്ന വില്ലൻ ഈ പ്രിയ കലാകാരനെയും തട്ടിയെടുത്തു.



ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു തരാജ് കുമാർ കോവിഡ് ബാധിച്ചു മരിച്ചത്.മികച്ച നാടക നടൻ ,ചിത്രകാരൻ,മിമിക്രി കലാകാരൻ, ഓടക്കുഴൽ വാദകൻ,മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ഏറെ പ്രശ്സ്തി ആർജ്ജിച്ച വ്യക്തികൂടി ആയിരുന്നു തരാജ് കുമാർ. അരിമ്പൂർ ,കൈപ്പിള്ളി സ്വദേശി ആണ് ഇദ്ദേഹം.

കുമ്പസാരം എന്ന ഏകാംഗ നാടക ചിത്രം ഇദ്ദേഹം എടുത്തത് സ്വന്തം വീട്ടിൽ ആശുപത്രി കിടക്കയുടെ സെറ്റ് ഇട്ടായിരുന്നു.ഡ്രൈവർ ജോലി നഷ്ടമായി വീട്ടിൽ ഇരിക്കുന്ന സമയം ആയിരുന്നു അത്.ഈ സമയം അദ്ദേഹം കൊവിഡ് ബോധവൽക്കരണത്തിനായി ഉപയോഗിക്കുക ആയിരുന്നു.സിനിമയുടെ രചന, സംഗീതം, സംവിധാനം, പശ്ചാത്തല സംഗീതം തുടങ്ങി എല്ലാം തന്നെ തരാജ് കുമാർ തന്നെ ആയിരുന്നു ചെയ്തിരുന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യ ധന്യ ആണ് ഈ ലഘു ചിത്രം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്.തരാജിന് കോവിഡ് വന്നു ഭേദമായ ശേഷം ഒരാഴ്ചയ്ക്ക് കഴിഞ്ഞപ്പോൾ വീണ്ടും പനിയും,ശ്വാസതടസ്സവും നേരിട്ടു.ഇതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.എന്നാൽ ന്യുമോണിയ പിടിപ്പെട്ടതോടെ ഇരു വൃക്കകളും തകരാറിലായി.കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.ചൊവ്വാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.പ്രിയ കലാകാരൻ തരാജ് കുമാറിന് ആദരാഞ്ജലികൾ.



Comments