Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടെ കേരളം എന്നുപറയുന്നത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മന്ത്രവാദത്തിന്റെ പേരിൽ ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപികയെ കബളിപ്പിച്ച് യുവാവാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. അധ്യാപികയുടെ പരാതിയിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനം ജോയ്സ് ജോസഫിനെ ആണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈ സ്കൂൾ അധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമത്തിലൂടെ ആയിരുന്നു അധ്യാപികയുമായുള്ള അടുപ്പം സ്ഥാപിച്ചതിനുശേഷം എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകൾ ആണെന്ന് വിശ്വസിപ്പിച്ചു. വീട്ടിൽ ചില പൂജകൾ നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറഞ്ഞു ഇതോടെ അധ്യാപകൻ ജ്യോത്സ്യനെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജകൾ നടത്തുകയും ചെയ്തു. ആദ്യം പൂജകൾ നടത്തുന്നതിനിടയിൽ വെള്ളി ആഭരണം ആവശ്യപ്പെട്ടു. ഇവർ നൽകിയത് കൊലുസ് ആണ്. ജോയ്സ് ചെറിയ കൂടത്തിൽ കൊലുസ് ഇട്ടു പൂജ നടത്തുന്ന സ്ഥലത്തുവെച്ചു. തുടർന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞപ്പോൾ കൊലുസുകൾ തിരികെ നൽകുകയും ചെയ്തു. പിന്നീട് മറ്റൊരു കൂടത്തിൽ പൂജ സാധനങ്ങൾക്കൊപ്പം സ്വർണമാല ഇടാൻ ആവശ്യപ്പെട്ടു. അധ്യാപക കഴുത്തിൽ കിടന്ന മൂന്നു പവൻ സ്വർണമാല ഒരു ഈ കൂടത്തിൽ ഇട്ട ശേഷം കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. മാലയിട്ട കുടം അടച്ചു തിരികെ ഏൽപ്പിച്ച് ശേഷം രണ്ടു ദിവസം കഴിഞ്ഞു മാത്രമേ തുറക്കാവൂ എന്നും പറഞ്ഞു ജോയ്സ് പോയി. രണ്ടു ദിവസം കഴിഞ്ഞ് തുറക്കുന്നതിനു മുൻപ് ജോയ്സി അധ്യാപക വിളിച്ചപ്പോൾ അഞ്ചു ദിവസം കഴിഞ്ഞ് തുറന്നാൽ മതിയെന്ന് പറഞ്ഞു. അഞ്ചാംദിവസം വിളിച്ചപ്പോൾ 21 ദിവസം വരെ കാത്തിരിക്കണം എന്ന് നിർദ്ദേശിച്ചു. സംശയം തോന്നിയ വീട്ടമ്മ കുടം തുറന്നപ്പോൾ സ്വർണമാലയ്ക്ക് പകരം കടല, മഞ്ചാടിക്കുരു രുദ്രാക്ഷം എന്നിവയാണ് ഉണ്ടായിരുന്ന തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. നിരവധി പേരെ കബളിപ്പിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട് .ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ഇത്തരം തട്ടിപ്പുകളെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. വാട്സാപ്പിൽ നിരവധി പേരെയാണ് ഇയാൾ കബളിപ്പിച്ചത്. വ്യാജ പേരിലായിരുന്നു ജോയിസി സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ടുകൾ എടുത്തിരുന്നത്.. ഒട്ടേറെ പേരാണ് ജോയിസിയുടെ സൗഹൃദ പട്ടികയിൽ ഉണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ . ദുർമന്ത്രവാദം പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ ആളുകളാണ്. പ്രേതശല്യം ബാധ ഒഴിപ്പിക്കൽ തുടങ്ങി അനുഭവങ്ങൾ സ്ത്രീകളുൾപ്പെടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ചിട്ടുണ്ട്. ജില്ലയിൽ ഒട്ടേറെ ദുർമന്ത്രവാദത്തിലൂടെ പേരിൽ തട്ടിപ്പുകളിൽ വീണിട്ടുണ്ട് എന്ന് രേഖകളിൽ നിന്നും പോലീസിന് മനസ്സിലായി. പരാതി നൽകാൻ ഇവർ മുന്നോട്ടു വന്നിട്ടില്ല. പരാതി ഇല്ലെങ്കിലും ഫോണിലെ വിവരങ്ങൾ അടിസ്ഥാനത്തിൽ ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുമെന്ന് ഡിവൈഎസ്പി പി സന്തോഷ് കുമാർ പറഞ്ഞത്.
Comments
Post a Comment