നിങ്ങളുടെ കാൽ വിണ്ട് പൊട്ടാറുണ്ടോ ? എങ്കിൽ ഇതാ ഒരു ഉഗ്രൻ മരുന്ന്

 




നാം എല്ലാവരും മുഖസൗന്ദര്യവും,ശരീര സൗന്ദര്യവും സംരക്ഷിക്കുന്നവരാണ്. എന്നാൽ ഇതൊക്കെ സംരക്ഷിക്കുമ്പോൾ തന്നെ നാം സംരക്ഷിക്കാൻ വിട്ടു പോകുന്ന ഒരു ഭാഗമാണ് കാൽപാദവും, ഉപ്പൂറ്റിയും.പലപ്പോഴും ചെളി ഒക്കെ പറ്റി കഴിഞ്ഞാൽ കഴുകി കളയുക എന്നതല്ലാതെ മറ്റു കൂടുതൽ ഒന്നും ചെയ്യാറില്ല.അതുകൊണ്ട് തന്നെ ഉപ്പൂറ്റിയുടെ ഭാഗങ്ങളിൽ ഒക്കെ വിണ്ട് കീറുന്ന അവസ്ഥ ഒക്കെ ഉണ്ടാവാറുണ്ട്. എന്നാൽ ഈ ഉപ്പൂറ്റി വിണ്ട് കീറുന്നത് പോലുള്ള സാഹചര്യങ്ങൾ മാറ്റാൻ ആയുള്ള മാർഗം പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്നത് നാം സാധാരണ ആയി പുരട്ടാറുള്ള വാസലിൻ ഉം അതുപോലെ തന്നെ സാധാരണ ഒലിവ് ഒയിൽ എന്നിവയാണ്. ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ഇത് അദ്യം ചെയ്യുന്നതിന് അരമണിക്കൂർ എങ്കിലും കാൽപ്പാദം ശരിക്കും വെള്ളത്തിൽ വച്ച് നന്നായി കുതിർത്ത് എടുക്കേണ്ടതാണ്.അപ്പോൾ അൽപ്പം കൂടി സോഫ്റ്റ് ആയി കാൽപ്പാദം കിട്ടുന്നത് ആണ്.അതിനുശേഷം ഒരു പഞ്ഞി എടുത്ത് ചെറു ചൂടുവെള്ളളത്തിൽ മുക്കിയ ശേഷം ഉപ്പൂറ്റിയുടെ ഭാഗം ശരിക്കും തുടയ്ക്കുക. ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. അപ്പോൾ കാൽപ്പാദം ഒരൽപ്പം കൂടി സോഫ്റ്റ് ആകുന്നത് ആണ്. ഇങ്ങനെ ചെയ്തശേഷം അടുത്തതായി വേണ്ടത് ഒരു സ്ക്രബർ ആണ്.അതിന്റെ ഏറ്റവും മിനിസമുള്ള ഭാഗം ഉപയോഗിച്ച് നന്നായി കാൽപ്പാദം ഉരയ്ക്കുക. ഇതിനിടയിൽ ഒന്നുകൂടി ചെറുചൂടുവെള്ളത്തിൽ പഞ്ഞി മുക്കി തുടയ്ക്കാവുന്നതാണ്.അതിനുശേഷം ഒരിക്കൽ കൂടി സ്ക്രബ്ബ് ചെയ്യുക.

ഇനി ഒരൽപ്പം പഞ്ഞി ഉപയോഗിച്ച് കാൽപാദത്തിലെ വെള്ളം ഒക്കെ തുടച്ചു കളയുക.അടുത്തതായി ഒരൽപ്പം വാസലിൻ എടുത്തശേഷം എവിടെ ഒക്കെ ആണോ കാൽപ്പാദം വിണ്ട് പൊട്ടിയിട്ടുള്ളത് അവിടെ ഒക്കെ ഇത് നന്നായി തേച്ചു നൽകുക. അത്യാവശ്യം ഏറെ കട്ടിയായി തന്നെ തേച്ചു നൽകേണ്ടതാണ്. ഇനി അടുത്തതായി ഒരൽപ്പം ഒലീവ് ഓയിൽ എടുത്ത് അതിലേക്ക് ഒരു ചെറിയ പഞ്ഞി മുക്കിയെടുക്കുക.അതിനുശേഷം കാൽപ്പാദത്തിന്റെ മുകളിലേക്ക് പതിയെ തേച്ചു നൽകുക.ഓയിൽ കുറച്ചു അധികം ഈ ഭാഗത്തേക്ക് വരുന്നതിനു വേണ്ടിയാണിത്.

ഇനി ഇത് ഇത്തരത്തിൽ തേച്ചു പിടിപ്പിച്ച ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് ഈ ഭാഗം കവർ ചെയ്യുക.അതിനുശേഷം ഈ ഭാഗം ഒരു ബാൻഡേജ് ഉപയോഗിച്ച് ഒട്ടിക്കുക.ഇത് രാത്രിയിൽ ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. ഇത് ഇങ്ങനെ സൂക്ഷിക്കാൻ ഒരു സോക്സ് കൂടി ധരിക്കുന്നത് നല്ലതാണ്.ഏകദേശം ഒരു ആറ് അല്ലെങ്കിൽ ഏഴ് മണിക്കൂറിന് ശേഷം ഇത് മാറ്റാവുന്നതാണ്. അതിനുശേഷം ഇത് ശരിക്കും കഴുകി കളയുക. ഇത്തരത്തിൽ തുടർച്ചയായി ഒരു മാസം ചെയ്യുക.ഒരാഴ്ചയിൽ രണ്ട് തവണ ചെയ്യുക. ഇങ്ങനെ ചെയ്താൽ കാൽപ്പാദം വിണ്ട് കീറുന്ന അവസ്ഥയ്ക്ക് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.




Comments