മൂട്ടയെ ഓടിക്കാം അരമണിക്കൂർ കൊണ്ട്||വീഡിയോ കാണാം.

 


ഇന്ന് നമ്മുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കുന്ന ഒരു കാര്യമാണ് മൂട്ട എന്ന് പറയുന്നത്.അത് പ്രവാസികൾ ആണെങ്കിലും ശരി നാട്ടിൽ ആണെങ്കിലും ഒരുപോലെ ആണ്. എന്നാൽ ഈ മൂട്ടയെ നശിപ്പിക്കാൻ വളരെ ഈസിയായി ഒരു സ്പ്രേ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.



സ്പ്രേ ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഒരു എംപ്റ്റി ആയ സ്പ്രേ ബോട്ടിൽ ആണ്.ഈ എംപ്റ്റി ബോട്ടിൽ എടുത്ത് ഓപ്പൺ ചെയ്തശേഷം അതിലേക്ക് ഒരു ഗ്ലാസ് സാധാരണ തണുത്ത വെള്ളം ഒഴിച്ച് നൽകുക.അടുത്തതായി ഇതിലേക്ക് ഒരൽപ്പം സാധാരണ വാഷിംഗ് പൗഡർ ചേർത്ത് നൽകുക.ഏകദേശം ഒരു സ്പൂണോളം മതിയാകും.ഏത് കമ്പനിയുടെ ആയാലും പ്രശ്നമില്ല.ഇനി ഇതിലേയ്ക്ക് നാം സാധാരണ ആയി ഉപയോഗിക്കുന്ന ഡെറ്റോൾ ഒരൽപ്പം എടുത്തശേഷം ഇതിലേക്ക് ഒഴിക്കുക. അതിനുശേഷം ഈ സ്പ്രേ ബോട്ടിൽ സ്പ്രേയർ ഉപയോഗിച്ച് അടയ്ക്കുക.

ഇങ്ങനെ അടച്ചശേഷം ഈ സ്പ്രേ ബോട്ടിൽ നന്നായി കുലുക്കുക.ഈ ചേർത്ത് വച്ച സാധനങ്ങൾ എല്ലാം നന്നായി മിക്സ് ആകേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ മിക്സ് ചെയ്തശേഷം ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.ഇനി ഇത് എങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ഈ ഒരു സ്പ്രേയർ  എടുത്തശേഷം സാധാരണ ഗതിയിൽ മുട്ടയുടെ ശല്യം ഉള്ള ഭാഗങ്ങളിൽ ഒക്കെ ഇത് സ്പ്രേ ചെയ്തു നൽകുക. കട്ടിലിൽ ആണ് മൂട്ട ഉള്ളത് എങ്കിൽ കട്ടിലിന്റെ സൈഡിൽ ഒക്കെ സ്പ്രേ ചെയ്തു നൽകുക. സ്പ്രേ ചെയ്തശേഷം അതേപടി അങ്ങനെ തന്നെ സൂക്ഷിക്കുക.ആവശ്യമെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് ഇതേപോലെ തന്നെ സ്പ്രേ ചെയ്യുന്നത് റിപ്പീറ്റ് ചെയ്യുക. ഇങ്ങനെ സ്പ്രേ ചെയ്താൽ മുട്ടയുടെ ശല്യം നൂറുശതമാനം മാറിക്കിട്ടുന്നതാണ്.മൂട്ടയുടെ മുട്ട ഒക്കെ ഉണ്ടെങ്കിൽ അത് നശിച്ചു പോകുന്നതിനും തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.



Comments