പല്ലി, പാറ്റ ,ഈച്ച ഇവയുടെ ശല്യം ഇനിയുണ്ടാവില്ല!!

 


നാം എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് കോൾഗേറ്റ് ടൂത്ത് പേസ്റ്റ്. എന്നാൽ ഈയൊരു കോൾഗേറ്റ് ടൂത്ത് പേസ്റ്റ് കൊണ്ട് പല്ല് തേക്കുക മാത്രമല്ല അതിനപ്പുറം വളരെയധികം ഉപയോഗം നമുക്ക് ഉണ്ട്.സാധാരണയായി നമ്മുടെ വീടുകളിൽ ശല്യം ഉണ്ടാക്കാറുള്ള ജീവികളാണ് പല്ലി,പാറ്റ, ഈച്ച എന്നിവയൊക്കെ തന്നെ. ഇവയൊക്കെ തന്നെ അകറ്റി നിർത്താൻ ഈയൊരു പേസ്റ്റ് ഉപയോഗിച്ച് സാധിക്കുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ആവശ്യമുള്ള പ്രധാന ഇൻക്രീഡിയന്റ് എന്ന് പറയുന്നത് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ആണ്. വൈറ്റ് കളറിലുള്ള ടൂത്ത് പേസ്റ്റ് തന്നെ വേണം ഉപയോഗിക്കുവാൻ.ആദ്യം ഒരൽപ്പം കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ഒരു പാത്രത്തിൽ എടുക്കുക. അതിനുശേഷം ഒരു നാരങ്ങ എടുത്ത് രണ്ടായി കട്ട് ചെയ്തശേഷം അതിലെ കുരു നീക്കം ചെയ്തു നാരങ്ങ നീര് അതിലേക്ക് ഒഴിക്കുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ആഡ് ചെയ്തു നൽകുക.ഇങ്ങനെ ആഡ് ചെയ്തു നൽകുമ്പോൾ ഇത് നന്നായി പതഞ്ഞു പൊങ്ങി വരും.ഇത് നന്നായി ഇളക്കി നൽകുക.ഇങ്ങനെ നന്നായി മിക്സ് ചെയ്തശേഷം മറ്റൊരു ബൗൾ എടുത്തശേഷം അതിലേക്ക് ഈ മിക്സ് ഒഴിച്ച് നൽകുക.

ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. തനി പച്ചവെള്ളം പല കിട്ടുന്നതിനായി നന്നായി മിക്സ് ചെയ്തു നൽകണം.ഇനി ഒരു സ്പ്രേ ബോട്ടിൽ എടുത്തശേഷം ഈയൊരു മിക്സ് ഇതിലേക്ക് ഒഴിക്കുക.അതിനുശേഷം ക്യാപ് ഉപയോഗിച്ച് ഈയൊരു സ്പ്രേ ബോട്ടിൽ അടയ്ക്കുക.ഇനി ഈയൊരു മിക്സ് ഉപയോഗിക്കാവുന്നതാണ്.

ഈയൊരു മിക്സ് കൊണ്ട് ഒരേസമയം പല ഉപയോഗങ്ങൾ ആണ് ഉള്ളത്. ഒരേസമയം തന്നെ പല്ലി,പാറ്റ, ഈച്ച എന്നിവയെ വീടിന്റെ പല ഭാഗങ്ങളിൽ നിന്നും ഒഴിവാക്കി നിർത്താൻ സാധിക്കുന്നതാണ്.ആദ്യം ഇത് ഉപയോഗിക്കുന്നതിന് മുൻപായി നന്നായി ഈ മിക്സ് കുലുക്കി നൽകുക.ഇനി ഇത് ഈ തരത്തിലുള്ള ജീവികൾ വരുന്ന പ്രതലത്തിൽ ഒക്കെ സ്പ്രേ ചെയ്തു നൽകിയ ശേഷം അവിടം ഒരു ചെറിയ തുണി ഉപയോഗിച്ച് തുടയ്ക്കുക. 

അതുപോലെ ഭിത്തികളിലും ,അലമാരയുടെ ഭാഗങ്ങളിലും ഒക്കെ ഈയൊരു സ്പ്രേ ചെയ്തു തുണികൊണ്ട് തുടച്ചു നൽകിയാൽ പാറ്റ, പല്ലി എന്നിവയെ ഒക്കെ തന്നെ അകറ്റി നിർത്താൻ സഹായകരമാണ്. അതോടൊപ്പം തന്നെ ലെമൺ ന്റെ യഥാർത്ഥ മണം നിലനിൽക്കുകയും ചെയ്യുന്നതാണ്. ഇതുപോലെ ക്യാബിന്റെ അകത്തും മറ്റും ,പാറ്റ പല്ലി വരുന്നിടത്തൊക്കെ ഈയൊരു സ്പ്രേയർ ചെയ്തു നൽകിയാൽ ഇവയൊന്നും വരില്ല. കിച്ചണിലും ,വാഷ്ബേസിന്റെ സൈഡിലും ഒക്കെ രാത്രി കിടക്കും മുൻപായി ഇത് സ്പ്രേ ചെയ്തു നൽകിയാൽ പാറ്റയെ ഒക്കെ നൂറുശതമാനം ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി പല്ലി, പാറ്റ, ഈച്ച എന്നിവയെ ഈയൊരു  കോൾഗേറ്റ് പേസ്റ്റ് ഉപയോഗിച്ച് ഒഴിവാക്കാൻ സാധിക്കുന്നതാണ്.


Comments