നിങ്ങളുടെ അസിഡിറ്റി കളയാം ഈസിയായി||വീഡിയോ കാണാം

 


ഇന്ന് പലരിലും കണ്ടു വരുന്ന ഒരു അസുഖമാണ് അസിഡിറ്റി എന്ന് പറയുന്നത്. അതായത് നമ്മുടെ ശരീരത്തിൽ ആസിഡ് ഫോം ചെയ്യുന്നതാണ് അസിഡിറ്റി എന്ന് പറയുന്നത്. ഇതുമൂലം നമുക്ക്‌ സംഭവിക്കുന്നത് ശരീരത്തിൽ ഒരു എരിച്ചിൽ ഉണ്ടാവും.വയറ്റിൽ തുടങ്ങി ഏകദേശം നെഞ്ചിൽ വരെ ഈയൊരു അസിഡിറ്റി നിൽക്കുകയും ചെയ്യും. ഇതിന്റെ കാരണമായി പറയുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് കഴിക്കുന്ന ഫുഡ്ഡുകളാണ്. അതോടൊപ്പം തന്നെ സമയക്രമീകരണം ഇല്ലാതെ ഉള്ള ആഹാരം കഴിക്കുന്നത്. തോന്നുന്ന സമയത്ത് ആഹാരം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നം തന്നെയാണ് അസിഡിറ്റി എന്ന് പറയുന്നത്.

എന്നാൽ ഈയൊരു അസിഡിറ്റി മാറ്റുന്നതിനായി ഒരു സമയക്രമീകരണം നാം വച്ചിരിക്കണം.രാവിലെ ,ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ ആഹാരം കഴിക്കാൻ കൃത്യമായി സമയം ഉണ്ടായിരിക്കണം.അതേസമയം ഇങ്ങനെ സമയക്രമീകരണത്തോട് ഒപ്പം തന്നെ അസിഡിറ്റി ഉണ്ടായാൽ ചെയ്യാൻ സാധിക്കുന്ന ചില ഹെൽത്തി ടിപ്സ് പരിചയപ്പെടാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് ക്യാബേജ് ആണ്.ക്യാബേജ് ചെറുതായി അരിഞ്ഞു എടുക്കുക.അതിനുശേഷം വേണ്ടത് തുളസിയില ആണ്. ഇനി തുളസിയില ഇല്ലെങ്കിൽ ബാസിൽ എന്ന ചെടിയുടെ ഇല ആണെങ്കിലും മതി. ഇനി ഒരൽപ്പം വെള്ളം പാനിലേക്ക് എടുത്ത് നന്നായി തിളപ്പിക്കുക.തിളച്ചശേഷം ക്യാബേജ് അതിലേക്ക് ചേർത്ത് നൽകുക. ഇനി ഒരൽപ്പം തുളസിയില എടുത്ത് ചെറുതായി പിഞ്ചിയിടുക. അതിനുശേഷം ഈയൊരു വെള്ളം രണ്ടോ മൂന്നോ മിനിറ്റ് തിളയ്ക്കുന്നതിനായി വയ്ക്കുക. വെള്ളം നന്നായി തിളച്ചശേഷം  ശരിക്കും തണുക്കാൻ ആയി വയ്ക്കുക.തണുത്ത ശേഷം ഈയൊരു വെള്ളം ഒരു ഗ്ലാസിലേക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

രണ്ടാമതായി ഒരൽപ്പം വെള്ളം പാനിലേക്ക് തിളപ്പിക്കാനായി എടുക്കുക.വെള്ളം തിളയ്ക്കുന്ന സമയം ഒരൽപ്പം കറുവപ്പട്ട ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഒരൽപ്പം കായം കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് ഇത് തിളയ്ക്കുന്നതിനായി അനുവദിക്കുക. തിളച്ചശേഷം വെള്ളം നന്നായി തണുക്കാൻ ആയി മാറ്റിവയ്ക്കുക. തണുത്തശേഷം ഒരു ഗ്ലാസിലേക്ക് ഈയൊരു വെള്ളം ഒഴിച്ച് നൽകുക.അതിനുശേഷം ഇത് കുടിയ്ക്കാവുന്നതാണ്.അസിഡിറ്റി അല്ലെങ്കിൽ നെഞ്ചിടിപ്പ് ഉള്ളപ്പോൾ രാവിലെയും വൈകിട്ടും രണ്ട് നേരം ഇത് ഉണ്ടാക്കി കുടിക്കാവുന്നതാണ്. രണ്ട് തവണ കുടിക്കുന്നത് കൊണ്ട് തന്നെ അസിഡിറ്റി പൂർണ്ണമായും മാറിക്കിട്ടും.ഇതിന് യാതൊരു ഒരു തരത്തിലുള്ള സൈഡ് എഫ്ക്ടുകളും ഇല്ല.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.


Comments