പല്ല് വെളുപ്പിക്കാൻ അലുമിനിയം ഫോയിൽ പേപ്പർ ||ഇതാ ഒരു അടിപൊളി മാർഗം||

 


നമ്മുടെ ജീവിതത്തിൽ ദന്ത പരിചരണത്തിന് വളരെയധികം സ്ഥാനമാണ് ഉള്ളത്.സാധാരണ എല്ലാ പല്ലുകളും തന്നെ വൈറ്റ് കളറിലായാണ് കാണപ്പെടുന്നത്. എന്നാൽ ഈ പല്ലിനെ ശരിക്കും സംരക്ഷിച്ചില്ലായെങ്കിൽ പല്ല് മഞ്ഞകളർ ആവുകയും, പല്ലിന്റെ അകത്ത് കറുപ്പ് നിറത്തിലും ,മഞ്ഞനിറത്തിലുമുള്ള കട്ട ചെളികൾ പല്ലിനകത്ത് വരാറുണ്ട്.



ഈ കറകൾ നീക്കം ചെയ്യുവാൻ ആയി ദന്തഡോക്ടർമാരെ കാണുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ പല്ലിനെ വൃത്തിയായി സൂക്ഷിക്കാൻ ഒരു ഉപായം ഉണ്ട്. അത് എന്താണെന്ന് പരിചയപ്പെടാം.

ഇതിനായി ആദ്യം ആവശ്യമുള്ളത് കോൾഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ് ആണ്.മറ്റു ടൂത്ത് പേസ്റ്റുകളും ഉപയോഗിക്കാം. എന്നാൽ വൈറ്റ് കളർ ഉള്ള ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കാവുള്ളൂ. അടുത്ത ഇൻക്രീഡിയന്റ് ഒരൽപ്പം ബേക്കിംഗ് സോഡ ആണ്,അതോടൊപ്പം തന്നെ ഒരൽപ്പം അലുമിനിയം ഫോയിൽ പേപ്പർ എന്നിവയാണ് വേണ്ടത്. ഇനി ഇത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പ്ലേറ്റിലേക്ക് ഒരൽപ്പം ടൂത്ത് പേസ്റ്റ് എടുക്കുക. ഇനി ഇതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ ബേക്കിംഗ് സോഡ ചേർക്കുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.ഏകദേശം ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.ഈ പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്തതാണ് ഉപയോഗിക്കുന്നത്.

ഇനി ഇത് ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് പറഞ്ഞാൽ,ആദ്യം രണ്ട് അലുമിനിയം ഫോയിൽ പേപ്പർ കട്ട് ചെയ്തു എടുക്കുക.അതിനുശേഷം ഈ പേസ്റ്റ് അലുമിനിയം പേപ്പർ ഫോയിലിലേക്ക് തേച്ചു പിടിപ്പിക്കുക.ഇനി ഈ പേസ്റ്റ് പാത്രത്തിൽ നിന്നും ഒരൽപ്പം എടുത്തശേഷം പല്ലിലേക്ക് പുരട്ടി നൽകുക. പല്ലിന്റെ ഉള്ളിലും ,വശങ്ങളിലും, കറ കൂടുതൽ ആയി ഉള്ള ഭാഗങ്ങളിലും ഒക്കെ ഇത് നന്നായി പുരട്ടി നൽകുക.അതിനുശേഷം ഈ ഫോയിൽ പേപ്പറിൽ തേച്ചു വച്ച പേസ്റ്റ് പല്ലിൽ സ്റ്റിക്ക് ചെയ്തു നൽകുക. പല്ലിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ സ്റ്റിക്ക് ചെയ്തു നൽകുക. ഇങ്ങനെ താഴെയും മുകഴിലും ആയി രണ്ട് ഫോയിൽ പേപ്പറും സ്റ്റിക്ക് ചെയ്തു നൽകുക.ഇത് ഏകദേശം ഒരു പത്തു മിനിറ്റ് ഇങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം വാഷ് ചെയ്യുക.ഇനി ഈ ഫോയിൽ പേപ്പർ വായിൽ വച്ചിട്ടുള്ളത് കൊണ്ട് എന്തെങ്കിലും ഇറിറ്റേഷൻ ഉണ്ടായാൽ പേപ്പർ അപ്പോൾ തന്നെ മാറ്റിക്കളയേണ്ടതാണ്. ഇത് ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ഉള്ളിൽ തന്നെ പല്ലിൽ ഉണ്ടാവുന്ന മഞ്ഞക്കളർ, അതുപോലെ തന്നെ ചെളികൾ ഒക്കെ തന്നെ മാറിക്കിട്ടുന്നതാണ്.


Comments