നടി മമ്താ മോഹൻദാസിന് സംഭവിച്ചത് ??? കണ്ണീരോടെ ആരാധകർ

 


എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട നടിയാണ് മമ്താ മോഹൻദാസ്.ഒട്ടനവധി മലയാള ചിത്രങ്ങളിൽ ബോൾഡായ കഥാപാത്രങ്ങളും,ഗ്ലാമർ വേഷങ്ങളിലൂടെയും തിളങ്ങിയ നടിയാണ് മമ്താ.ദീലിപീന്റെ ഒപ്പം അഭിനയിച്ച മൈബോസ് ,ടൂ കൺട്രീസ് എന്നീ ചിത്രങ്ങൾ മമ്തയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. സിനിമാ ജീവിതത്തിൽ മമ്താ ഏറെ ഉയരങ്ങൾ കീഴടക്കിയപ്പോൾ യഥാർത്ഥ ജീവിതം അത്ര സുഖകരമായ അവസ്ഥയിൽ ആയിരുന്നില്ല.

2008 ൽ തന്റെ 24 മത്തെ വയസ്സിൽ ആണ് മമ്തയ്ക്ക് ആദ്യമായി ക്യാൻസർ എന്ന രോഗം പിടിപെട്ടത്. എന്നാൽ താരം അതിനെ ധൈര്യപൂർവ്വം നേരിടുകയാണ് ഉണ്ടായത്. രോഗമാണെന്ന് അറിഞ്ഞപ്പോൾ അതിനെ അതിജീവിക്കാൻ ആണ് താൻ ശ്രമിച്ചത് എന്ന് മുൻപൊരിക്കൽ താരം പറഞ്ഞിട്ടുണ്ട്. എന്നാൽ ആദ്യത്തെ തവണ ക്യാൻസറിനെ അതിജീവിച്ച് മടങ്ങിയെത്തിയ താരത്തിന് വീണ്ടും ക്യാൻസർ വന്നു. ഈ സമയത്ത് ആയിരുന്നു മമ്താ വിവാഹിതയായതും.എന്നാൽ ആദാമ്പത്യജീവിതം വെറും ഒരുവർഷം മാത്രമേ നീണ്ടു നിന്നുള്ളൂ. ക്യാൻസർ മമ്തയുടെ ജീവിതത്തെ വളരെയധികം ബാധിക്കുകയും ചെയ്തു.ഇപ്പോൾ തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തങ്ങളുടെ സമ്മതപ്രകാരം വീട്ടുകാർ നടത്തിയത് ആയിരുന്നു വിവാഹം.പ്രിജിത്ത് എന്ന ആളെയാണ് താൻ വിവാഹം കഴിച്ചത്.പ്രിജിത്തുമായി തനിക്ക് ഉണ്ടായിരുന്നത് വെറുമൊരു സൗഹൃദം മാത്രം ആയിരുന്നു. ആ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹശേഷം ആദ്യ രണ്ടു മൂന്നു മാസങ്ങളിൽ ആയിരുന്നു സന്തോഷം നിറഞ്ഞ ദാമ്പത്യം ലഭിച്ചത്.എന്നാൽ അതിനുശേഷം വളരെ പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നു.പ്രജിത്തിന്റെ അച്ഛനും അമ്മയും ഈശ്വര വിശ്വാസം ഉള്ളവരായിരുന്നില്ല. എന്നാൽ തങ്ങൾ ദൈവവിശ്വാസം ഉള്ളവരായിരുന്നു.ഇതൊക്കെ ദാമ്പത്യ ജീവിതത്തിൽ വളരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.


തന്റെ അച്ഛനും, അമ്മയും പ്രിജിത്ത് നെ സ്വന്തം മകനെ പോലെയാണ് കണ്ടത്.എന്നാൽ അതുപോലെ ഒരു സമീപനം തന്റെ ഭർത്താവിൽ നിന്നും അവരോട് ഉണ്ടായില്ല.മാത്രമല്ല ഒരു ഭാര്യ എന്ന നിലയിലുള്ള ഒരു പരിഗണനയും തനിക്ക് ലഭിച്ചതും ഇല്ല. എന്നാൽ പല കാര്യങ്ങളും താൻ അഡ്ജസ്റ്റ് ചെയ്തു.അയാൾ ഒരു സോഷ്യൽ ഡ്രിങ്കർ കൂടിയായിരുന്നു.ഇതൊക്കെ വലിയ ബുദ്ധിമുട്ട് ആണ് തനിക്ക് ഉണ്ടാക്കിയത്.എന്നാൽ ഇതിനോടൊക്കെ കാലക്രമേണ താൻ പൊരുത്തപെടാൻ താൻ ശ്രമിച്ചു. ഇതിനിടയിൽ ആണ് ക്യാൻസർ വീണ്ടും വന്നത്. അപ്പോൾ ഭർത്താവിൽ നിന്നും സ്നേഹവും,കരുതലും പ്രതീക്ഷിച്ച തനിക്ക് അത് ലഭിച്ചില്ല എന്നും, അതേസമയം 25 വയസ്സ് ആയ തനിക്ക്, പക്വത ഇല്ലാത്ത ചെറുപ്പക്കാരനൊപ്പം ഉള്ള ജീവിതം ശരിയാവില്ല എന്നും താരം പറഞ്ഞു.അതിനാൽ അസുഖം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആർക്കും ഒരു ബാധ്യത ആവരുതെന്ന തോന്നിയതിനാൽ താൻ തന്നെയാണ് വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചത് എന്നും മമ്താ മോഹൻദാസ് പറയുന്നു.തനിക്ക് മാനസ്സികമായ പിന്തുണ ഏറെ വേണ്ടിയിരുന്ന ഘട്ടത്തിൽ പക്വത ഉള്ള ഒരു പങ്കാളിയെ അല്ല ലഭിച്ചത് എന്നും നടി മമ്താ മോഹൻദാസ് വ്യക്തമാക്കി. ഇത്രയൊക്കെ സംഭവിച്ചിട്ടും ഏറ്റവും ഒടുവിൽ ആണ് താൻ വീട്ടുകാരെ കാര്യങ്ങൾ ധരിപ്പിച്ചത് എന്നും താരം പറഞ്ഞു.





Comments