കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ചത് ഏഴര ലക്ഷം രൂപ വരുന്ന നിധി. എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ.

 



കുപ്പാത്തൊട്ടിയിൽ നിന്ന് ലഭിച്ച നൂറ്. ഗ്രാം തൂക്കമുള്ള സ്വർണനാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി മേരി മാതൃക ആയി. തമിഴ്നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് തൊഴിലാളി തിരികെ നൽകിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം തിരികെ നൽകിയത് കോർപ്പറേഷൻ ജീവനക്കാരിയായ മേരി ആയിരുന്നു.100 ഗ്രാം തൂക്കം ആയിരുന്നു ഉണ്ടായിരുന്നത്. കൊറിയർ കമ്പനി ജീവനകാരൻ ആയ ഗണേഷ് രാമന്റെ ആയിരുന്നു ഈ സ്വർണ്ണ നാണയം.ഈ നാണയം ഒരു ബോക്സിൽ വച്ചശേഷം കിടക്കയുടെ അടിയിൽ ആണ് സൂക്ഷിച്ചിരുന്നത്. പിന്നീട് കാണാതായെന്ന് ഭാര്യയൊടെ പറഞ്ഞപ്പോഴാണ് മുറി വൃത്തിയാക്കി എന്നും അതിന് ശേഷം അവശിഷ്ടങ്ങൾ പുറത്ത് ഉപേക്ഷിച്ചുവെന്ന് ഒക്കെ ഭാര്യ അറിയിച്ചത്. ഉടനെ ഗണേഷ് പോലീസിൽ പരാതി നൽകി. സമീപത്തെ ചവർ നിക്ഷേപിക്കുന്ന പ്രദേശങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും ചെയ്തു. ചപ്പുചവറുകൾ വേർതിരിക്കുമ്പോൾ തനിക്ക് ലഭിച്ച സ്വർണം അധികൃതർ വഴി മേരി പോലീസിന് കൈമാറിയിരുന്നു. പിന്നീട് പോലീസ് അത്‌ ഗണേഷിന് കൈമാറി. അതോടൊപ്പം മേരിയുടെ നല്ല മനസിന്‌ പ്രെശംസയും നൽകി. മനസ്സ് നിറയ്ക്കുന്ന പല കാഴ്ചകളും പലപ്പോഴും നമ്മൾ കാണാറുണ്ട്. ഇത്തരം കാഴ്ചകൾ നമുക്ക് നൽകുന്നത് വലിയ സന്തോഷം തന്നെയാണ്. അത്തരത്തിൽ ഉള്ള ഒരു കാഴ്ച തന്നെയായിരുന്നു ഇതും. ഇപ്പോഴത്തെ കാലത്തു ഇത്രത്തോളം നല്ല മനസ്സുള്ളവരും നന്നായി ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നുള്ളത് തന്നെ വലിയ കാര്യമാണ്. സ്വന്തം കാര്യം നേടുന്നതിനുവേണ്ടി സഹോദരനോട് പോലും വളരെ മോശമായ രീതിയിൽ ഇടപെടുന്നവർ ഉള്ള ഒരു കാലഘട്ടമാണിത്. ഈ ഒരു കാലഘട്ടത്തിൽ ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകൾ വലിയൊരു പ്രചോദനം തന്നെയാണ് നൽകുന്നത് എന്ന് പറയാതെ വയ്യ.

Comments