ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ ഇത് അറിയാതെ പോകരുത്.

 




ചികിത്സയ്ക്കുവേണ്ടി ഓരോരുത്തരും വലിയൊരു തുക തന്നെയാണ് പലപ്പോഴും മുടക്കാറുള്ളത്. ആ ഒരു സമയത്ത് ചികിത്സ മുഴുവൻ സൗജന്യമായി ലഭിക്കുന്ന ഒരു ആശുപത്രി എന്ന് പറഞ്ഞാൽ അത് വളരെ വലിയ കാര്യം തന്നെയാണ്. ബാംഗ്ലൂർ വൈറ്റ് ഫീൽഡ് ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. ഹാർട്ട് സംബന്ധമായതും ന്യുറോ സംബന്ധമായും ഒക്കെ ശസ്ത്രക്രിയ അടക്കം ഒരു രൂപ പോലും ചിലവില്ലാതെ പൂർണമായും സൗജന്യ ചികിത്സ നൽകുന്ന ഒരു ആശുപത്രിയാണ് ശ്രീ സത്യസായിബാബ ചാരിറ്റബിൾ ട്രസ്റ്റ്. ബാംഗ്ലൂരിലെ വൈറ്റ് ഫീൽഡ് എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കേരളത്തിൽനിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ച് തന്നെ പോകാറുണ്ട്. എന്നാൽ ബംഗളൂരു പോലെയുള്ള ഒരു സ്ഥലത്ത് വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സമയനഷ്ടവും പണനഷ്ടവും ഒക്കെ കുറയ്ക്കുവാൻ സഹായകരമായിരിക്കും. ആശുപത്രിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. കേരളത്തിൽ നിന്ന് ബസിൽ വരുന്നവർ ബാംഗ്ലൂർ മജസ്റ്റിക് ആണ് ഇറങ്ങേണ്ടത്. അവിടെനിന്ന് നിരവധി ബസുകൾ ലഭിക്കും. 335 നമ്പർ തുടങ്ങുന്ന എല്ലാ ബസ്സുകളും ഇവിടേക്ക് പോകും എന്നാണ് അറിയുന്നത്. കയറുന്നതിനു മുൻപ് കണ്ടക്ടറോട് ഡ്രൈവറോട് ചോദിക്കുന്നതിന് ഒട്ടും വിമുഖത കാണിക്കുകയും വേണ്ട. അവർ കൃത്യമായി ഉത്തരം നൽകും.ഭാഷ അറിയില്ല എന്നും ഭയപ്പെടേണ്ട. സത്യസായി ആശുപത്രി എന്ന് ചോദിച്ചാൽ മതി ഓർഡിനറി ബസ് 25 രൂപയും, അല്ലാത്തത് തൊണ്ണൂറ്റി അഞ്ചു രൂപയുമാണ്. ഏകദേശം 18 കിലോമീറ്റർ ദൂരമാണ്. ഈ സ്ഥലത്തേക്ക് ട്രെയിനിൽ വരുന്നവരാണെങ്കിൽ കെആർ പുരം അതായത് കൃഷ്ണരാജപുരം എന്ന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ചില ട്രെയിനുകൾ വൈകി നിർത്താറുണ്ട്, അവിടെയും ഇറങ്ങാം. കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷൻ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ മെയിൻ റോഡിൽ നിന്ന് തന്നെ നമുക്ക് ബസ് കിട്ടും. കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുന്നതാണ് നല്ലത്. യഥാർത്ഥ നിരക്കിൽ നിന്നും 10- 20 ഇരട്ടിയാണ് സാധാരണ ഓട്ടോറിക്ഷകാർ ഇവിടെനിന്നും വാങ്ങാറുള്ളത്. ഒരു കാരണവശാലും ഓട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾ സൗജന്യചികിത്സയ്ക്ക് ആണെങ്കിൽ അതിൽ കൂടുതൽ ഓട്ടോറിക്ഷയ്ക്ക് ചിലവാക്കേണ്ടി വരും. പുലർച്ചെ തന്നെ അവിടെ ക്യു ആരംഭിക്കുന്നത് കൊണ്ട് ഒരു ദിവസം മുൻപേ വരുന്നതായിരിക്കും കൂടുതൽ നല്ലത്. പ്രത്യേകം തന്നെ ശ്രദ്ധിക്കുകയും വേണം. പുലർച്ച 6:00 കൗണ്ടർ തുറക്കും. രോഗിയുടെ മുൻകാല രോഗത്തിന്റെ മുഴുവൻ രേഖകളും അതായത് സ്കാനിംഗ് റിപ്പോർട്ട് അടക്കം കയ്യിൽ കരുതണം. രോഗിയുടെയും കൂടെയുള്ള ഒരാളുടെ തിരിച്ചറിയൽ രേഖയും ആവശ്യമാണ്. ആധാർ കാർഡ് നിർബന്ധമാണ്. കൗണ്ടറുകൾ രോഗവിവരം പഠിക്കുകയും ചികിത്സ ആവശ്യമാണെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. അല്ലെങ്കിൽ മറ്റൊരു തീയതി ആണ് പറയുന്നത്. യാതൊരു റെക്കമെന്റഷൻ അവിടെ ഇല്ല എന്നതാണ് അവിടുത്തെ പ്രത്യേകത. അങ്ങനെ ആരെങ്കിലും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉണ്ടെങ്കിൽ അതിന് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഭക്ഷണം മറ്റു ചികിത്സകൾ എല്ലാം പൂർണമായും സൗജന്യമാണ്. തികച്ചും നിർധനരായ രോഗികൾക്ക് വേണ്ടി മാത്രമാണ് ഈ സ്ഥാപനം. കേരളത്തിലെ പല ആശുപത്രികളും ലക്ഷങ്ങൾ വാങ്ങുന്ന സർജറികൾ ഇവിടെ പൂർണ്ണമായും സൗജന്യമായാണ് നടത്തുന്നത്. ധർമ്മസ്ഥാപനം മാത്രമാണ്. വളരെയധികം പവിത്രതയോടെ ആണ് ഇവർ സൂക്ഷിക്കുന്നതും. ജാതിമതഭേദമെന്യേ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്. മനുഷ്യനാകണം എന്ന് മാത്രമേയുള്ളൂ.

Comments