വാടക കൊടുക്കില്ല എന്ന് പരാതി തിരക്കാൻ എത്തിയ പോലീസുകാരൻ കണ്ടത് ഞെട്ടിക്കുന്ന സംഭവങ്ങൾ.

 


പോലീസിന്റെ കുറ്റം മാത്രം കണ്ടുപിടിച്ച സമൂഹത്തിനു മുൻപിൽ കാണിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു അറിവാണ് ഇന്ന് പങ്കുവയ്ക്കുന്നത്. പോലീസ് ഫോഴ്സിൽ ഉള്ള വിരലിലെണ്ണാവുന്ന ആളുകൾ തെറ്റ് ചെയ്യുമ്പോൾ മുഴുവൻ പോലീസിനെയും ആണ് പലപ്പോഴും പലരും തെറ്റുകാരാക്കി മാറ്റുന്നത്. അതൊരു നല്ല ശീലമല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഉള്ള ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. തൃശൂർ സിറ്റി പോലീസ് പങ്കുവെച്ച് നന്മയാണ് പറയാൻ പോകുന്നത്.



 താമസിക്കാൻ കൊടുത്ത വീടിൻറെ വാടക തരുന്നില്ല എന്ന് കാരണം പറഞ്ഞുകൊണ്ട് വീട്ടുടമസ്ഥൻ ആയ ഒരാൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. തൃശൂർ പീച്ചി പാറ സ്വദേശി ജോണിയും കുടുംബമായിരുന്നു എതിർകക്ഷികൾ. പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സന്ദർശിക്കാനെത്തിയ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കണ്ട കാഴ്ച വളരെയധികം ദയനീയമായിരുന്നു. പാറമട ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യം ആയി ആരോഗ്യ പ്രശ്നങ്ങൾ മൂലം മണിക്ക് പോകാനും അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല. മാനസിക രോഗം ഉള്ള ഒരു രോഗിയാണ് ഭാര്യ. മക്കൾ രണ്ടുപേരും. അതിനുപുറമേ മൂത്തമകനും രോഗമുണ്ടായിരുന്നു. ദിവസവും ആഹാരം കണ്ടെത്താൻ പോലും പണമില്ലാതെ വലഞ്ഞ ആ കുടുംബം താമസിച്ചിരുന്നത് ഒരു പഴയ വീട്ടിലും, മഴപെയ്ത് കുതിർന്ന് നിലംപൊത്തിയപ്പോഴാണ് അവർ വാടക വീട്ടിലേക്ക് താമസം മാറിയത്. ജോണിയുടെ ദുരിതങ്ങൾ എല്ലാം നേരിട്ട് കണ്ടറിഞ്ഞ് പീച്ചി പോലീസ് ഇൻസ്പെക്ടർ സംഘവും ഇവർക്ക് സുരക്ഷിതമായി അന്തി ഉറങ്ങുവാൻ ഉള്ള ഒരു ചെറിയ വീട് നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സഹായ അഭ്യർത്ഥന പ്രകാരം വൈസ്മെൻ ക്ലബ് അംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതുകൂടാതെ പ്രദേശവാസികളുടെ സന്മനസ്സും കാണാൻ സാധിച്ചു. പലരും അകമഴിഞ്ഞ് സഹായിച്ചു. അങ്ങനെ അടച്ചുറപ്പുള്ള ഒരു ചെറിയ വീട് പണിതു. കഴിഞ്ഞ ദിവസമായിരുന്നു സിറ്റി പോലീസ് കമ്മീഷണർ താക്കോൽദാനം നിർവഹിച്ചത്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ ജനമൈത്രി ബീറ്റ് ഓഫീസർമാർ, വൈസ് ക്ലബ് അംഗങ്ങൾ, ഒക്കെ ആദരിച്ചിട്ടുണ്ട്. പീച്ചി പോലീസ് ക്ലബ് അംഗങ്ങളും വൈസ്മെൻ ക്ലബ് അംഗങ്ങളും പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും തൃശ്ശൂർ സിറ്റി പോലീസും വലിയൊരു ഉദ്യമം നിർവഹിച്ച ചാരിതാർഥ്യത്തിലാണ്.  

Comments