പ്രമുഖ സിനിമ നടി അന്തരിച്ചു!!!കണ്ണീരണിഞ്ഞു സിനിമാലോകം!!

 


സിനിമാ ലോകത്തെ ഞെട്ടിക്കുകയും, ഏറെ സങ്കടത്തിലാഴ്ത്തുകയും ചെയ്തു മറ്റൊരു വിയോഗം കൂടി.പ്രമുഖ നടി മനീഷാ യാദവ് അന്തരിച്ചു.തലച്ചോറിലുണ്ടായ രക്തസ്രാവം ആണ് മരണകാരണമായി പറയുന്നത്.ജോധാ അക്ബർ എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടി വളരെ ചുരുങ്ങിയ കാലം കൊണ്ട് ആയിരുന്നു നിരവധി ആരാധകരെ സ്വന്തമാക്കിയത്.



കഴിഞ്ഞ ജൂൺ മാസത്തിൽ നടി മനീഷയ്ക്ക് കോവിഡ് ബാധിച്ചിരുന്നു.കോവിഡ് ഭേദമായ ശേഷം താരം പിന്നീട് അഭിനയ ലോകത്ത് സജീവമാവുകയും ചെയ്തു.ഇതിനോടകം തന്നെ നിരവധി ആരാധകർ മനീഷയ്ക്ക് ഉണ്ട്.എന്നാൽ വളരെ പെട്ടെന്ന് ആണ് ഇത്തരത്തിൽ ഒരു പ്രയാസം നടിക്ക് ഉണ്ടായത്‌.

നടിയുടെ വിയോഗത്തോടൊപ്പം തന്നെ ഏറെ വിഷമം ഉണ്ടാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. തന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ആണ് മനീഷാ യാത്രയാകുന്നത്. നടിയുടെ അകാലത്തിൽ ഉള്ള വിയോഗം ഇപ്പോഴും സഹപ്രവർത്തകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.മോഡലിംഗ് രംഗത്തും നടി മനീഷാ സജീവമായിരുന്നു.

പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ നടിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.എന്നാൽ ഒക്ടോബർ ഒന്നാം തീയതി തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയും അതിനെത്തുടർന്ന് മരണപ്പെടുകയും ആയിരുന്നു.പ്രിയ നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിൽ ആണ് ആരാധകർ.പ്രിയ നടി മനീഷയ്ക്ക് കണ്ണീരോടെ വിട....


 


Comments