സിനിമലോകത്തിന് മറ്റൊരു വലിയ നഷ്ടം കൂടി !!! ഏവരും കണ്ണീരിൽ !!



 മാപ്പിള പാട്ടുകളുടെ സുൽത്താൻ വി.എം കുട്ടി അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു 86 കാരനായ ഈ അതുല്യനായ പ്രതിഭയുടെ അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മാപ്പിള പാട്ടിനെ  പുതിയ ശൈലിയിൽ അവതരിപ്പിച്ചു മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം.



ഏഴോളം സിനിമകളിൽ വി.എം കുട്ടി പാട്ടുകൾ പാടി.കേരള സംഗീത നാടക അക്കാഡമി പുരസ്ക്കാര ജേതാവ് കൂടിയാണ് ഇദ്ദേഹം. ആറുപതിറ്റാണ്ടിലേറെയായി മാപ്പിളപാട്ട് ഗാനരംഗത്ത് സജീവമായി നിലനിന്നിരുന്ന ആളായിരുന്നു വി.എം കുട്ടി. ഉണ്ണി മുസ്‌ലിയാരുടെയും ,ഇത്താജ് കുട്ടിയുടെയും മകനായി 1935 ൽ കൊണ്ടോട്ടിക്ക് സമീപം പുളിക്കലിൽ ആണ് വി.എം കുട്ടി ജനിച്ചത്. മെട്രിക്കുലേഷനും,ടി.ടി.സിയും പൂർത്തികരിച്ചശേഷം കുളത്തൂർ എ.എം എൽ.പി സ്കൂളിൽ 1957 ൽ  പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു .1985 അധ്യാപന രംഗത്ത് നിന്നും വിരമിക്കുകയും ചെയ്തു.

ചെറുപ്പത്തിൽ തന്നെ ചിത്രരചനയും ,അഭിനയവും,ഗാനാലാപനം എന്നിവയിൽ കഴിവ് തെളിയിച്ച ഇദ്ദേഹം ,പാണ്ടികശാല ഒറ്റപിലാക്കൽ ഫാത്തിമ കുട്ടിയിൽ നിന്നാണ് മാപ്പിള പാട്ട് ആദ്യമായി പഠിക്കുന്നത്.1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിള പാട്ട് ആലപിച്ചുകൊണ്ട് ആണ് മാപ്പിള പാട്ടുകളുടെ ലോകത്തേക്ക് വി.എം കുട്ടി കടന്നു വന്നത്. പിന്നീട് മാപ്പിള പാട്ട് ഗായകൻ എന്ന നിലയിലേക്ക് പ്രശ്സതി ആർജ്ജിക്കുകയായിരുന്നു.

1957 മുതൽ സ്വന്തമായി ഗായകസംഘം രൂപികരിച്ച വി.എം കുട്ടി ഇന്ത്യയിലും, വിവിധ ഗൾഫ് രാജ്യങ്ങളിലും ഒക്കെ നിരവധി ഗാനമേളകൾ സംഘടിപ്പിച്ചു.നിരവധി ചലചിത്രങ്ങൾക്കും,ക്യാസറ്റുകൾക്കും ആയി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഓണപ്പാട്ട്, കുമ്മിപാട്ട്, കുറത്തി പാട്ട് എന്നിങ്ങനെ ഉള്ള നാടൻ ഗാന ശാലകളിലൊക്കെ തന്നെ അതീവ പാണ്ഡിത്യവും നേടിയ ആളാണ് വി.എം കുട്ടി.മൈലാഞ്ചി, പതിനാലാം രാവ്, ഉൽപ്പത്തി, സമ്മാനം ,മാന്യമഹാജനങ്ങളെ ,സമ്മേളനം ,1921 ,മാർക്ക് ആന്റണി ,എന്നീ ചിത്രങ്ങളിൽ പിന്നണി ഗായകൻ ആയും തിളങ്ങി. കേരള ചലച്ചിത്ര ആക്കാഡമിയുടെ ജനറൽ കൗൺസിൽ അംഗം കൂടിയായിരുന്നു വി.എം കുട്ടി.കേരള സംഗീത നാടക അക്കാഡമി പുരസ്കാരത്തിന് പുറമെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാപ്പിള പാട്ടിന്റെ ലോകം, വൈക്കം മുഹമ്മദ് ബഷീർ എന്നിവ വി.എം കുട്ടി രചിച്ച പുസ്തകങ്ങൾ ആണ്.മാപ്പിള പാട്ടിന്റെ സുൽത്താൻ വി.എം കുട്ടിക്ക് ആദരാഞ്ജലികൾ.




    

Comments