യുവാക്കളുടെ സ്വപ്നമായ താടിയും മീശയും തഴച്ചു വളരാൻ||ഇതാ ഒരു ഉഗ്രൻ മരുന്ന്||

 


യുവാക്കൾ ആയ എല്ലാവരും തന്നെ ടീനേജ് പ്രായം എത്തിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കട്ടിയുള്ള താടിയും മീശയും. ചിലർക്ക് അത് പെട്ടെന്ന് തന്നെ വരികയും ചിലർക്ക് താമസിച്ച് വരികയും ആണ് ചെയ്യുന്നത്.എന്നാൽ താടിയും ,മീശയും വരാതിരിക്കുമ്പോൾ പലരും സങ്കടവും, നിരാശയും ഒക്കെ പ്രകടിപ്പിക്കാറുണ്ട്.എന്നാൽ കട്ടിയുള്ള താടിയും ,മീശയും ആഗ്രഹിക്കുന്ന ടീനേജേഴ്സിനായി ഉള്ള ഒരു റെമഡി പരിചയപ്പെടാം.



നൂറുശതമാനം അല്ലെങ്കിലും ഏകദേശം 60 അഥവാ 65 ശതമാനം വരെ മീശ കൂടുതൽ ആയി ഉണ്ടാകാനും ,താടി കൂടുതലായി വളരാനും ഈയൊരു റെമഡി സഹായകരമാണ്.

ഇനി താടി ഷേവ് ചെയ്യുന്നവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോഴും മുകളിൽ നിന്നും താഴേക്ക് മാത്രമേ ഷേവ് ചെയ്യാൻ പാടുള്ളൂ. താഴേന്ന് മുകളിലേക്കോ ,സൈഡിൽ നിന്നും സൈഡിലേക്കോ ഷേവ് ചെയ്യാൻ പാടില്ല.അത് ഉണ്ടാകാൻ പോകുന്ന രോമത്തെ ബാധിക്കുകയും, മുഖത്തെ തൊലിയെ ബാധിക്കുകയും ചെയ്യും.അതിനാൽ നൂറുശതമാനം ഇത്തരം കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.ഇനി താടിയും ,മീശയും തഴച്ചു വളരാൻ ആയുള്ള റെമഡി പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് വിർജിൻ കോക്കോനട്ട് ഓയിൽ ആണ്. ഇത് വെളിച്ചെണ്ണയേക്കാൾ കൂടുതൽ ശുദ്ധമായ സാധനം ആണ്. അതുപോലെ തന്നെ അടുത്തതായി വേണ്ട ഇൻക്രീഡിയന്റ്സ് സാധാരണ കറിവേപ്പില, ആവണക്കെണ്ണ എന്നിവയാണ്. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരു മൂന്ന് സ്പൂൺ വിർജിൻ കോക്കോനട്ട് ഓയിൽ ഇടുക. ഇങ്ങനെ ഇട്ടശേഷം ഏകദേശം രണ്ട് മിനിറ്റ് ചൂടാക്കി കഴിയുമ്പോൾ ഇതിലേക്ക് കറിവേപ്പില ചേർത്ത് നൽകുക. ഇനി ചെറുതായി ഒന്ന് ഇളക്കി നൽകുക.ഇങ്ങനെ ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് മിനിറ്റ് ചെറിയ ചൂടിൽ ഇളക്കി നൽകുക.കറിവേപ്പില കരിഞ്ഞു പോകാൻ പാടില്ല.രണ്ട് മിനിറ്റിന് ശേഷം ഗ്യാസ് ഓഫ് ചെയ്തു ഈ എണ്ണ പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. പൂർണ്ണമായും തണുത്ത ശേഷം എണ്ണ മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റുക. ഇങ്ങനെ അരിച്ച് മാറ്റിയശേഷം ഇതിലേക്ക് ഒരൽപ്പം ആവണക്കെണ്ണ ഒഴിച്ച് നൽകുക.ഇനി ഇത് ചെറുതായി ഒന്ന് ഇളക്കി നൽകുക.അഞ്ച് അല്ലെങ്കിൽ പത്ത് മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക.ഇത് പൂർണമായും തണുക്കാൻ അനുവദിക്കുക.പത്ത് മിനിറ്റിന് ശേഷം ഇത് മറ്റൊരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ഇങ്ങനെ മാറ്റിയശേഷം ഇത് രണ്ട് അല്ലെങ്കിൽ മൂന്നു മാസം വരെ ഉപയോഗിക്കാവുന്നതാണ്. 

ഇനി ഈ ഓയിൽ ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് വച്ചാൽ,ചെറുതായി മീശ,താടി എന്നിവ ഉള്ളവരാണെങ്കിൽ അതിന്റെ പുറത്ത് കൂടി ഈയൊരു ഓയിൽ പുരട്ടി നൽകുക. അതോടൊപ്പം സാവധാനം മസ്സാജ് ചെയ്തു നൽകുക.ഏകദേശം പത്ത് അഥവാ പതിനഞ്ച് മിനിറ്റ് ഇങ്ങനെ തന്നെ നിലനിർത്തുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം വച്ച് ചെയ്യുക. ഒന്ന് അല്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.



Comments