വീട്ടിലെ പല്ലികളെ ഓടിക്കാൻ ഇതാ ഒരു ഉഗ്രൻ മരുന്ന്||

 


നമ്മുടെ വീടുകളിൽ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് പല്ലികൾ എന്ന് പറയുന്നത്. പല്ലികൾ ഏത് സ്ഥലത്ത് എന്ന് പറയാൻ പറ്റാത്ത വിധം ,ഭിത്തികളിലും,ഷെൽഫുകളിലും എന്നിങ്ങനെ എല്ലാ ഇടത്തും ഉണ്ട്.ഇതിനെ ഒക്കെ തുരത്താൻ ആയി പലപ്പോഴും കടകളിൽ നിന്നും പല തരത്തിലുള്ള കെമിക്കലുകളും മറ്റുമാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ ഉള്ള രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് പല്ലിയെ ഓടിക്കാൻ സാധിക്കുന്നതാണ്.അത് എങ്ങനെ എന്ന് നോക്കാം.



ഇതിനായി ഉപയോഗിക്കുന്നത് കാപ്പിപൊടി ആണ്.ഒരൽപ്പം കാപ്പിപൊടി ഒരൽപ്പം പ്ലേറ്റിലേക്ക് എടുക്കുക. രണ്ടാമതായി വേണ്ടത് സിഗരറ്റ് ആണ്.സിഗരറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് സിഗരറ്റിന്റെ ഉള്ളിലുള്ള പുകയില ആണ്. സിഗരറ്റിന്റെ ഉള്ളിലെ പുകയില എടുക്കുന്നതിനേക്കാൾ നല്ലത് നാട്ടിൽ സാധാരണ ലഭിക്കുന്ന പുകയില തന്നെയാണ്. ഇനി ഈ പുകയില കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം ചേർത്ത് നൽകുക. അതിനുശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക .

ഇനി ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് ചെറിയ ചെറിയ ഉരുളകൾ ആക്കി മാറ്റുക. ഇങ്ങനെ ഉരുളകൾ ആക്കിയശേഷം പല്ലികൾ എവിടെ ഒക്കെ ആണോ വരുന്നത് അവിടങ്ങളിൽ ഒക്കെ ഇത് വച്ച് നൽകുക. ഇതിലെ കാപ്പിപൊടിയുടെ മണം പല്ലിക്ക് വളരെ ഇഷ്ടമാണ്. അതിനാൽ തന്നെ പല്ലി ഇതിന്റെ അരികിൽ വന്നശേഷം ഇത് തിന്നുകയും ചെയ്യും. 

ഇതിനുള്ളിൽ അടങ്ങിയ പുകയിലയുടെ അംശം പല്ലിയെ നശിപ്പിക്കും.പുകയില വിഷമായതിനാൽ തന്നെ പല്ലി നശിച്ചു പോകുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി ഇത് ഉണ്ടാക്കാനും അതുവഴി വീട്ടിൽ ശല്യമാകുന്ന പല്ലിയെ ഇല്ലാതാക്കാൻ സാധിക്കുകയും ചെയ്യുന്നത് ആണ്.


Comments