Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ആണുങ്ങളിലും,പെണ്ണുങ്ങളിലും സൗന്ദര്യത്തിന്റെ മുഖ്യ ഘടകം കടകം എന്ന് പറയുന്നത് തലമുടി ആണ്.എന്നാൽ തലമുടി ഉള്ളപ്പോൾ അതിന്റെ വില നാം മനസ്സിലാക്കാറില്ല.തലമുടി കൊഴിഞ്ഞു തുടങ്ങുമ്പോൾ ആണ് ഡോക്ടറെ കാണുകയും,മരുന്നുകൾ വാങ്ങി തേക്കുകയും ഒക്കെ ചെയ്യുന്നത്.
തലമുടിയെ സംരക്ഷിക്കണം എന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം തലമുടി എപ്പോഴും നല്ല വൃത്തിയായി കഴുകി വേണം സൂക്ഷിക്കേണ്ടത്.എന്നാൽ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോൾ തലമുടി താനെ കൊഴിഞ്ഞു പോകാറുണ്ട്.പലപ്പോഴും ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഇതിന് കാരണം.
നാട്ടിലൊക്കെ ജീവിക്കുന്നവർ ആണെങ്കിൽ തലമുടി കൊഴിയാൻ ഉള്ള പ്രധാന കാരണം വെള്ളം ആണ്.പൈപ്പിൽ നിന്നു വരുന്ന വെള്ളത്തിൽ ക്ലോറിന്റെ അംശം കൂടുതൽ ഉണ്ടെങ്കിൽ തലമുടി കൊഴിയാൻ വളരെയധികം സാധ്യതയുണ്ട്.ഇനി സ്വന്തം സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടുത്തെ വെള്ളവും സാഹചര്യങ്ങളിലെയും മാറ്റം,അതുപോലെ വിദേശ രാജ്യങ്ങളിലെ വെള്ളം ഒക്കെ തന്നെ പലപ്പോഴും ഹാർഡ് വാട്ടർ ആവും. ഇത് തലമുടിക്ക് വളരെയധികം ദോഷകരമാണ്. ഇത്തരത്തിൽ പല കാരണങ്ങൾ മൂലം തലമുടി കൊഴിയുന്നുണ്ടെങ്കിലും,തലമുടിയെ സംരക്ഷിക്കാൻ പല തരത്തിലുള്ള ഉപായങ്ങളും ഉണ്ട്.തലമുടി കൊഴിയുന്നത് തടയാൻ ആയുള്ള ഒരുപായം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ടത് ഒരു സവാള ആണ്.സവാള ചെറിയ പീസുകൾ ആക്കി കട്ട് ചെയ്തു എടുക്കുക. അതിനുശേഷം ഇത് ഒരു പാനിലേക്ക് ഇട്ട് അൽപ്പം വെള്ളമൊഴിച്ച ശേഷം നന്നായി തിളപ്പിച്ച് എടുക്കുക.ഏകദേശം 20 മിനിറ്റോളം ഇത് തിളയ്ക്കാൻ അനുവദിക്കുക. ഇങ്ങനെ തിളപ്പിച്ച് എടുത്തശേഷം ഇത് ഒരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കുക. ഇനി ഈ വെള്ളം പൂർണ്ണമായും തണുത്ത ശേഷം ഒരു ചെറിയ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്.
ഇങ്ങനെ ബോട്ടിലിലേക്ക് മാറ്റിയ ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഏകദേശം അഞ്ച് ദിവസം ഫ്രിഡ്ജിൽ ഇത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം. ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ ഇത് ഒരൽപ്പം കൈയ്യിൽ എടുത്തശേഷം പതിയെ തിരുമ്മിയശേഷം തലയിലേക്ക് തേച്ചു പിടിപ്പിക്കുക.ഏകദേശം പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് തലയിൽ മസ്സാജ് ചെയ്യുക.ഇങ്ങനെ മസ്സാജ് ചെയ്തശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം കഴുകി കളയുക.കഴുകി കളയുമ്പോൾ സോപ്പ് ,ഷാംപു എന്നിവ ഉപയോഗിച്ച് കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.തലമുടി കൊഴിയുന്നവർക്കും,തലമുടി വളരാൻ ആഗ്രഹിക്കുന്നവർക്കും ഇത് വളരെ നല്ലൊരു മരുന്നാണ്.
Comments
Post a Comment