Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
അഭ്രപാളിയിൽ നിറഞ്ഞുനിന്ന ഒരു നടനായിരുന്നു നെടുമുടിവേണു. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടൻ. നിരവധി കഥാപാത്രങ്ങൾ പകർന്നാട്ടം ചെയ്യുവാൻ സാധിച്ച നടൻ കൂടിയാണ് നെടുമുടി വേണു. മികച്ച കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും ആളുകളെ വിസ്മയിപ്പിച്ചിട്ടുണ്ട് നെടുമുടിവേണു. അദ്ദേഹം സ്വാഭാവികതയോടെയാണ് അഭിനയിക്കാൻ ഉള്ളത്. പൊതുവായും അച്ഛൻറെ കഥാപാത്രങ്ങളായിരുന്നു കൂടുതലും തേടിയിരുന്നത്. അതോടൊപ്പം ആദ്യകാലങ്ങളിൽ നടനായും സ്വഭാവനടനായും എല്ലാം അഭിനയിച്ചിരുന്നു. മികച്ച കുറേ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹത്തെപ്പറ്റി ഇപ്പോൾ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നല്‍കുന്നത്. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഐ.സി.യു.വില്‍ ചികിത്സയിലാണ്. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
ഞായാറഴ്ച ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് ബാധിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Comments
Post a Comment