കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിച്ചു !!! പോലീസ് അധികാരികളെ കൈക്കലക്കി !!!





കേരളക്കരയെ തന്നെ വല്ലാത്ത രീതിയിൽ ഞെട്ടിച്ച ഒരു തട്ടിപ്പായിരുന്നു മോൻസൺ മാവുങ്കലിന്റെ ലിങ്ക്. പുരാവസ്തു വിൽപനയുടെ പേരിൽ പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്തത് കോടികൾ ആയിരുന്നു. ഈ റിപ്പോർട്ടുകളിൽ ഉള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. മോൺസൻ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിനെ ലഭിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

 ഇയാളെ അറസ്റ്റ് ചെയ്യുവാൻ വേണ്ടി വീട്ടിലെത്തിയ പോലീസുകാര് ഞെട്ടി പോയിരുന്നു. വീട്ടിലെ സൗകര്യങ്ങൾ കണ്ടുകൊണ്ട് ആഡംബരത്തിൻറെ പര്യായം ആയിരുന്നു. അവിടെ പോർഷെ കാർ മുതൽ മുപ്പതോളം വില കൂടിയ ആഡംബര കാറുകളാണ് അയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായകൾ വീടിൻറെ മുറ്റത്തുണ്ട്. കാവലിന് തോക്കും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച് ആജാനുബാഹുകളായ അംഗരക്ഷകർ. ചോദ്യംചെയ്യലിൽ തത്ത പറയുന്നതുപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു ഇയാൾ. 

 ഈ കണ്ടതെല്ലാം മായയാണെന്ന് വെളിപ്പെടുത്തി. ആഡംബര വാഹനങ്ങൾ പ്രവർത്തനരഹിതമാണെന്ന് അറിഞ്ഞു. കേടായി വാഹനങ്ങൾ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിൻറ് അടിച്ചു താൻ പണക്കാരൻ ആണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചത്. ഇതിലും കഷ്ടം ആയിരുന്നു തോക്കുകളും ആയി നിന്ന അംഗരക്ഷകരുടെ അവസ്ഥ. അവരുടെ കൈയിലുണ്ടായിരുന്ന തോക്കുകൾ കളി തോക്കുകൾ ആയിരുന്നു. 

 ഇയാളെ അന്വേഷിച്ച ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്നവർ മതിൽ ചാടി ഓടി രക്ഷപ്പെടുന്ന ഒരു വിചിത്രമായ കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് ഇയാൾ സമ്മതിക്കുന്നത്. മുൻ പോലീസ് മേധാവി ലോകനാഥ് ബഹറ അടക്കം തൻറെ വീട്ടിൽ വന്ന് പുരാവസ്തുക്കൾ കൊണ്ടുവന്ന് അവകാശപ്പെട്ട വീഡിയോയും ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ തുടങ്ങിയ നിരവധി പേർ ഇയാളുടെ വീട്ടിലെ നിത്യസന്ദർശകനായി എന്നും പരാതിയിൽ പറയുന്നു.

Comments