സൈബർ പോലീസ് എന്ന് പറഞ്ഞു സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിൽ ചെല്ലും||പിന്നീട് അയാൾ ചെയ്യുന്നത് കണ്ടോ???

 


സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങളും ചൂഷണവും ദിനംപ്രതി വർദ്ധിച്ചു വരികയാണ് കേരളത്തിൽ.അതിനു സമാനമായ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായത്.ആളൊരു സൈബർ ഞരമ്പനാണ്. സൈബർ സെൽ പോലീസ് എന്ന് പറഞ്ഞു സ്ത്രീകളെ ഉപദ്രവിച്ച തിരുവനന്തപുരം നന്ദികോട് സ്വദേശി ദീപൂ കൃഷ്ണൻ അറസ്റ്റിൽ ആയി. സമാനമായ കേസിൽ ശിക്ഷ അനുഭവിച്ച് ഇറങ്ങിയ ശേഷമാണ് ഇയാൾ പിന്നെയും സ്ത്രീകളെ ഉപദ്രവിക്കാൻ തുടങ്ങിയത്.



നന്ദികോട് സ്വദേശിയായ ഇയാൾ സൈബർ പോലീസ് ചമഞ്ഞുകൊണ്ടാണ് നാട്ടിലെങ്ങും നടക്കുന്നത്.ഇയാൾ സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന ഇടങ്ങളിലും വീട്ടിലും എത്തിയശേഷം അവിടെയുള്ള സ്ത്രീകളുടെ പേരിൽ അശ്‌ളീല ദൃശ്യങ്ങളും മറ്റും പ്രചരിക്കുന്നതായും അത് അന്വേഷിക്കുന്നതിനായി ആണ് താൻ വന്നതെന്നും പറഞ്ഞു ആണ് ഇയാൾ ചെല്ലുന്നത്.പിന്നീട് ഉപദ്രവിക്കുകയും ,ഭീഷണിപ്പെടുത്തുകയും ആണ് ദീപുവിന്റെ ശൈലി.

കഴിഞ്ഞ വർഷം ഇതേ കുറ്റത്തിനാണ് ദീപുവിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. അതുകൂടാതെ നെടുമങ്ങാട്,കരമന,തമ്പാനൂർ സ്റ്റേഷനുകളിൽ ദീപുവിനെതിരെ സമാനമായ കേസുകൾ ഉണ്ട്. ഇവയിലെല്ലാം ജയിൽ കിടക്കുന്ന സമയത്താണ് ജാമ്യം ലഭിച്ചത്. ഇങ്ങനെ ജാമ്യം ലഭിച്ച ദീപൂ വെളിയിൽ ഇറങ്ങി മുങ്ങിനടന്ന് പാലക്കാട് ഒളിവിൽ കഴിയവേ വീണ്ടും സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നു.

എന്നാൽ ഏറ്റവും ഒടുവിൽ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുക ആയിരുന്നു.ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച ശേഷവും സമാനമായ കുറ്റം വീണ്ടും ചെയ്യുന്നത് നമ്മുടെ നിയമസംവിധാനത്തിലെ പോരായ്മകൾ മൂലം ആണോ?എങ്കിൽ അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്.




Comments