കണ്ണിന്റെ അടിയിലുള്ള കറുത്ത പാടുകൾ കളയാം ഈസിയായി||വീഡിയോ കാണാം.

 


ഇന്ന് സാധാരണ ആയി നമ്മുടെ ഇടയിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് നിറം എന്ന് പറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്.



ഇതിൽ ഏറ്റവും പ്രധാനം ഒരു വ്യക്തി സാധാരണ എട്ടു മണിക്കൂർ എങ്കിലും ഉറങ്ങണം എന്നുള്ളത് ആണ്.എന്നാൽ ഇന്നത്തെ തിരക്കുകൾ നിറഞ്ഞ ജീവിത സാഹചര്യത്തിൽ പലർക്കും എട്ട് മണിക്കൂർ പോയിട്ട് ആറു മണിക്കൂർ പോലും ഉറങ്ങാൻ സാധിക്കുന്നില്ല. ഇതാണ് കണ്ണിൽ കറുപ്പ് നിറം വീഴാൻ ഉള്ള പ്രധാന കാരണം. രണ്ടാമത്തെ കാരണം എന്താണെന്ന് വച്ചാൽ ശരീരത്തിൽ ഓരോ പ്രായത്തിലും ഹോർമോൺ അളവിൽ ഉണ്ടാവുന്ന വ്യത്യാസത്തിലും ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഏറ്റവും സിംപിൾ ആയി തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്ന് രണ്ട് സാധനങ്ങൾ കൊണ്ട് ഈ കറുപ്പ് നിറം മാറ്റാൻ സാധിക്കുന്നതാണ്. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം ഉപയോഗിക്കുന്നത് ഒരു റോബസ്റ്റ പഴത്തിന്റെ തൊലി ആണ്.പഴത്തിന്റെ തൊലി എടുത്തശേഷം ചെറുതായി കട്ട് ചെയ്തു എടുക്കുക.പഴത്തിന്റെ ഉള്ളിലുള്ള എല്ലാ ഘടകങ്ങളും തന്നെ ഈ തൊലിയിലും ഉണ്ട്. നമ്മുടെ തൊലിയ്ക്ക് ഏറ്റവും അത്യാവശ്യം ഉള്ള വൈറ്റമിൻ -E ,വൈറ്റമിൻ-C,മഗ്നീഷ്യംസൾഫൈഡ് എന്നിവ ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാലാണ് ഈയൊരു പഴത്തൊലി ഉപയോഗിക്കുന്നത്.

രണ്ടാമതായി വേണ്ടത് കാപ്പി പൊടി ആണ്.ഏത് കാപ്പി പൊടി ആണെങ്കിലും കുഴപ്പമില്ല.നാടൻ കാപ്പി പൊടി ആണ് ഏറ്റവും നല്ലത്.കാപ്പി പൊടി ഒരൽപ്പം പാത്രത്തിലേക്ക് എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ചേർത്ത് നൽകുക. അതിനുശേഷം ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇങ്ങനെ പേസ്റ്റ് രൂപത്തിൽ ആക്കി എടുത്തശേഷം ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ആദ്യം തന്നെ പഴത്തിന്റെ തൊലി കണ്ണിനു താഴെ ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്യാവുന്നതാണ്. ഈ പഴത്തൊലിയിൽ മറ്റൊരു തരത്തിലുള്ള ഒരു മരുന്നോ,പച്ചവെള്ളം പോലും പുരട്ടാൻ പാടില്ല.ശരിക്കും പഴുത്ത പഴത്തിന്റെ പഴത്തൊലി ആയിരിക്കണം.ഈ പഴത്തൊലിയിൽ ഉള്ള എല്ലാ ഗുണങ്ങളും സ്കിന്നിനു ലഭിക്കേണ്ടതാണ്.ഇത് പുരട്ടുമ്പോൾ എല്ലാ ഘടകങ്ങളും സ്കിന്നിൽ പറ്റിയിരിക്കണം. ഇനി പഴത്തൊലി സാവധാനം കണ്ണിനു താഴെ വച്ചശേഷം തൊലി ഉപയോഗിച്ച് സാവധാനം മസ്സാജ് ചെയ്തു നൽകുക. ഇങ്ങനെ രണ്ട് വശങ്ങളും ഒരേപോലെ തന്നെ മസ്സാജ് ചെയ്തു നൽകുക. ഇത്തരത്തിൽ ഏകദേശം അഞ്ച് മിനിറ്റ് മുതൽ പത്ത് മിനിറ്റ് വരെ മസ്സാജ് ചെയ്തു നൽകാവുന്നതാണ്.ഇങ്ങനെ മസ്സാജ് ചെയ്തു നൽകിയ ശേഷം ഇതേപടി തന്നെ അരമണിക്കൂർ സൂക്ഷിക്കുക.അതിനുശേഷം കഴുകി കളയാവുന്നതാണ്.നൂറുശതമാനം പച്ചവെള്ളം മാത്രം ഉപയോഗിച്ച് വാഷ് ചെയ്തു കളയുക.ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാൻ പാടില്ല.

രണ്ടാമതായി നാം നേരത്തെ ഉണ്ടാക്കി വച്ച കാപ്പിപൊടിയുടെ പേസ്റ്റ് വിരലുകൊണ്ട് ഒരൽപ്പം എടുത്തശേഷം കറുത്ത പാടുള്ള ഭാഗത്ത് തേച്ചു നൽകുക.അതേസമയം ഒരു കാരണവശാലും അറിയാതെ പോലും ഇത് കണ്ണിനകത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കുക.കറുപ്പ് നിറമുള്ള ഭാഗത്ത് ഒക്കെ നന്നായി ഇത് തേച്ചു പിടിപ്പിക്കുക. രണ്ട് ഭാഗത്തും ഇത്തരത്തിൽ തേച്ചു നൽകാവുന്നതാണ്.ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് കഴുകി കളയാൻ പാടില്ല.ഇങ്ങനെ ഈ രണ്ട് രീതിയിലും കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റാൻ സാധിക്കുന്നതാണ്.ഇത് ആഴ്ചയിൽ മൂന്ന് തവണ ചെയ്യാൻ സാധിക്കുന്നതാണ്.ഇങ്ങനെ രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ഉള്ളിൽ തന്നെ കണ്ണിനടിയിലെ കറുപ്പ് നിറം നൂറുശതമാനം മാറിക്കിട്ടുന്നതാണ്.


Comments