Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് എല്ലാവരും തന്നെ ചെറുതും വലുതുമായ പലതരം അസുഖങ്ങൾക്കും അടിമകൾ ആണ്. അതിൽ തന്നെ വലിയ അസുഖങ്ങൾക്ക് ആണ് നാം ഏറെയും പരിഗണന കൊടുക്കാറുള്ളത്.
ഇത് ഉണ്ടാവാനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഉണ്ടാവുന്ന വൃത്തിയില്ലായ്മ തന്നെയാണ്. നമ്മൾ കഴിക്കുന്ന ഫ്രൂട്ട്സ് ,വെജിറ്റബിൾസ് ഒക്കെ തന്നെ വൃത്തിയായി കഴുകി കഴിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അതുപോലെ പാചകം ചെയ്യുന്ന രീതി, പാചകം ചെയ്യാൻ ആയി വാങ്ങുന്ന സാധനങ്ങൾ ,വേസ്റ്റുകൾ കുക്ക് ചെയ്യുന്ന ഭാഗത്ത് നിന്നും മാറ്റി വയ്ക്കുക ഇങ്ങനെയുള്ള ചില കാര്യങ്ങൾ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ടത് ആണ്.ഇതാണ് കൃമികടി ഒഴിവാക്കാൻ ആയുള്ള ഒരു മാർഗ്ഗം.എന്നാൽ കൃമികടി വന്നാൽ അതൊഴിവാക്കാൻ എന്തുചെയ്യാൻ സാധിക്കും എന്നത് ഒരേ പ്രധാനപ്പെട്ട കാര്യമാണ്. അതിനായുള്ള ഒരു ഉപായം പരിചയപ്പെടാം.
ഇതിനായി രണ്ടേ രണ്ട് സാധനങ്ങൾ മാത്രമേ ആവശ്യമായി ഉള്ളൂ. ആദ്യത്തെ ഇൻക്രീഡിയന്റ് എന്നത് നാം സാധാരണ ആയി ഉപയോഗിക്കുന്ന വെളുത്തുള്ളി ആണ്.രണ്ടോ മൂന്നോ അല്ലി മതിയാകും.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് ശുദ്ധമായ തേൻ ആണ്.ഇത് വൻതേൻ ആണെങ്കിലും ,ചെറുതേൻ ആണെങ്കിലും പ്രശ്നമില്ല. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആദ്യം തന്നെ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് എടുത്തശേഷം ഒരു ചെറിയ ഉരലിലേക്ക് ഇട്ട് നന്നായി ചതച്ച് അരച്ച് എടുക്കുക. ഇനി അതല്ലെങ്കിൽ മിക്സിയിൽ ഇട്ട് അരച്ച് എടുക്കാവുന്നതാണ്.നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.ഒരു കാരണവശാലും വെള്ളം ചേർക്കാൻ പാടില്ല.വെള്ളം ചേർത്താൽ അതിന്റെ ഔഷധ ഗുണം നഷ്ടമാകുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.ഇത്തരത്തിൽ അരച്ച് എടുത്ത വെളുത്തുള്ളി ഒരു പ്ലേറ്റിലേക്ക് മാറ്റുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ തേൻ ഒരൽപ്പം ഇതിലേക്ക് ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇത്തരത്തിൽ മിക്സ് ചെയ്തു കഴിയുമ്പോൾ മരുന്ന് തയ്യാറായി ലഭിക്കുന്നതാണ്.ഇനി ഇത് എങ്ങനെ ആണ് കഴിക്കേണ്ടത് എന്ന് നോക്കാം.
ഈയൊരു മരുന്ന് കഴിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ, മരുന്ന് ഒരു സ്പൂൺ എടുത്തശേഷം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇത്തരത്തിൽ തുടർച്ചയായി ഒരാഴ്ച കഴിക്കുക.അതിനുശേഷം നിർത്താവുന്നതാണ്.ഇത്തരത്തിൽ ചെയ്താൽ വയറ്റിലുള്ള കൃമികളുടെ പ്രശ്നത്തിന് വളരെ പരിഹാരം ലഭിക്കുന്നതാണ്.ഇത് ഉപയോഗിക്കുക വഴി കൃമികടി എന്ന പ്രശ്നത്തിന് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.
Comments
Post a Comment