നിങ്ങളുടെ പല്ലിൽ കറയുണ്ടോ?എങ്കിൽ ഇതാ ഒരു നാടൻ മരുന്ന് |||ഒരാഴ്ച കൊണ്ട് കറ കളയാം.

 


ഒരു വ്യക്തി പൂർണ്ണമായും ആരോഗ്യവാനായിരിക്കണമെങ്കിൽ ശരീരം എപ്പോഴും വളരെ ശുചിയായി കൊണ്ട് നടക്കേണ്ടത് ആവശ്യമാണ്.എന്നാൽ നമ്മളിൽ പലരും എത്രത്തോളം ശരീരം പൂർണ്ണമായും ശുചിയായി കൊണ്ട് നടക്കുന്നുണ്ട് എന്നത് സംശയകരമാണ്.



പുറമേ ബോഡി വളരെ ശുചിയായി സൂക്ഷിക്കും എങ്കിലും ,നമ്മുടെ പല്ലുകൾ, നാവ് എന്നിവയൊക്കെ പലപ്പോഴും വേണ്ടത്ര ശുചിയായി സൂക്ഷിക്കുന്നത് വളരെ കുറവാണ്.പല്ലിന്റെ കാര്യം തന്നെ പറഞ്ഞാൽ ,സാധാരണ ഗതിയിൽ പല്ലിൽ പല തരത്തിലുള്ള കറകൾ ഉണ്ടാവാറുണ്ട്.കറുത്ത നിറത്തിലുള്ള കറ,മഞ്ഞ നിറത്തിലുള്ള കറ, ബ്രൗൺ നിറത്തിലുള്ള കറ എന്നിങ്ങനെ ഒക്കെ വരാറുണ്ട്.പ്രധാനമായും ഇത്തരത്തിൽ ഉള്ള കറകൾ വരാൻ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ട്. പാൻമസാലകൾ,മുറുക്കുന്നത് മൂലം, പുകവലിക്കുന്നത് മൂലം, അതുപോലെ തന്നെ പല്ല് തേക്കുന്നത് നന്നായി വൃത്തിയാകാൻ ഇട നൽകാതെ പെട്ടെന്ന് തേക്കുന്നത് ഇത്തരത്തിൽ പല തരത്തിൽ കറ ഉണ്ടാവാറുണ്ട്. എന്നാൽ ഈ കറകൾ ഒക്കെ തന്നെ പല്ലിന് വളരെയധികം ദോഷം ഉണ്ടാക്കുകയും ചെയ്യും.ഇങ്ങനെ കറകൾ ഉണ്ടായാൽ സാധാരണ ഗതിയിൽ ഡെന്റിസ്റ്റിനെ കാണുക, പല്ല് ക്ലീൻ ചെയ്യുക എന്നിങ്ങനെ ഒക്കെ ആണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ വീട്ടിൽ ഉള്ള ചില സാധനങ്ങൾ കൊണ്ട്  പല്ലിൽ ഉണ്ടാവുന്ന കറകൾ കളയാൻ സാധിക്കും. അത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആവശ്യമായ സാധനങ്ങൾ എന്ന് പറയുന്നത്,ആദ്യം വേണ്ടത് ബേക്കിംഗ് പൗഡർ ആണ്.അതുപോലെ തന്നെ ലെമൺ, ഒരൽപ്പം ഉപ്പ്, അതുപോലെ തന്നെ ഒരൽപ്പം വെള്ളം, അവസാനമായി പല്ല് തേക്കാനുള്ള ബ്രഷ് എന്നിവയാണ് വേണ്ടത്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ബേക്കിംഗ് പൗഡർ എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ഉപ്പ് ചേർത്ത് നൽകുക.ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം ചേർക്കുക.പച്ചവെള്ളം ആയാലും ,തിളപ്പിച്ച ആറ്റിയ വെള്ളം ആണെങ്കിലും പ്രശ്നമില്ല. പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കാൻ ആയതിനാൽ തന്നെ അൽപ്പം വെള്ളം ഒഴിച്ചാൽ മതിയാകും.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ലെമൺ പിഴിഞ്ഞ് ഒഴിക്കുക.നാരങ്ങ ആയാലും മതി.ഇനി കുറച്ചു നേരം ഇതൊന്നു ആക്റ്റീവ് ആകുന്നതിനായി വെയ്റ്റ് ചെയ്യുക.ഈ മിശ്രിതം നന്നായി ആക്റ്റീവ് ആയി കഴിയുമ്പോൾ ഒരു പേസ്റ്റ് രൂപത്തിൽ ലഭിക്കുന്നതാണ്. ഇങ്ങനെ പേസ്റ്റ് രൂപത്തിൽ ലഭിച്ചു കഴിയുമ്പോൾ ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഈ പേസ്റ്റ് ഒരൽപ്പം ബ്രഷിലേക്ക് എടുത്തശേഷം ഇതുകൊണ്ട് പല്ല് തേക്കാവുന്നതാണ്.ഇനി ഇതുപയോഗിച്ച് പല്ല് തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കറയുള്ള ഭാഗങ്ങളിൽ ഒക്കെ ഇത് നന്നായി തേച്ചു നൽകുക.കറയുള്ള ഭാഗങ്ങളിൽ ഒക്കെ നന്നായി തന്നെ തേച്ചു നൽകുക.ഇത് തേച്ചു കഴിഞ്ഞാൽ രണ്ട് മിനിറ്റിന് ഉള്ളിൽ തന്നെ പല്ലിൽ ഇതിന്റെ വ്യത്യാസം അറിയാൻ സാധിക്കുന്നതാണ്.പല്ല് ക്ലീനായി ലഭിക്കുകയും അതോടൊപ്പം തന്നെ പല്ലിന് നല്ല വൈറ്റ് കളർ ലഭിക്കുകയും ചെയ്യുന്നത് ആണ്. ഇത് ഉപയോഗിച്ചാൽ യാതൊരു വിധ സൈഡ് എഫക്ടുകളും ഉണ്ടാകുകയില്ല. ഒരാഴ്ചയിൽ മൂന്ന് തവണ തുടർച്ചയായി തന്നെ ഇത് ഉപയോഗിക്കുക. ഇങ്ങനെ തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ഉള്ളിൽ തന്നെ പല്ലിലെ കറകൾ പൂർണ്ണമായും മാറിക്കിട്ടുന്നതാണ്.



 


Comments