ഭർത്താവിനോട് ഈ യുവതി ചെയ്തത് കണ്ടോ.? സംഭവം അറിഞ്ഞ ഭർത്താവ് ചെയ്തത് സംഭവത്തിൽ വൻ ട്വിസ്റ്റ്‌ ആയി.

 




തൃശൂരിൽ ഭർത്താവി​ൻറ കൈയും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ നെടുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ ഭാര്യ നയന. 30 വയസ്സ് ആണ്. നയന ആണ് പിടിയിലായത്. ഭർത്താവിനെ കഞ്ചാവ് കേസിൽ കുടുക്കാനും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ച ശേഷം ഭർത്താവിനെതിരെ കുറ്റം ചുമത്താനും കൈയും കാലും വെട്ടാനും ക്വട്ടേഷൻ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയ പ്രമോദ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ യുവതി കൂട്ടുപ്രതികളുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. ക്വട്ടേഷൻ നൽകുന്ന ശബ്​ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്​റ്റ്​ ചെയ്തത്. യുവതിക്കെതിരെ ജാമ്യമില്ല കേസാണ് ചുമത്തിയതെന്നും സംഭവത്തിൽ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ കെ.സി. ബൈജു അറിയിച്ചു.ദാമ്പത്യം എന്നാൽ വളരെയധികം പ്രാധാന്യമുള്ള ഒരു ബന്ധം തന്നെയാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ഒരു പവിത്രത സൂക്ഷിക്കുകയും വേണം. ഭാര്യയും ഭർത്താവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന ഒരു ജീവിതമാണ്. അവിടെ രണ്ടുപേരും തുല്യ പ്രാധാന്യം ഉള്ളവരായിരിക്കണം. എന്നാൽ പലപ്പോഴും നമ്മൾ കേൾക്കുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. ഇതെല്ലാം കേൾക്കുമ്പോൾ നമ്മൾ തന്നെ ചിന്തിച്ചു പോകുന്ന ഒരു കാര്യമുണ്ട് ഈ ലോകം എവിടേക്കാണ് പോകുന്നത് എന്ന്. ഇങ്ങനെയുള്ള അപകടങ്ങൾ കേൾക്കുമ്പോൾ നമുക്ക് മറുപടി പോലും പറയാൻ ഇല്ല എന്ന് പറയുന്നതാണ് സത്യം. ഇതിനൊക്കെ എന്തു മറുപടിയാണ് നമ്മൾ നൽകേണ്ടത്. ഇത്രത്തോളം ഈ ലോകം അധപതിച്ചു പോകുമ്പോൾ വേദനയോടെ നോക്കി നിൽക്കാൻ അല്ലാതെ മറ്റൊന്നും നമുക്ക് കഴിയില്ല എന്ന് പറയുന്നതാണ് സത്യം. സ്ത്രീയാണ് എന്ന പരിഗണന ഒരിക്കലും കുറ്റങ്ങൾ ചെയ്യുവാനുള്ള ഒരു ലൈസൻസ് അല്ല. വളരെ വേദനിപ്പിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു ഇത്

Comments