നിങ്ങൾക്ക് കുടവയർ കുറയ്ക്കണോ??ഇതാ ഒരു ഉഗ്രൻ മരുന്ന്||

 


ഇന്ന് കുടവയർ എന്ന് പറയുന്നത് പലർക്കും പല രീതിയിൽ ഉള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.പതിനെട്ട് വയസ്സിന് ശേഷം എങ്ങനെയും വണ്ണം വയ്ക്കണമെന്ന് ആഗ്രഹിച്ചു പലതരത്തിലുള്ള ആഹാരങ്ങൾ വാരിവലിച്ചു കഴിക്കുകയും വണ്ണം വയ്ക്കുകയും ചെയ്യും. എന്നാൽ അതോടൊപ്പം തന്നെ കുടവയർ വരികയും ചെയ്യും. ആദ്യമൊക്കെ കാര്യം ആക്കിയില്ലെങ്കിലും പിന്നീട് വയർ കുറയ്ക്കാൻ നോക്കിയാൽ ഒരു തരത്തിലും നടക്കില്ല.



വണ്ണം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനേക്കാൾ പാടാണ് വണ്ണം കുറയ്‌ക്കാൻ. ഇതിന് ആദ്യം തന്നെ ചെയ്യേണ്ടത് മരുന്നുകൾ ഒക്കെ പ്രയോഗിക്കും മുൻപ് തന്നെ കഴിക്കുന്ന ഫുഡ് പകുതി ആയി കുറയ്ക്കുക എന്നതാണ്.ഇത്തരത്തിൽ ആഹാരം നേർ പകുതി ആക്കുമ്പോൾ, വയർ ഈസിയായി കുറയ്ക്കാൻ ആയുള്ള  ഒരു കൂട്ട് കൂടി പരിചയപ്പെടാം.

ഇതിനായി വേണ്ട സാധനങ്ങൾ എന്ന് പറയുന്നത് ഇഞ്ചി ,കുക്കുമ്പർ, പുതിനയില ,അതുപോലെ തന്നെ സാധാരണ നാരങ്ങയും.ഇത്രയും സാധനങ്ങൾ ആണ് നമുക്ക് ഏറ്റവും അത്യാവശ്യം. അതുപോലെ ഒരു മൂന്ന് ഗ്ലാസ് വെള്ളം ഒരു ബൗളിലേക്ക് എടുക്കേണ്ടതാണ്.മൂന്ന് ദിവസത്തേക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കൂ എന്നതിനാലാണ് മൂന്ന് ഗ്ലാസ് എന്ന നിലയിൽ എടുക്കുന്നത്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം തന്നെ നാം ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം നന്നായി ചെറുതായി അരിഞ്ഞ് എടുക്കുക.ഇങ്ങനെ അരിഞ്ഞ് എടുത്തശേഷം ആദ്യം തന്നെ നാരങ്ങ എടുത്ത് വെള്ളത്തിലേക്ക് ഇടുക.അതിനുശേഷം ചെറുതായി അരിഞ്ഞ് എടുത്ത കുക്കുമ്പർ ഇതിലേക്ക് ചേർക്കുക. ഇനി ഇഞ്ചി ചെറുതായി അരിഞ്ഞശേഷം,ഒന്ന് ചെറുതായി ചതച്ച് എടുത്ത് ഇതിലേയ്ക്ക് ചേർത്ത് നൽകുക.ഇനി ഏറ്റവും ഒടുവിൽ പുതിനയില ഇതിലേക്ക് അതേപടി തന്നെ ഇട്ടശേഷം നന്നായി ഇളക്കുക.ഇങ്ങനെ ചേർത്ത് ഇളക്കിയശേഷം അതിലേക്ക് തന്നെ ഇടുക.ഇങ്ങനെ ചെയ്യുന്നതോടെ മരുന്ന് തയ്യാറാവുന്നതാണ്.

ഇനി ഇത് ഉണ്ടാക്കിയശേഷം നേരെ ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രിഡ്ജിൽ വച്ചശേഷം എല്ലാദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക. ഇങ്ങനെ ദിവസവും കഴിച്ചു കഴിഞ്ഞാൽ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അതുപോലെ ഉള്ള മറ്റുള്ള വൈറ്റമിൻസ്,മിനറൽസ്, മഗ്നീഷ്യം,എന്നിങ്ങനെ എല്ലാ ഘടകങ്ങളും നമ്മുടെ വയറ്റിലെ അമിതമായ ഫാറ്റിനെ കരിയിച്ചു കളയാൻ സഹായിക്കും.ഇത് ഇങ്ങനെ തന്നെ രണ്ടാഴ്ച തുടർച്ചയായി കുടിച്ചാൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.എന്നാൽ ഏകദേശം ഒരു മാസം തുടർച്ചയായി ഇത് കുടിച്ചാൽ വലിയ വ്യത്യാസം തന്നെ ഉണ്ടാവുന്നതാണ്.


Comments