യേശുദാസൻ അന്തരിച്ചു !!!കണ്ണീരണിഞ്ഞു സിനിമാ ലോകം.



പ്രശസ്ത കാർട്ടൂണിസ്റ്റ് ആയിരുന്ന യേശുദാസൻ അന്തരിച്ചു.കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3:45 ന് ആയിരുന്നു അന്ത്യം.83 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്.കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട വരികയും ചെയ്തിരുന്നു.രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്ന് അറിയപ്പെടുന്ന അദ്ദേഹം ആറുപതിറ്റാണ്ടിലേറെയായി രാജ്യത്തെ തന്നെ മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ്.



കേരളത്തിലെ തന്നെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണുകളുടെ രചയിതാവ് ആയ അദ്ദേഹം മലയാളിയുടെ ഇടയിൽ കാർട്ടൂണുകളെ ജനകീയമാക്കി.കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാൻ ,കേരള ലളിതകലാ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം,ദീർഘകാലം മലയാള മനോരമയിൽ കാർട്ടൂണിസ്റ്റും ആയിരുന്നു. 

ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഭരണിക്കാവിൽ, കുന്നേൽ ചക്കാലത്ത് ജോൺ മത്തായിയുടെയും, മറിയാമയുടെയും മകനായി 1938 ജൂൺ 12നാണ് സി.ജെ യേശുദാസൻ ജനിച്ചത്.ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദവും നേടി.1955 ൽ കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു മാസികയിലൂടെ ആയിരുന്നു ആദ്യ കാർട്ടൂൺ പിറന്നത്.പിന്നീട് ജനയുഗം ,ശങ്കേഴ്സ് വീക്കിലി, ബാലയുഗം, കട്ട് കട്ട് എന്നിങ്ങനെ ഉള്ള പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.അതിനുശേഷം അസാധു ,ടെക് ടെക്, ടിക് ടിക് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തുകയും ചെയ്തു.

1985 മുതൽ 2010 വരെ മലയാള മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. വനിതയിലെ മിസിസ് നായർ ,മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാർട്ടൂൺ ,പൊന്നമ്മ സൂപ്രണ്ട് എന്നിവയടക്കം ഒട്ടേറെ പ്രശ്സതമായ പക്തികളുടെ സൃഷ്ടാവും ആയിരുന്നു അദ്ദേഹം. പ്രഥമ ദൃഷ്ടി ,അണിയറ ,പോസ്റ്റ് മോർട്ടം, വരയിലെ നയനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന മഴ എന്നിങ്ങനെ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തു.

കെ.ജി. ജോർജ്ജ് ന്റെ പഞ്ചവടിപാലത്തിന് സംഭാഷണവും എഴുതി. എന്റെ പൊന്നു തമ്പുരാൻ എന്ന സിനിമയ്ക്ക് ആയി തിരക്കഥയും എഴുതി. മികച്ച കാർട്ടൂണിസ്റ്റ് നായുള്ള സംസ്ഥാന അവാർഡ് നിരവധി തവണ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.എൻ.വി പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി.സാമ്പശിവൻ സ്മാരക പുരസ്കാരം, പി.കെ.മന്ത്രി സ്മാരക പുരസ്കാരം ,വി.എം ഗഫൂർ കാർട്ടൂൺ അവാർഡ് തുടങ്ങിയവും ഇക്കാലയളവിൽ അദ്ദേഹത്തിന് ലഭിച്ചു.ജനകീയ രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിക്ക് വിട...


Comments