Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
പ്രശസ്ത കന്നഡ നടിയായ സൗജന്യ യെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബാംഗ്ലൂരിലെ ഫ്ലാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ സൗജന്യയെ തിരക്കി സുഹൃത്തുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നടിയുടേത് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
കർണാടകയിൽ കുംബ്ലഗഡു സമ്പർത്ത് അപ്പാർട്ട്‌മെന്റിൽ ആണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഫ്ലാറ്റിൽ നിന്നും സൗജന്യയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികൾ അല്ല. അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണം എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മാനസികമായ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ ആണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നും നടി തന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.കുടക് ജില്ലയിൽ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സിനിമാ, സീരിയലുകളിലൊക്കെ തന്നെ അഭിനയിച്ചിട്ടുണ്ട്.തന്റെ അഭിനയ മികവിലൂടെ വളരെ പെട്ടെന്ന് ആണ് നടി സൗജന്യയുടെ വളർച്ച സംഭവിച്ചത്.
നടിയുടെ പെട്ടെന്ന് ഉണ്ടായ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ ആണ് സിനിമാ ലോകം.നിരവധി പേർ നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു വന്നു.നടിയുടെ മരണം വിശ്വസിക്കാൻ ആവുന്നില്ല എന്നും ,എന്തിനാണ് ഇത്തരമൊരു മരണം തിരഞ്ഞെടുത്തത് എന്ന് അറിയില്ല എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. മനസ്സിന്റെ വിഷമാവസ്ഥയിൽ നടി നടന്മാർ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് ഏറെ ദൗർഭാഗ്യകരവും ,വിഷമം നിറഞ്ഞതുമാണെന്ന് പറയാതെ വയ്യ.നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം എന്തായിരിക്കും?
Comments
Post a Comment