തലയിലെ താരൻ കൊണ്ട് നിങ്ങൾ പൊറുതി മുട്ടിയോ ??എങ്കിൽ ഇതാ ഒരു ഉഗ്രൻ മരുന്ന്

 




താരൻ ഇന്ന് ,പുരുഷന്മാരിലും, സ്ത്രീകളിലും ഒരുപോലെ തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് ഒഴിവാക്കാൻ ആയി ഷാംപൂ ഇടുക, അതനുസരിച്ച് ഉള്ള കണ്ടീഷണർ ഇടുക എന്നിങ്ങനെ ഒക്കെ ചെയ്യാറുണ്ട്.എന്നാൽ പലപ്പോഴും ഈ താരന് ഒരു ശമനവും ഉണ്ടാകാറില്ല. ഒരിക്കൽ ഇത് വന്നു കഴിഞ്ഞാൽ പിന്നീട് പോകാൻ വളരെ പ്രയാസമാണ്. എന്നാൽ താരനെ കുറയ്ക്കാൻ ആയി ചെയ്യാവുന്ന കാര്യം തലമുടി എപ്പോഴും പൂർണ്ണമായും ക്ലീൻ ആയി സൂക്ഷിക്കുക എന്നതാണ്. മറ്റൊരു കാര്യം തലമുടിയും,തലയോട്ടിയും ഡ്രൈ ആകാതെ സൂക്ഷിക്കുക. എല്ലാ ദിവസവും ഷാംപൂ ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒക്കെ ഉപയോഗിക്കുക.എല്ലാ ദിവസവും ഉപയോഗിച്ചാൽ തലമുടി ഡ്രൈ ആവുകയും താരൻ വരാനുള്ള സാഹചര്യം കൂടുകയും ചെയ്യും.എന്നാൽ ഇതൊന്നും ഇല്ലാതെ ഈയൊരു താരൻ മാറ്റി എടുക്കാൻ ആയുള്ള ഒരു മരുന്ന് നമുക്ക് പരിചയപ്പെടാം.

ഇതിനായി ആവശ്യമായ ഇൻക്രീഡിയന്റ്സ് എന്നത് ഒരു നാരങ്ങ, കുക്കുമ്പർ, അതുപോലെ കുറച്ചു കറിവേപ്പില എന്നിവയാണ്. ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത്‌ എന്ന് നോക്കാം.

ആദ്യം തന്നെ കുക്കുമ്പർ എടുത്തശേഷം നന്നായി ഗ്രൈൻഡ് ചെയ്തു എടുക്കുക. മിക്സിയിൽ അരച്ചാലും കുഴപ്പമില്ല. ഇനി ഈ ഗ്രൈൻഡ് ചെയ്തു എടുത്ത കുക്കുമ്പറിന്റെ ജ്യൂസ് അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക.ശരിക്കും നന്നായി അരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഇതിലേക്ക് ഒരൽപ്പം നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഒരു രണ്ട് മൂന്ന് മിനിറ്റ് സെറ്റാകുന്നതിനായി മാറ്റി വയ്ക്കുക.

അടുത്തതായി ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക. ഇനി അതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ കറിവേപ്പില ഇട്ടശേഷം വെള്ളം നന്നായി തിളപ്പിക്കുക.നന്നായി തിളച്ചശേഷം കറിവേപ്പിലയുടെ സത്ത് എല്ലാം അടങ്ങിയ ഈയൊരു ജ്യൂസ്, നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന കുക്കുമ്പറിന്റെയും നാരങ്ങയുടെയും ജ്യൂസിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. ഇങ്ങനെ ഒഴിച്ചശേഷം ഒരു നാലോ അഞ്ചോ മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക. ഇത് നന്നായി സെറ്റാകുന്നതിനായി അനുവദിക്കുക. ഇതിന്റെ ചൂട് പൂർണ്ണമായും മാറിയശേഷം തലയിൽ അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.

ഇനി ഇത് അപ്പ്ള്ളൈ ചെയ്യുന്നത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ,ആദ്യം ഒരു ചെറിയ ഡൈ അടിക്കാൻ ഉപയോഗിക്കുന്ന പോലുള്ള ഒരു ബ്രഷ് എടുത്തശേഷം, ബ്രഷ് ഈ മരുന്നിലേക്ക് മുക്കിയെടുത്തശേഷം തലയുടെ എല്ലാ ഭാഗത്തേക്കും ഈ മരുന്ന് സാവധാനം നന്നായി തേച്ചു നൽകുക.തലയോട്ടിയിൽ ശരിക്കും തേച്ചു പിടിപ്പിക്കുക. ഇനി ഇങ്ങനെ തേച്ചു പിടിപ്പിച്ച ശേഷം മരുന്ന് ശരിക്കും സ്പ്രെഡ് ആകുന്നതിനായി ഒരു ചീപ്പ് ഉപയോഗിച്ച് മുടി ഒന്ന് ചീകി നൽകുക.ഇങ്ങനെ ചെയ്താൽ തലയോട്ടിയിൽ മരുന്ന് ശരിക്കും പിടിക്കാൻ സഹായകരമാണ്.മരുന്ന് തേച്ചു പിടിപ്പിച്ച ശേഷം ഏകദേശം അരമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം മാത്രം കഴുകി കളയുക. ഇങ്ങനെ കഴുകി കളയുമ്പോൾ ഷാംപൂ ഉപയോഗിച്ച് കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളഞ്ഞാലും പ്രശ്നമില്ല.ഇത് ഉപയോഗിച്ച് ഏകദേശം രണ്ട് മണിക്കൂർ എങ്കിലും ഷാംപൂ ,കണ്ടീഷണർ എന്നിവ തലയിൽ ഉപയോഗിക്കാൻ പാടില്ല. ഇത് ഉപയോഗിച്ചാൽ യാതൊരു വിധ സൈഡ് എഫ്ക്ടുകളും ഉണ്ടാവില്ല. മാത്രമല്ല നൂറു ശതമാനം പ്രകൃതി ദത്തമായ മരുന്ന് ആണ് ഇത്. ഒരാഴ്ചയിൽ നാല് അല്ലെങ്കിൽ അഞ്ച് തവണ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.


Comments