Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഈ സമയം തന്നെ രാജേഷ് കുഞ്ഞുമോളോട് തന്റെ ഇഷ്ടം അറിയിച്ച് കുഞ്ഞുമോളെ രാജേഷിന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. എന്നാൽ കുഞ്ഞുമോൾ രാജേഷിനോട് പറഞ്ഞു "എന്നെ കൂടെ കൂട്ടിയാൽ എന്നും ബുദ്ധിമുട്ട് മാത്രമായിരിക്കും,മറ്റൊന്നും ലഭിക്കുകയില്ല എന്ന്. എന്നാൽ ഇത് കേട്ട രാജേഷ് കുഞ്ഞുമോളോട് പറഞ്ഞു തനിക്ക് ആവുന്ന കാലമത്രയും നോക്കി കൊള്ളാമെന്ന്.അതിനുശേഷം ഇരുവരും തമ്മിലുള്ള വിവാഹം നടന്നു.രാജേഷിന്റെ വീട്ടിൽ ആദ്യം വളരെയധികം എതിർപ്പ് നേരിട്ടു.പിന്നീട് ഇരുവരും വാടക വീട്ടിൽ ആണ് താമസിച്ചത്.
വിവാഹം കഴിഞ്ഞു പത്ത് ഇരുപത് ദിവസം കഴിഞ്ഞ് രാജേഷ് തന്റെ സ്വന്തം വീട്ടിൽ പോയി. തന്റെ ഒരു ചെറിയ വീടാണ്. അവിടെ വെള്ളം കോരുവാനും
മറ്റും ഒന്നും കുഞ്ഞുമോൾക്ക് സാധിക്കുകയില്ല.അതെല്ലാം രാജേഷിന്റെ അമ്മയും അനുജത്തിയും ആയിരുന്നു നോക്കിയിരുന്നത്.ചില നാളുകൾക്ക് ശേഷം ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.എന്നാൽ കോവിഡ് വന്നതിനാലും കുഞ്ഞിന്റെ ജനനവും നിരത്തിൽ ഇറങ്ങി ഓട്ടം ഓടാൻ ഓട്ടോ ഡ്രൈവർ ആയ രാജേഷിന് സാധിച്ചില്ല.അതോടെ അതവസാനിപ്പിക്കേണ്ടി വന്നു രാജേഷിന്.പിന്നീട് കൂലിപ്പണിക്ക് പോയി രജേഷ്.രാജേഷിന്റെ ആഗ്രഹം തന്റെ ഭാര്യയെ പൊന്നു പോലെ നോക്കണമെന്നും ,സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങണമെന്നും,തന്റെ വീടിന്റെ പണി പൂർത്തികരിക്കണമെന്നും,കുഞ്ഞിനെ നന്നായി പഠിപ്പിക്കണം എന്നൊക്കെ ആയിരുന്നു.
ഭാര്യ കുഞ്ഞുമോൾ എംഎസ് ഓഫീസ് കഴിഞ്ഞു റ്റാലിയും,ഫോട്ടോ ഷോപ്പ് എന്നിവയാണ് പഠിച്ചത്. കുഞ്ഞുമോളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗവൺമെന്റ് ജോലി ലഭിക്കുക എന്നതാണ്.ചെറിയ ജോലി എങ്കിലും ലഭിച്ചാൽ തന്റെ കുഞ്ഞിനെ നന്നായി എത്രത്തോളം വരെ പഠിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം പഠിപ്പിക്കാൻ ആണ് ആഗ്രഹം.തനിക്ക് ഇടയ്ക്ക് വച്ച് പഠനം നിർത്തേണ്ടിവന്നു.പ്ലസ്ടുവിന് ശേഷം കോളേജിൽ പോകാൻ ആഗ്രഹിച്ചു.എന്നാൽ അത് സാധിച്ചില്ല.ഭർത്താവിന്റെ സാഹചര്യം വച്ച് കുഞ്ഞിനെ പഠിപ്പിക്കാൻ സാധിക്കില്ല.വീടുപണി ഉൾപ്പെടെ പൂർത്തിയാക്കണം. ബാത്ത്റൂം ,കറണ്ട് എന്നിവയില്ല. അത്തരമൊരു അവസ്ഥയിൽ ആണ് ഈ കുടുംബം. ഇന്ന് കുഞ്ഞുമോൾ ജീവനോടെ ഇരിക്കുന്നത് തന്റെ ഭർത്താവിന്റെ പിൻബലത്തിൽ ആണ്.തന്നെ നന്നായി ഭർത്താവ് നോക്കുന്നുവെന്നും,ഒരു കുറവും ഇന്ന് വരെ വരുത്തിയിട്ടില്ല എന്നും കുഞ്ഞുമോൾ പറയുന്നു.അതുപോലെ പരസഹായം വേണ്ട കാര്യങ്ങളിൽ ഭർത്താവ് അതറിഞ്ഞു ചെയ്യാറുണ്ട് എന്നും ഇവർ പറയുന്നു.സ്ത്രീധനത്തിന്റെയും മറ്റും പേരിൽ ഇന്ന് പല കുടുംബങ്ങളിലും കലാപങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരമൊരു കുടുംബം മാതൃകയാണ്.സ്ത്രീധനം അല്ല സ്ത്രീ തന്നെയാണ് ധനമെന്ന് അടിവരയിടുന്ന കഥയാണ് രാജേഷിന്റെയും, കുഞ്ഞുമോളുടെയും ജീവിതത്തിന്റെ പ്രധാന സന്ദേശം.
Comments
Post a Comment