Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്‌ട്രോൾ.കുറച്ചു കൊളസ്‌ട്രോൾ എങ്കിലും ചെറുതായി ശരീരത്തിൽ ഉണ്ടെങ്കിൽ അത് വലിയ പ്രശ്നമായി കണ്ട് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് ഒരുപാട് മരുന്നുകൾ വാങ്ങി കഴിക്കുക ആണ് പലരും ചെയ്യാറുള്ളത്.
എന്നാൽ മരുന്ന് കഴിച്ച് കുറയുമെങ്കിലും ഇംഗ്ലീഷ് മരുന്നുകൾ അമിതമായി ശരീരത്തിൽ എത്തുന്നത് ഗുണത്തേക്കാളേറെ ദോഷമായി തീരും എന്നതാണ് വസ്തുത.എന്നാൽ ആയുർവേദത്തിലേക്ക് തിരിഞ്ഞാൽ ഈ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഏറ്റവും ഈസിയായ ഒരു ഒറ്റമൂലി ഉണ്ട്.അത് എന്താണെന്ന് പരിചയപ്പെടാം.
ഇതിനായി വേണ്ട ആദ്യത്തെ ഇൻക്രീഡിയന്റ് കാന്താരിമുളക് ആണ്.പച്ച കാന്താരിക്ക് പകരം ഉണക്ക കാന്താരി ഉപയോഗിച്ചാലും പ്രശ്നമില്ല. അടുത്ത ഇൻക്രീഡിയന്റ് എന്നത് വെളുത്തുള്ളി ആണ്. വലിയ വെളുത്തുള്ളിയുടെ പീസ് ആണെങ്കിൽ നല്ലത്. ചെറുതാണെങ്കിലും പ്രശ്നമില്ല.അടുത്തതായി വേണ്ടത് ഒരു ഗ്ലാസ് തിളപ്പിച്ച് ആറ്റിയ വെള്ളം ആണ്.അതുപോലെ തന്നെ ഒരൽപ്പം വിനാഗിരി എന്നിവയാണ് വേണ്ടത്. ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ഒരൽപ്പം പച്ച കാന്താരി മുളക് എടുത്തശേഷം കവർപ്പ് ചുവ പോകാൻ ആയി രണ്ടോ മൂന്നോ മിനിറ്റ് നേരം തിളപ്പിച്ച് ആറ്റി എടുക്കുക.എന്നാൽ ഉണക്ക കാന്താരി ആണെങ്കിൽ തിളപ്പിക്കേണ്ട ആവശ്യമില്ല.അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ വെളുത്തുള്ളി എടുത്തശേഷം ഇതുപോലെ തന്നെ കവർപ്പ് ചുവ മാറാൻ ആയി രണ്ടോ മൂന്നോ മിനിറ്റ് നേരം തിളപ്പിച്ച് ആറ്റി എടുക്കുക.ഇനി ഒരു ഗ്ലാസിൽ ഒരൽപ്പം വിനാഗിരി എടുത്തശേഷം അതിലേക്ക് അതേ അളവിൽ തന്നെ വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് എടുക്കുക.
അടുത്തതായി ഒരു ചെറിയ ഭരണി എടുത്തശേഷം അതിലേക്ക് കാന്താരി മുളക് ഇടുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ വെളുത്തുള്ളി ഇതിലേക്ക് ഇടുക.അതിനുശേഷം നേർപ്പിച്ച് എടുത്ത വിനാഗിരി ഇതിലേക്ക് ചേർത്ത് നൽകുക.ഇതിന്റെ പകുതി ഭാഗത്തോളം മതിയാകും.ഇനി അവസാനമായി ഇതിലേക്ക് നേരത്തെ എടുത്ത് വച്ച തിളപ്പിച്ച് ആറ്റിയ വെള്ളം ചേർത്ത് നൽകുക.വിനാഗിരിയുടെ ഇരട്ടി വെള്ളം ആയിരിക്കണം ഒഴിക്കേണ്ടത്.ഈ ഇൻക്രീഡിയന്റ്സിന്റെ മുകളിൽ ആയി വരുന്ന വിധത്തിൽ ആവണം വെള്ളം.അതിനുശേഷം ഈ ഭരണി അടപ്പ് ഉപയോഗിച്ച് അടച്ചു വയ്ക്കുക. വെള്ളം ഒഴിച്ചതിനാൽ ചൂട് ഉണ്ടെങ്കിൽ അൽപ്പനേരം തണുക്കാൻ അനുവദിച്ചശേഷം മാത്രം അടപ്പ് ഉപയോഗിച്ച് അടച്ചാൽ മതി. ഇങ്ങനെ അടച്ചു വച്ച ഈ സാധനം ഒറ്റയാഴ്ച ഇങ്ങനെ തന്നെ മാറ്റി വയ്ക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
ഇത് രാത്രി കിടക്കുന്നതിനു മുമ്പ് ഇതിലെ വെളുത്തുള്ളിയുടെ ഒരല്ലിയും, രണ്ടോ മുന്നോ കാന്താരിമുളകും കഴിക്കുക. ചോറ് കഴിക്കുന്ന കൂടെ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. അങ്ങനെ ചെയ്താൽ ഇത് ശരീരത്തിൽ കൃത്യമായി ചെല്ലുകയും ശരീരത്തിന് കിട്ടേണ്ട ഗുണം ലഭിക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ കൃത്യമായി പദ്യം നോക്കി കഴിക്കാൻ പാടില്ലാത്ത വറത്തതും പൊരിച്ചതും ആയ ആഹാര സാധനങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. എങ്കിൽ മാത്രമേ വേണ്ടത്ര ഗുണങ്ങൾ ലഭിക്കുക ഉള്ളൂ.ഈയൊരു കൃത്യമായി ഒരു മാസം കഴിച്ചാൽ കൊളസ്‌ട്രോളിന്റെ അളവിൽ വലിയ വ്യത്യാസം ഉണ്ടാവുന്നതാണ്.
Comments
Post a Comment