നല്ല അടിപൊളി ചിക്കൻ പപ്പ്സ് ഉണ്ടാക്കാം ഈസിയായി||

 


ഇന്ന് നമ്മുടെ ഒക്കെ നാലുമണി കാപ്പിയുടെ ഒപ്പം പലപ്പോഴായി കണ്ടു വരുന്ന ഒരു പലഹാരമാണ് പപ്പ്സ്.പപ്പ്സ് പലതരത്തിലുണ്ടെങ്കിലും,അതിന്റെ ടേസ്റ്റ് അത്രയേറെ മനോഹരമാണെന്നതിൽ യാതൊരു സംശയവും ഇല്ല.എന്നാൽ അടിപൊളി ആയുള്ള ഒരു ചിക്കൻ പപ്പ്സ് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.



പപ്പ്സ് ഉണ്ടാക്കുന്നതിനായി ഏറ്റവും ഇംപോർട്ടന്റ് ഘടകം അതിന്റെ  പേസ്റ്ററി ഉണ്ടാക്കുക എന്നതാണ്.അതിനായി ആദ്യം ഒരു ബൗൾ എടുത്തശേഷം അതിലേക്ക് ഒരു മൂന്ന് സ്പൂൺ മൈദ എടുക്കാം.അതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ ലെമൺ ജ്യൂസ് ഇതിലേക്ക് ഒഴിച്ച് നൽകുക. അതോടൊപ്പം തന്നെ ഒരൽപ്പം ഉപ്പ് കൂടി ആവശ്യത്തിന് ചേർത്ത് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം ബട്ടർ കൂടി ഇട്ട് നൽകുക. അതിനുശേഷം ഇത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരൽപ്പം വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്തു എടുക്കുക.ഇങ്ങനെ മിക്സ് ചെയ്തശേഷം ഇത് നന്നായി കവർ ചെയ്തു ഒരു മുപ്പത് മിനിറ്റ് നേരം ഫ്രിഡ്ജിനുള്ളിൽ വയ്ക്കുക.

ഏകദേശം മുപ്പത് മിനിറ്റ്നുശേഷം ഇത് ഫ്രിഡ്ജിൽ നിന്നും എടുക്കാവുന്നതാണ്. ഇനി ഇത് ഫ്രിഡ്ജിൽ നിന്നും എടുത്തശേഷം കവർ തുറന്ന് എടുത്ത്, ഒരൽപ്പം മൈദ വൃത്തിയുള്ള ഒരു പ്രതലത്തിൽ വിതറിയശേഷം ഇത് നന്നായി പരത്തി എടുക്കുക. ഇങ്ങനെ പരത്തിയശേഷം ഒരു 100 ഗ്രാം ബട്ടർ കൂടി സെപ്രേറ്റ് ഇതിലേക്ക് ഇടുക.ഇനി ഇത് നന്നായി ഒന്ന് ഉടച്ച് ഇതിന്റെ നടുവിലായി വയ്ക്കുക.ഇനി ഇത് നന്നായി ഒന്ന് മടക്കി വച്ചശേഷം ഒരു പേപ്പർ ഉപയോഗിച്ച് കവർ ചെയ്തു അഞ്ച് മിനിറ്റ് സൂക്ഷിക്കുക.അഞ്ച് മിനിറ്റിന് ശേഷം കവറിൽ നിന്നും എടുക്കുക. അതിനുശേഷം ഇത് ഒന്നൂടെ പൊടിയിട്ട് നന്നായി പരത്തി എടുക്കുക.ഇനി ഇത് ഒന്നൂടെ നന്നായി മടക്കി എടുക്കുക. ഇനി ഇത് മുൻപത്തെ പോലെ തന്നെ ഒരു അഞ്ച് മിനിറ്റ് കൂടി മൂടിവച്ച് സൂക്ഷിക്കാം.അതിനുശേഷം ഇത് ഒന്നൂടെ നന്നായി പരത്തി എടുക്കുക.ഒന്നൂടെ മടക്കിയശേഷം വീണ്ടും പരത്തി നൽകുക.ഇനി ഇത് നാല്‌ പീസാക്കി മുറിച്ച് എടുത്തശേഷം ഓരോ പീസും ചെറുതായി ഒന്ന് പരത്തി നൽകുക.നല്ല ഷേയ്പ്പ് ആയി സൈഡ് ഒക്കെ കട്ട് ചെയ്തു എടുക്കുക.

ഇനി ഇതിലേക്ക് ചേർക്കാൻ ആയുള്ള ചിക്കൻ റെഡിയാക്കി എടുക്കുക.പാൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം എണ്ണ ഒഴിക്കുക.ഇനി അതിലേക്ക് സവാളയും ,പച്ചമുളകും ചെറുതായി അരിഞ്ഞു ഇടുക. ഇനി ചിക്കനിൽ ഒരൽപ്പം മുളകുപൊടി, മസാലപൊടി, കുരുമുളക് പൊടി, മല്ലി ഇതെല്ലാം ചേർത്ത് പുരട്ടിയശേഷം ഇതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ഇത് നന്നായി വറുത്ത് എടുക്കുക. ചിക്കൻ ചെറിയ പീസ്‌ ആക്കി കട്ട് ചെയ്തു എടുക്കുക. ഇനി ഇത് പൊടിയാൻ ആയി ചെറുതായി ഒന്ന് കുത്തി കൊടുക്കുക. അതിനുശേഷം നന്നായി ഒന്ന് ഇളക്കി നൽകുക. ഇനി ഇത് പപ്പ്സ്നായുള്ളതിലേക്ക് ഇടുക. ഇനി നന്നായി ഇത് അടച്ചു നൽകുക. അതിനുശേഷം മുട്ട പൊട്ടിച്ച് നന്നായി അടിച്ച് എടുത്ത എഗ്ഗ് വാഷ് ഇതിലേക്ക് പുരട്ടി നൽകുക. ഇനി ഇത് ഒരു ബട്ടർ പേപ്പറിനുള്ളിലേക്ക് ആക്കി  ഓവനിലേക്ക് ഒരു 20 ,25 മിനിറ്റ് നേരത്തേക്ക് വയ്ക്കുക.20 മിനിറ്റ് നു ശേഷം ഓവനിൽ നിന്നും എടുത്താൽ പപ്പ്സ് റെഡിയായി ലഭിക്കുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി ക്രിസ്പിയായ പപ്പ്സ് ഉണ്ടാക്കി എടുക്കാവുന്നതാണ്.


Comments