നിങ്ങൾക്ക് കക്ഷത്തിൽ വിയർപ്പ് നാറ്റം ഉണ്ടോ??ഈസിയായി വിയർപ്പ് നാറ്റം മാറ്റാം||

 


ഇന്ന് മിക്കവരുടെയും ഇടയിൽ ഉള്ള പ്രധാന പ്രശ്നമാണ് വിയർപ്പ് നാറ്റം എന്നത്. പ്രത്യേകമായി പറഞ്ഞാൽ കക്ഷങ്ങളിൽ ഒക്കെ ഉണ്ടാവുന്ന വിയർപ്പ് നാറ്റം. ഇത് സാധാരണഗതിയിൽ അൽപ്പം കൂടി പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്.കാരണം വിയർപ്പ് കൂടുതലായി കക്ഷങ്ങളിൽ ഉണ്ടാവുകയും അത് അവിടെ തങ്ങി നിൽക്കുകയും ചെയ്യുന്നു. 



ഇത് സാധാരണ വിയർപ്പിനെക്കാൾ കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നു. ഇത് മറയ്ക്കാൻ ആയി പലപ്പോഴും ഡ്യൂഡോന്റെർ,അല്ലെങ്കിൽ പലതരത്തിലുള്ള സ്പ്രേകൾ ഉപയോഗിക്കുക എന്നിങ്ങനെ ഒക്കെ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇതൊന്നും ഉപയോഗിക്കാതെ തന്നെ നാച്ചുറൽ ആയി ഇത് എങ്ങനെ മാറ്റാൻ ആയുള്ള ഒരു മാർഗം പരിചയപ്പെടാം.

ഇതിനായി ഉപയോഗിക്കുന്നത് നാരങ്ങ ആണ്. നാരങ്ങ എടുത്തശേഷം ചെറുതായി കട്ട് ചെയ്തു എടുക്കുക. ഇങ്ങനെ കട്ട് ചെയ്തു എടുത്ത നാരങ്ങ കക്ഷത്തിന്റെ രണ്ട് ഭാഗങ്ങളിലും തേച്ചു നൽകുക. അതിനു മുമ്പ് കക്ഷത്തിൽ ഉള്ള രോമങ്ങൾ പൂർണ്ണമായും റിമൂവ് ചെയ്തശേഷം ആവണം ഇത് തേയ്ക്കേണ്ടത്.ക്ലീനായി ഇരിക്കാൻ ഇങ്ങനെ ചെയ്യുന്നത് ആണ് നല്ലത്.ഇനി ഏകദേശം അഞ്ചോ ആറോ മിനിറ്റ് ഇത് ഉപയോഗിച്ച് നന്നായി മസാജ് ചെയ്തു നൽകുക.കുളിക്കുന്നതിന് ഏകദേശം അരമുക്കാൽ മണിക്കൂർ മുൻപ് ഇങ്ങനെ ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. അതിനുശേഷം കുളിക്കാവുന്നതാണ്.

രണ്ടാമതായി വേണ്ടത് ഒരൽപ്പം വെളിച്ചെണ്ണ ആണ്. ഒരൽപ്പം വെളിച്ചെണ്ണ എടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇനി ഇതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ചേർത്ത് നൽകുക.അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക.മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.അതിനുശേഷം ഈ പേസ്റ്റ് ഡയറക്ട് ആയി അപ്പ്ള്ളൈ ചെയ്യാവുന്നതാണ്.

ഈയൊരു പേസ്റ്റ് ഒരൽപ്പം എടുക്കുക. അതിനുശേഷം ഇത് കക്ഷത്തിൽ തേച്ചു നൽകുക.ചെറുതായി തേച്ചു നൽകിയ ശേഷം സാവധാനം മസാജ് ചെയ്തു നൽകുക.ഇങ്ങനെ ഏകദേശം അരമുക്കാമണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതിനുശേഷം നന്നായി കുളിക്കുക.കുളിക്കുന്ന സമയം ഇത് നന്നായി കഴുകി കളയുക.ഈ രണ്ട് രീതിയിലൂടെ കക്ഷത്തിൽ ഉണ്ടാവുന്ന വിയർപ്പ് നാറ്റം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ശരീരം ശുചിയായി സൂക്ഷിക്കുക എന്നതും ഏറ്റവും പ്രധാനമായ ഒരു കാര്യം ആണ്.



Comments