സ്റ്റാർ മാജിക് തങ്കച്ചനും കൊടിപ്പതി യുസഫലിയും തമ്മിലുള്ള ബന്ധം കണ്ടോ ???

 




സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രെദ്ധേയൻ ആയ താരമാണ് തങ്കച്ചൻ. തിരുവനന്തപുരം ജില്ലയിലെ വിതുര സ്വദേശിയാണ് തങ്കച്ചൻ. നിരവധി ആരാധകരാണ് സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ തങ്കച്ചന് സ്വന്തമാക്കിയത് , മികച്ച പ്രകടനമായിരുന്നു താരം പരിപാടിയിൽ കാഴ്ച വച്ചിരുന്നത്. തങ്കച്ചനോടൊപ്പം കൂടുതലായും അനുമോളുടെ പേരായിരുന്നു ഗോസിപ്പ് കോളങ്ങളിൽ ഉയർന്നു കേട്ടിരുന്നത്. അനുമോളും തങ്കച്ചനും ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചത് . മിമിക്രി മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് തങ്കച്ചന് ഉണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു തനിക്ക് എന്നാണ് തങ്കച്ചൻ പറയുന്നത്. മൺകട്ട കെട്ടിയ വീട്ടിൽ ആയിരുന്നു തന്റെ താമസം, അതും 

9 ആളുകൾ ഒരുമിച്ച്. അങ്ങനെ താമസിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ട്. മിമിക്രിയിൽ നിന്നാണ് താൻ ഉയർന്നുവന്നത് എന്നും തങ്കച്ചൻ പറയുന്നുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയായിരുന്നു തങ്കച്ചന് വലിയൊരു വഴിതിരിവ് തന്നെ സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ തങ്കച്ചന് ലുലു ഗ്രൂപ്പിന്റെ അമരകാരനായ യൂസഫലി നൽകിയ സമ്മാനമാണ് ശ്രദ്ധനേടുന്നത്. ഒരു സ്വകാര്യ സന്ദർശനത്തിന് വേണ്ടിയായിരുന്നു തങ്കച്ചൻ ദുബായിലെത്തിയത്. അപ്പോഴായിരുന്നു അവിചാരിതമായി അവിടെ നടന്ന മീറ്റിങ്ങിൽ തനിക്ക് ഒന്ന് യൂസഫലിയെ നേരിൽ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം പങ്കുവച്ചത്. കേട്ട ഉടനെ തന്നെ തങ്കച്ചനെ കാണാനായി യൂസഫലി വളരെ പെട്ടെന്ന് തന്നെ എത്തുകയും ചെയ്‌തു. ഒപ്പം തങ്കച്ചന് ഒരു സ്നേഹ സമ്മാനം നൽകുകയും ചെയ്തു.സ്വർണ്ണത്തിന്റെ വാൾ ആയിരുന്നു ഇത്‌.

 തങ്കച്ചന്റെ ആഗ്രഹം അറിഞ്ഞു തന്നെയായിരുന്നു യൂസഫലി അവിടെയെത്തിയത്. തങ്കച്ചനെ നേരിട്ട് കണ്ടു യൂസഫലി ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകി. ഈ വിവരം ആരാധകരുടെ ഇടയിലേക്ക് എത്തിച്ചത് സംവിധായകനായ നാദിർഷ ആയിരുന്നു. തങ്കച്ചൻ വിതുര എന്ന കലാകാരന് യൂസഫലി നൽകിയ സ്നേഹസമ്മാനം എന്നു പറഞ്ഞുകൊണ്ടായിരുന്നു സോഷ്യൽ മീഡിയ പേജിൽ തങ്കച്ചനും യൂസഫലിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം നാദിർഷ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനോടകം തന്നെ തങ്കച്ചന്റെ ആരാധകരെല്ലാം ഈ ഒരു ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ആരാധകർക്ക് തങ്കച്ചൻ തങ്കു ആണ്.

Comments