മകനെ കൊലപെടുത്തിയ പ്രതിയെ കോടതിമുറിയിൽ വച്ച് കണ്ടപ്പോൾ അമ്മ പറഞ്ഞത് കെട്ട് വേദനയോടെ പുറംലോകം.

 



മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിച്ചു പോകുക എന്ന് പറയുന്നത് വളരെയധികം വേദനിക്കുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെ ഒരു അമ്മയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മകൻ മരിച്ചു പോയി അമ്മ ജീവിച്ചിരിക്കേണ്ടി വരുന്ന അവസ്ഥ. തന്റെ മകനെ അതിക്രൂരമായി കൊന്ന കൊലയാളിയെ കോടതി മുറിയിൽ വെച്ച് കണ്ട അമ്മയുടെ പ്രതികരണം ആരുടെയും കണ്ണ് നനയിക്കുന്നത് ആയിരുന്നു.

 ഒരുപക്ഷേ ഈ ലോകത്തിനു തന്നെ മാതൃക ആക്കാൻ പറ്റുന്ന ഒരു അമ്മയായിരുന്നു അത്. അത്തരത്തിൽ ഒരു അമ്മയുടെയും മകളുടെയും കഥയാണ് ഇന്ന് പറയാൻ പോകുന്നത്. അക്രമവും പിടിച്ചുപറിയും കൊലപാതകവും ഒക്കെ നിത്യ സംഭവമായ ഒരു സ്ഥലത്തുനിന്ന് ആണ് ഇങ്ങനെ ഒരു വാർത്ത വരുന്നത്. മകൻറെ കൊലയാളിയെ കോടതി മുറിയിൽ വച്ച് കണ്ടപ്പോൾ ഉണ്ടായ അമ്മയുടെ പ്രതികരണമാണ് എല്ലാവരുടെയും കണ്ണു നിറയുന്നത്..ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത്. അമ്മയ്ക്ക് വയ്യാതായപ്പോൾ മരുന്ന് വാങ്ങാൻ പോയ മകന്റെ മൃതദേഹമാണ് പിന്നീട് വീട്ടിലേക്ക് വരുന്നത്. അജ്ഞാതരായ മൂന്നു പേരായിരുന്നു സുലൈമാനെ വെടിവെച്ച് കൊന്നത്. 

 ശേഷം രക്തംവാർന്ന് റോഡിൽ കിടന്ന അദ്ദേഹത്തിൻറെ പൈസയും ആഹാരവും എല്ലാം കൈക്കലാക്കി കൊണ്ട് അവർ കടന്നു കളഞ്ഞിരുന്നു. ആരുമില്ലാത്ത ആ റോഡിൽ മണിക്കൂറുകളോളം ചോരവാർന്ന് കിടന്നാണ് മരണത്തിന് കീഴടങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിലൊരാളായ 16കാരനെ അറസ്റ്റ് ചെയ്തിരുന്നു. അവിടെ ഉള്ള നിയമമനുസരിച്ച് മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ വധശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റമാണ് ഇത്.. അതുകൊണ്ടുതന്നെ പ്രതി വിചാരണ ചെയ്യുന്ന ദിവസം സുലൈമാനെ അമ്മയെയും വിളിച്ചുവരുത്തി. 

 കോടതി മുറിയിൽ വച്ച് പ്രതിയെ കണ്ട നേരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമ്മ അവനെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.. അതിനുശേഷം അവർ പറഞ്ഞു. എനിക്ക് നിന്നെ വെറുക്കാൻ സാധിക്കില്ല കാരണം എൻറെ മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു അമ്മയുടെ മകനെ കൂടി നഷ്ടമാകാൻ പാടില്ല. അതുകൊണ്ട് ഞാൻ നിനക്ക് വധ ശിക്ഷ വാങ്ങി തരില്ല.. കോടതി മുറിയിൽ ഇരുന്ന് എല്ലാവരെയും വേദനിപ്പിച്ച ഒരു കാഴ്ച തന്നെയായിരുന്നു.. എല്ലാവരും വളരെയധികം വേദനിപ്പിച്ച ഒന്ന്. ഒരു യഥാർത്ഥ അമ്മ ഇങ്ങനെ തന്നെയായിരിക്കും.

Comments