മലയാളികളുടെ പ്രിയപ്പെട്ട നടിക്ക് സംഭവിച്ചത് കണ്ടോ. വാഹനാപകടത്തെ തുടർന്ന് പ്രിയനടിക്ക് സംഭവിച്ചത് ഇങ്ങനെ.

 


ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് യാഷിക ആനന്ദ്. ഈ ചിത്രം മലയാളികൾക്കിടയിലെ താരത്തിന് വളരെയധികം ആരാധകരെ നേടിക്കൊടുത്തു. ഒരു തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെക്ക് താരം എത്തിയത്. ദ്രുവങ്ങൾ, മണിയാർ കുടുംബം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.



 സമൂഹമാധ്യമത്തിൽ വളരെ സജീവമായ താരം ആണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ആയിരുന്നു ഒരു വാഹനാപകടത്തിൽ താരം പെട്ടത്. വളരെ അത്യാസന്ന നിലയിൽ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിൽ വച്ച് നടന്ന അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അപ്പോൾ തന്നെ മരിച്ചു. മറ്റു രണ്ടു സുഹൃത്തുക്കളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവസമയത്ത് താരം മദ്യപിച്ചിരുന്നു എന്നതായിരുന്നു സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ പലതരത്തിലുള്ള കഥകൾ മലയാളികൾ പറഞ്ഞു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടിയുടെ ഔദ്യോഗിക മൊഴി പുറത്തുവന്നത്. താരം ഇത്തരത്തിൽ കഥകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. എന്ത് തരത്തിലുള്ള ആളുകളാണ് നമ്മുടെ ചുറ്റും ജീവിക്കുന്നത്, എന്തിനാണ് ഇത്തരത്തിലുള്ള കഥകൾ നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. ഞാൻ മദ്യപിച്ചിരുന്നു എന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിലോ പോലീസ് റിപ്പോർട്ടിലോ അങ്ങനെ ഒരു പരാമർശവുമില്ല. അപ്പോൾ പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കഥകൾ ചില ആളുകൾ പറഞ്ഞുണ്ടാക്കുന്നത്. ഞാൻ മദ്യപിച്ചിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ ആയിരിക്കില്ല, മറിച്ച് പോലീസ് സ്റ്റേഷനിൽ ആയിരിക്കും ഉണ്ടാവുക എന്നാണ് പ്രതികരിച്ചത്. താരത്തിന്റെ ആരോഗ്യാവസ്ഥ അല്പം മെച്ചപ്പെട്ടുവരുന്ന നിലയിലാണ് ഇപ്പോൾ. കഴിഞ്ഞദിവസം ചിത്രം പുറത്ത് വരികയും ചെയ്തു. ശരീരത്തിൽ മുഴുവനായി പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അതുകൊണ്ട് ആറുമാസത്തേക്ക് ബെഡ് റസ്റ്റ്‌ ആണ് ഡോക്ടർ പറയുന്നത്. എത്രയും പെട്ടെന്ന് താരം തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ. സെലിബ്രിറ്റികളെ കുറ്റം പറയാൻ കിട്ടുന്ന അവസരങ്ങളൊന്നും പൊതുവേ ആരും ഇപ്പോൾ പാഴാക്കാറില്ല എന്നു പറയുന്നതാണ് സത്യം. കാരണം ആളുകൾക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണത്. സെലിബ്രിറ്റികളെ എന്തെങ്കിലുമൊക്കെ പറയുകയാണെങ്കിൽ ആരും പ്രതികരിക്കുന്നില്ലെന്ന് ഭാവമാണ് കൂടുതൽ ആളുകൾക്കും.

Comments