EAR WAX കളയാം ഈസിയായി||നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ

 


പഞ്ചയിന്ദ്രയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ചെവി. എന്നാൽ ഇത്രയും പ്രാധാന്യം ഉള്ള അവയവം ആണെങ്കിലും പലപ്പോഴും നാം അവയെ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്ന് വേണം കരുതാൻ.നമ്മുടെ ചെവിയിൽ സാധാരണ ആയി വരാറുള്ള ഒന്നാണ് Ear wax എന്നത്.അതിനെ ചെവികായം എന്നോ മെഴുക് എന്നൊക്കെ പറയാറുണ്ട്. ശരിക്കും ഈ ചെവി വാക്സ് ചെവിക്ക് ആവശ്യം തന്നെയാണ്. കർണ്ണപടത്തിന്റെ സംരക്ഷണത്തിനും, മറ്റു അതുപോലെ ഉള്ള  കാര്യങ്ങൾക്കും ഈ വാക്സ് വളരെ നല്ലത് തന്നെയാണ്. പക്ഷേ ചില സാഹചര്യങ്ങളിൽ ഹോർമോൺ വ്യത്യാസം മൂലമോ,മറ്റു ശാരീരിക പ്രശ്നങ്ങൾ മൂലമോ ചില ആളുകളിൽ ചെവിക്കായം വളരെ കൂടുതൽ ആയി വളരാറുണ്ട്. ഇത് കൂടുതൽ ആയി വളരുമ്പോൾ അത് മറ്റു പല ശാരീരിക ബുദ്ധിമുട്ടുകളും ആണ് വരുത്തി വയ്ക്കുന്നത്. 



ഇങ്ങനെ ചെവിക്കായം കൂടുതൽ ആയി വരുമ്പോൾ ഉണ്ടാവുന്ന ഒരു അസ്വസ്ഥത ആണ് ചൊറിച്ചിൽ എന്ന് പറയുന്നത്.ഇങ്ങനെ അസ്വസ്ഥത ഉണ്ടാവുമ്പോൾ കൈയ്യിലുള്ള താക്കോലിന്റെ അറ്റമോ,ചെവിതോണ്ടിയോ അങ്ങനെ ഉള്ള ഷാർപ്പ് ഐറ്റംസ് ഉപയോഗിച്ച് നമ്മൾ അത് കളയാൻ ശ്രമിക്കും.എന്നാൽ ഇത് ഏറ്റവും വലിയ അപകടം ആണെന്നതിൽ യാതൊരു സംശയവും ഇല്ല. കാരണം ഇത് ഉപയോഗിച്ച് ചെവിക്കായം കളയാൻ ശ്രമിക്കുമ്പോൾ അതിനോട് അടുത്ത് തന്നെയാണ് കർണ്ണപടം ഉള്ളത്.അതിന് എന്തെങ്കിലും സംഭവിച്ചാൽ കേൾവിശക്തി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. 

അതിനാൽ തന്നെ ചെവിക്കായം ഉണ്ടാവുമ്പോൾ സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധിക്കണം, അതോടൊപ്പം തന്നെ കൂടുതൽ ആയി ഉണ്ടാവുന്ന ചെവിക്കായം ഇല്ലാതാക്കാൻ ശ്രമിക്കുകയും വേണം.എന്നാൽ ഈ ചെവിക്കായം ഒഴിവാക്കാൻ ഒന്ന് രണ്ട് പൊടിക്കൈകളിലൂടെ സാധിക്കും. ചെവിക്കായം കൂടുതൽ ആയി കട്ടി കൂടുമ്പോൾ ആണ്  എടുത്ത് കളയാൻ പാട്.അതിനാൽ അത് സിംപിൾ ആയി ഉരുക്കി കളയാൻ സാധിക്കും. അതിനായുള്ള മൂന്ന് ടിപ്സ് നമുക്ക് നോക്കാം.

ഒന്നാമതായി ആദ്യം ഒരു ചെറു ചൂടുവെള്ളം എടുക്കുക.അതിനുശേഷം അതിലേക്ക് ഒരൽപ്പം ഉപ്പ് ചേർത്ത് നൽകുക.ശരിക്കും നന്നായി മിക്സ് ചെയ്തു നൽകുക. ഈ വെള്ളത്തിനകത്ത് ഉപ്പ് നന്നായി ലയിക്കണം. ശരിക്കും ലയിച്ചശേഷം ഒരൽപ്പം പഞ്ഞി എടുക്കുക.പഞ്ഞി എടുക്കുമ്പോൾ നമ്മുടെ കൈ നൂറുശതമാനം വൃത്തിയായിരിക്കണം. അതിനുശേഷം ഈ പഞ്ഞി എടുത്ത് ഈ വെള്ളത്തിൽ മുക്കുക.അതിനുശേഷം ഈ പഞ്ഞിയിലെ വെള്ളം ചെവിയിൽ എവിടെയാണോ ഈയൊരു പ്രശ്നം ഉള്ളത് അവിടേക്ക് ഒരാളുടെ സഹായത്തോടെ ഒഴിച്ച് നൽകുക.ഇനി ഇത് മൂന്നോ നാലോ തുള്ളി ഒഴിച്ചശേഷം ഇതേപടി തന്നെ നാലോ അഞ്ചോ മിനിറ്റ് സൂക്ഷിക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇത് നേരെ പിടിക്കാവുന്നതാണ്. അതിനുശേഷം അടുത്ത സൈഡിലേക്ക്  ചെവി ചരിച്ചു പിടിക്കുക. അങ്ങനെ ചെയ്യുമ്പോൾ ചെവിക്കായം ഉരുകി പുറത്തേക്ക് വരുന്നതാണ്.അങ്ങനെ വരുമ്പോൾ മറ്റൊരു പഞ്ഞി ഉപയോഗിച്ച് ഇത് തുടച്ചു എടുക്കുക.

രണ്ടാമതായി മുൻപത്തെ പോലെതന്നെ ചെറു ചൂടുവെള്ളം എടുത്തശേഷം അതിലേക്ക് ഒരൽപ്പം ബേക്കിംഗ് സോഡ ഇടുക .ശരിക്കും നന്നായി ഇളക്കി യോജിപ്പിക്കുക. ബേക്കിംഗ് സോഡ നൂറുശതമാനം അലിഞ്ഞശേഷം ഒരു പഞ്ഞി എടുത്ത് സാവധാനം ഇതിലേയ്ക്ക് മുക്കുക.അതിനുശേഷം ഏത് ചെവിയിലെ വാക്സ് ആണോ ഇളക്കേണ്ടത് അവിടേക്ക് നാലോ അഞ്ചോ തുള്ളി ഒഴിച്ച് നൽകുക.അഞ്ചു മിനിറ്റ് അതേപടി തന്നെ സൂക്ഷിക്കുക. അതിനുശേഷം ഓപ്പോസിറ്റ് രീതിയിൽ അതേപടി സൂക്ഷിക്കുക. ഇളകി വരുന്ന വാക്സ് നെ ഒരു പഞ്ഞി ഉപയോഗിച്ച് എടുക്കാവുന്നതാണ്. ശരിക്കും ഇളകി വരുന്നില്ലായെങ്കിൽ മാത്രം ബട്സ് ഉപയോഗിക്കാവുന്നതാണ്. ഒരു കാരണവശാലും ഈയൊരു വാക്സ് നെ ബട്സ് ഉപയോഗിച്ച് കുത്തി പറിച്ചു എടുക്കരുത്. അത് ചെവിക്ക് ഏറെ അപകടം ആണ്.

ഇനി ഏറ്റവും ഒടുവിൽ ആയുള്ള ഒരു മാർഗ്ഗം എന്ന് പറയുന്നത്  ഒരൽപ്പം ഒലിവ് ഓയിൽ എടുക്കുക.അതിനുശേഷം ഒരു പഞ്ഞി എടുത്ത് ഈ ഓയിലിലേക്ക് മുക്കി എടുക്കുക.ഏകദേശം മൂന്നോ നാലോ തുള്ളി ചെവിയിലേക്ക് ഒഴിക്കുക. അതിനുശേഷം അഞ്ചു മിനിറ്റ് അങ്ങനെ തന്നെ സൂക്ഷിക്കുക. ഇനി മറ്റെ വശത്തേക്ക് ചെവി ചായ്ക്കുക. ചെവിയിലെ മെഴുക് ഇളകി വരുമ്പോൾ അത് ഒരു പഞ്ഞി ഉപയോഗിച്ച് തൂത്ത് കളയുക.പഞ്ഞി ഉപയോഗിച്ച് എടുക്കാൻ സാധിച്ചില്ല എങ്കിൽ മാത്രം ബട്സ് ഉപയോഗിച്ച് സാവധാനം എടുക്കുക. ഈ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചെവിക്കായം നമുക്ക്‌ ഈസിയായി കളയാവുന്നതാണ്. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്നതാണ്. അതുപോലെ പത്ത് വയസ്സിൽ താഴെ ഉള്ള കുട്ടികളിൽ ഇത് ഉപയോഗിക്കാതെ ഇരിക്കുക. ഇനി പഞ്ഞിക്ക് പകരം സിറിഞ്ച് സൂചിയില്ലാതെ ഉപയോഗിക്കാം,ഫിൽറ്റർ എന്നിവ ഉപയോഗിക്കാം. മൂന്നോ നാലോ തുള്ളി ഒഴിക്കുക എന്നത് ഏറ്റവും പ്രധാനമാണ്‌.



Comments