HOME REMEDIES FOR A TOOTHACHE | പല്ല് വേദനയുണ്ടോ ഇതാ ഒരു ഉഗ്രൻ മരുന്ന്



വേദന എന്നത് അതി കാഠിന്യമുള്ള ഒരു കാര്യമാണ്.അതുപോലെ തന്നെ പല്ലുവേദനയുടെ വേദന ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വേദനാജനകമാണ്.പല്ലുവേദന വന്നവർക്ക് മാത്രമേ അതിന്റെ കാഠിന്യം അറിയുകയും ഉള്ളൂ.എന്നാൽ കഠിനമായ പല്ലുവേദന വരുമ്പോൾ അത് കുറയ്ക്കാൻ ആയുള്ള മരുന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

എന്നാൽ ഈയൊരു മരുന്ന് ഉപയോഗിക്കും മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം വായും ,പല്ലിന്റെ ചുറ്റുമുള്ള ഭാഗങ്ങളും നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്.പല്ലിനിടയിൽ യാതൊരു വിധ ആഹാരസാധനങ്ങളും ഉണ്ടാവാൻ പാടില്ല.ഇനി മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരു പാൻ എടുത്തശേഷം അതിലേക്ക് ഒരൽപ്പം വെള്ളം ഒഴിക്കുക.അതിനുശേഷം വെള്ളം തിളയ്ക്കുന്നതിനായി വയ്ക്കുക.ഇനി ഒരു ചെറിയ ബോട്ടിലിൽ ഒരൽപ്പം ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക.ഈയൊരു ഓയിൽ മാലിന്യം ഒന്നും കലരാത്ത പ്യൂർ ഓയിൽ ആയിരിക്കണം.അതിനുശേഷം ഈയൊരു ബോട്ടിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് വയ്ക്കുക.ഇനി ഈ ബോട്ടിലിനുള്ളിലേക്ക് ഒരൽപ്പം ഗ്രാമ്പൂ ഇടുക.ഇത് വളരെ കുറച്ച് മാത്രം ഉണ്ടാക്കിയാൽ മതിയാകും.ഏകദേശം മൂന്ന് മുതൽ അഞ്ച് ദിവസം വരെ മാത്രമേ ഇത് സൂക്ഷിക്കാൻ പാടുള്ളൂ എന്നതിനാലിണിത്.

ഇനി ഈ ബോട്ടിൽ അടപ്പ് ഉപയോഗിച്ച് അടയ്ക്കുക.ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഈ വെള്ളം തിളപ്പിക്കേണ്ടതാണ്.ഇങ്ങനെ ചെയ്താൽ കുപ്പിയിലെ ഓയിൽ നന്നായി തിളയ്ക്കുകയും അതോടൊപ്പം തന്നെ ഗ്രാമ്പുവിലെ സത്ത് മുഴുവൻ ഓയിലിലേക്ക് ഇറങ്ങുകയും ചെയ്യും.അതിനുശേഷം ഈ ബോട്ടിൽ ഓപ്പൺ ചെയ്യാവുന്നതാണ്. ഏകദേശം 20 മിനിറ്റ് കഴിയുമ്പോൾ ഈയൊരു ബോട്ടിൽ വെള്ളത്തിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഇനി ഇത് തണുത്തശേഷം ഡയറ്കട് ആയി തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ,ചെറിയൊരു പഞ്ഞി എടുത്തശേഷം പഞ്ഞി ഈയൊരു മരുന്നിൽ മുക്കിയെടുക്കുക.അതിനുശേഷം ഏത് പല്ലിനാണോ വേദന ഉള്ളത് ആ പല്ലിലേക്ക് ഇത് നന്നായി അമർത്തി വയ്ക്കുക. അപ്പോഴേക്കും ഈ മരുന്ന് പഞ്ഞിയിൽ നിന്നും പല്ലിലേക്ക് ഇറങ്ങും.ഇങ്ങനെ ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇത് തുടർച്ചയായി ചെയ്താൽ പല്ലുവേദന പൂർണമായും മാറിക്കിട്ടുന്നതാണ്.ഇനി ഈയൊരു മരുന്ന് അരിച്ചെടുക്കേണ്ട ആവശ്യം ഇല്ല.ഓരോ മിനിറ്റിലും ,ഈ ഗ്രാമ്പുവിലെ ഗുണങ്ങൾ എല്ലാം ഈ എണ്ണയിലേക്ക് ഇറങ്ങിക്കൊണ്ട് ഇരിക്കും. അതിനാൽ തന്നെ അരിച്ചെടുക്കേണ്ട ആവശ്യം ഇല്ല. ഇത്തരത്തിൽ വളരെ സിംപിൾ ആയി തന്നെ ഇത് ഉണ്ടാക്കുകയും ,ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.


Comments