Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് പറയുന്നത്. ഈ മുഖം അൽപ്പം വൃത്തിയായും ,മനോഹരമായി കൊണ്ട് നടക്കുക എന്നത് ഓരോരുത്തരുടെയും കടമ കൂടിയാണ്.ഇതിനായി പലപല ക്രീമുകളും, ഫേഷ്യലുകളും ഒക്കെ നാം ചെയ്യാറുണ്ട്.എന്നാൽ ഇതൊന്നും കൂടാതെ തന്നെ മുഖകാന്തി വർദ്ധിപ്പിക്കാൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ടത് ലെമൺ ആണ്. ഒരു ലെമൺ എടുത്തശേഷം രണ്ടായി കട്ട് ചെയ്തു എടുക്കുക. അതിനുശേഷം അതിന്റെ ഉള്ളിലെ കുരുക്കൾ എടുത്ത് മാറ്റുക. ഇനി ഈ ലെമണിലെ നീര് ഇറങ്ങി വരുന്നതിനായി നന്നായി ഒന്ന് മസ്സാജ് ചെയ്തു നൽകുക.നന്നായി അമർത്തി മാക്സിമം നീര് എടുക്കുക.
ഇങ്ങനെ ചെയ്തശേഷം അടുത്തതായി ഒരൽപ്പം ബേക്കിംഗ് സോഡ എടുക്കുക.ബേക്കിംഗ് സോഡ എടുത്തശേഷം ഒരു പ്ലേറ്റിലേക്ക് ഇട്ടു നൽകുക. ഇനി നേരത്തെ കട്ട് ചെയ്തു വച്ച ലെമൺ എടുത്തശേഷം ബേക്കിംഗ് സോഡയിൽ മുക്കി എടുക്കുക. ലെമൺ ബേക്കിംഗ് സോഡയുമായി റിയാക്റ്റ് ചെയ്യുന്നതാണ്. ലെമണുമായി ബേക്കിംഗ് സോഡ റിയാക്റ്റ് ചെയ്യുമ്പോൾ പതഞ്ഞു പൊങ്ങുന്നതായി കാണാവുന്നതാണ്. ഇനി ലെമൺ ശരിക്കും ഒന്ന് കൂടി പ്രസ്സ് ചെയ്തു നൽകുക. ബേക്കിംഗ് സോഡ ശരിക്കും പൊങ്ങി വരുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.ഇനി ഇത് ഡയറക്ട് ആ മുഖത്ത് അപ്പ്ള്ളൈ ചെയ്തു നൽകാവുന്നതാണ്.
ബേക്കിംഗ് സോഡയിൽ മുക്കിയെടുത്ത ലെമൺ മുഖത്തേക്ക് നന്നായി അപ്പ്ള്ളൈ ചെയ്തു നൽകുക. എല്ലാ ഭാഗങ്ങളിലും നന്നായി എത്തുന്ന വിധത്തിൽ ആയിരിക്കണം ഇത് ചെയ്യേണ്ടത്. ഇങ്ങനെ ഏകദേശം ഒരു അഞ്ച് മിനിറ്റ് വരെ നന്നായി മസ്സാജ് ചെയ്തു നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുഖത്തെ ഡെഡ് സെല്ല് എല്ലാം മാറിപ്പോവുകയും, മുഖത്ത് പുതിയ സെല്ലുകൾ ,പുതിയ സ്കിൻ ഉണ്ടായി വരികയും ചെയ്യുന്നതാണ്. ഇത് ഫേഷ്യലിന്റെ മറ്റൊരു രീതി തന്നെയാണ്. ലെമണിൽ ഒരുപാട് വൈറ്റമിൻ സി യുടെ അളവ് കൂടുതൽ ആയി ഉണ്ട്.ഈ വൈറ്റമിൻ സി നമ്മുടെ സ്കിന്നിനു ഏറ്റവും അത്യാവശ്യം ആണ്. സ്കിൻ എപ്പോഴും വൃത്തിയായി ഇരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.സാധാരണ മുഖത്തെ സുഷിരങ്ങൾ ഒക്കെ പൊടി ഒക്കെ കയറി അടഞ്ഞു പോവുകയും മുഖക്കുരു വരികയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ മുഖം പൂർണ്ണമായും ക്ലീൻ ആവുകയും, സുഷിരങ്ങൾ വഴിയുള്ള എല്ലാ പൊടികളും മറ്റും മാറുകയും ചെയ്യുന്നതാണ്.അങ്ങനെ സ്കിന്നിലെ സുഷിരങ്ങൾ ഒക്കെ തുറന്നു വരികയും ,അതോടൊപ്പം തന്നെ കൂടുതൽ ആയുള്ള ബ്ലഡ് സർക്കുലേഷൻ നടക്കുകയും ചെയ്യുന്നത് ആണ്. ബ്ലഡ് സർക്കുലേഷൻ നടന്നാൽ സ്കിന്നിനു നല്ല ആരോഗ്യം കിട്ടുന്നതാണ്.പ്രത്യേകം ആയും മുഖത്തിന്.ഇനി ഇങ്ങനെ ചെയ്തശേഷം അഞ്ച് മിനിറ്റിനുശേഷം മുഖം നന്നായി വാഷ് ചെയ്യാവുന്നതാണ്.വാഷ് ചെയ്യുമ്പോൾ ചെറു ചൂടുവെള്ളം ഉപയോഗിച്ച് വാഷ് ചെയ്യുക. ഒരു കാരണവശാലും സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യാൻ പാടില്ല. ഇനി ഷേവ് ചെയ്തശേഷം ആണ് ഇത് ചെയ്യുന്നത് എങ്കിൽ ലെമണിൽ സിട്രിക് ആസിഡ് ഉള്ളതിനാൽ തന്നെ ചെറിയ മുറിവോ മറ്റോ ഉണ്ടെങ്കിൽ ചെറുതായി മുഖത്ത് നീറ്റൽ ഒക്കെ ഉണ്ടാവും.എന്നാൽ ഭയക്കേണ്ട കാര്യമില്ല.ഇങ്ങനെ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.
Comments
Post a Comment