പല്ല് സംരക്ഷണത്തിനും, മോണ സംരക്ഷണത്തിനും ഇതു ഉപയോഗിക്കൂ||കാണാം വലിയ വ്യത്യാസം||

 


ഇന്നത്തെ തലമുറ നമ്മുടെ പല്ലിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും ആവശ്യത്തിന് ഉള്ള പ്രാധാന്യം നാം നൽകുന്നില്ല എന്നത്. അതേസമയം പല്ല് രണ്ട് നേരം എങ്കിലും തേക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.എന്നാൽ പലരും തന്നെ ഇത് ചെയ്യാറില്ല.മാത്രമല്ല ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ തന്നെ പേരിന് പല്ലുകൾ തേയ്ക്കുന്നവരും ധാരാളം ആണ്.



എന്നാൽ ഏറ്റവും കുറഞ്ഞത് അഞ്ച് മിനിറ്റ് എങ്കിലും ബ്രഷ് ചെയ്യുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്.പഴയതലമുറയിൽ പെട്ടവരുടെ പല്ലുകൾ ഒക്കെ വളരെ ബലമുള്ളതും ഭംഗിയുള്ളതും ആയിരുന്നു. അതിന്റെ കാരണം അവർ നാച്ചുറൽ ആയ സാധനങ്ങൾ ഉപയോഗിച്ച് ആയിരുന്നു അക്കാലത്ത് പല്ല് തേച്ചിരുന്നത്. ഇന്ന് അതൊക്കെ മാറി ആർട്ടിഫിഷ്യൽ ആയ സാധനങ്ങൾ ഉപയോഗിച്ച് ആണ് നാം ഒക്കെ പല്ല് തേക്കുന്നത്.അതിനാൽ തന്നെ അതിന്റെതായ പ്രശ്നങ്ങൾ ഒക്കെ ഉണ്ട് താനും.എന്നാൽ വളരെ നാച്ചുറൽ ആയി ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു പേസ്റ്റ് പരിചയപ്പെടാം.ഇത് തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം വേണ്ടത് ഒരു ചാർക്കോൾ ആണ്. ഈ ചാർക്കോൾ ശരിക്കും കത്തിച്ചു എടുക്കുക.ശരിക്കും കത്തിയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.ശരിക്കും കത്തിയശേഷം ഇതിലെ കരിയാണ് വേണ്ടത്. ഇനി ഈ ചാർക്കോൾ ശരിക്കും പൊടിച്ച് എടുക്കുക.അതിനുശേഷം ഈ കരി ഒരു പ്ലേറ്റിലേക്ക് എടുക്കുക.ഇനി ഇതിലേക്ക് സാധാരണ മഞ്ഞൾപ്പൊടി ഒരൽപ്പം ചേർത്ത് നൽകുക.അതോടൊപ്പം തന്നെ ഒരൽപ്പം പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് നൽകുക. ഇതിലെ ചാർക്കോൾ നെ പറ്റി സംശയം വേണ്ടതില്ല.ചാർക്കോൾ ഉപയോഗിച്ച് ഉള്ള പേസ്റ്റ് തന്നെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇനി ചാർക്കോൾ നു പകരം സാധാരണ കരി ആണെങ്കിലും മതി.അടുത്തതായി ഇതിലേക്ക് സാധാരണ വെളിച്ചെണ്ണ ഒരൽപ്പം ചേർത്ത് നൽകുക.അതിനുശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു നൽകുക.ഇതിൽ ചേർത്തതായ കോക്കോനട്ട് ഓയിൽ ആന്റി ബാക്ടീരിയൽ ഘടകമാണ്.ഇതിൽ ഫാറ്റി ആസിഡ് ഉണ്ട്. ഈ ഫാറ്റി ആസിഡ് പല്ല് വെളുക്കാൻ ആയും പല്ലിന് സംരക്ഷണവും നൽകുന്നതാണ്.ഇതിലെ എല്ലാ ഘടകങ്ങളും ഒരേപോലെ തന്നെ പല്ലിന് ഗുണകരമാണ്.അതോടൊപ്പം തന്നെ മോണയ്ക്കും സംരക്ഷണം നൽകും.ഇനി ഇത് ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്. ഈയൊരു പേസ്റ്റ് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇത് ഉപയോഗിക്കാൻ,സാധാരണ നാം പല്ല് തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് എടുത്തശേഷം ഈയൊരു പേസ്റ്റിലേക്ക് മുക്കുക. അതിനുശേഷം സാധാരണ പല്ല് തേക്കുന്നത് പോലെ തന്നെ പല്ല് തേയ്ക്കാവുന്നതാണ്.പല്ലിലെ എല്ലാ ഭാഗങ്ങളും നല്ല വൃത്തിയായി തന്നെ തേച്ചു നൽകുക. ഏകദേശം അഞ്ച് മിനിറ്റ് നേരം ഇങ്ങനെ തേയ്ക്കുക.അതിനുശേഷം നന്നായി വാ കഴുകുക.ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ ഉള്ള വ്യത്യാസം പല്ലിനും,മോണയിലും കാണാവുന്നതാണ്.

എല്ലാ ദിവസവും ചെയ്തില്ല എങ്കിലും ആഴ്ചയിൽ മൂന്നോ നാലോ തവണ ഒരു നേരം ഇങ്ങനെ ചെയ്താൽ പല്ലിൽ ഉണ്ടാവുന്ന അനാവശ്യമായ കറകളും മറ്റും മാറുകയും, മോണ സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നതാണ്.അതോടൊപ്പം തന്നെ മോണരോഗങ്ങളെ പൂർണ്ണമായും അകറ്റിനിർത്താൻ ആയുള്ള എല്ലാ ആന്റി ബാക്ടീരിയൽ ഘടകങ്ങളും ഇതിലുള്ളതിനാൽ മോണയ്ക്കും വളരെയധികം സംരക്ഷണം ആണ് ഇതുമൂലം ലഭിക്കുന്നതാണ്.

  


 

Comments